ന്യൂദല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതിക്കു രൂപം നല്കി. ഇന്ത്യന്‍ പൗരന്മാരുടെയും ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായ അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ബംഗ്ലാദേശ് അധികൃതരുമായി സമിതി പതിവായി ആശയവിനിമയം നടത്തും
കിഴക്കന്‍ കമാന്‍ഡിലെ അതിര്‍ത്തിരക്ഷാസേന (ബിഎസ്എഫ്) എഡിജി നേതൃത്വം വഹിക്കുന്ന സമിതിയില്‍ ദക്ഷിണ ബംഗാള്‍ ബിഎസ്എഫ് ഫ്രോണ്ടിയര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ഐജി, ത്രിപുര ബിഎസ്എഫ് ഫ്രോണ്ടിയര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ഐജി, അംഗം (ആസൂത്രണവും വികസനവും), ലാന്‍ഡ് പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എല്‍പിഎഐ) എല്‍പിഎഐ സെക്രട്ടറി എന്നിവര്‍ അംഗങ്ങളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: