തിരുവനന്തപുരം: വയോജന വകുപ്പ് രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞദിവസത്തെ മന്ത്രിസഭാ യോഗത്തില്‍ വയോജന വകുപ്പ് രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു.
ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായി യുഡിഎഫിന്റെ വാഗ്ദാനമായിരുന്നു വയോജന വകുപ്പ്.വയോജനങ്ങള്‍ക്ക് ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുക ലക്ഷ്യമിട്ടാണ് പുതിയ വകുപ്പ് രൂപീകരിച്ചത്. വയോജനങ്ങള്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ കൃത്യമായി ലഭ്യമാക്കുകയെന്നതാണ് ഈ വകുപ്പ് കൊണ്ട് ലക്ഷ്യമിടുന്നത്.
വയോജനങ്ങളുടെ സംരക്ഷണവും പുനരധിവാസവും വകുപ്പില്‍ ഉള്‍പ്പെടുന്നു.












