Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരച്ചിലിനിറങ്ങി ഈശ്വര്‍ മല്‍പെ; അര്‍ജുന്‍ ഓടിച്ച ലോറിയുടെ ജാക്കി കണ്ടെത്തി; സ്ഥിരീകരിച്ച് ലോറി ഉടമ മനാഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2024, 06:54 pm IST
inKerala

ബെംഗളൂരു: ഷിരൂരില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെ ഗംഗാവലി പുഴയില്‍ ഇറങ്ങി തിരച്ചില്‍ നടത്തി. ഇന്ന് രണ്ടു മണിക്കൂര്‍ മാത്രമാണ് തെരച്ചില്‍ നടത്തിയത്. നാളെ എസ്ഡിആറ്എഫ്, എന്‍ഡിആര്‍എഫ് അംഗങ്ങളെ എത്തിച്ചുകൊണ്ട് വിപുലമായ തെരച്ചില്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. നിലവില്‍ ഗംഗാവലി പുഴയുടെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ട്.

ഇന്നത്തെ പരിശോധനയില്‍ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തി. ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കിയാണ് കണ്ടെത്തിയതെന്നും ഇത് അര്‍ജുന്‍ ഉപയോഗിച്ചിരുന്ന ലോറിയുടേത് തന്നെയാണെന്നും ലോറി ഉടമ മനാഫ് പറഞ്ഞു. പുതിയ ജാക്കിയാണ് ലോറിയിലുണ്ടായിരുന്നത്. ഈശ്വര്‍ മല്‍പെ മുങ്ങിയെടുത്തതും പുതിയ ജാക്കിയാണ്. അതിനാല്‍ തന്നെ ഇത് അര്‍ജുന്റെ ലോറിയിലുണ്ടായിരുന്ന ജാക്കി തന്നെയാണ് ഇതെന്നും മനാഫ് പറഞ്ഞു.

ഹൈഡ്രോളിക് ജാക്കിയാണ് പുഴയുടെ അടിത്തട്ടില്‍ നിന്ന് കണ്ടെത്തിയത്. ഹൈഡ്രോളിക് ജാക്കിക്കൊപ്പം അപകടത്തില്‍പെട്ട ടാങ്കര്‍ ലോറിയുടെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം മൂന്ന് വസ്തുക്കളാണ് കണ്ടെത്തിയത്. വൈകിട്ട് നാലേ കാലോടെയാണ് ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള തെരച്ചില്‍ ആരംഭിച്ചത്. നിരവധി തവണയാണ് പുഴയിലിറങ്ങിയുള്ള പരിശോധന നടത്തിയത്. ലോറിയുടെ പിന്‍ഭാഗത്ത് ടൂള്‍സ് ബോക്‌സിലാണ് ജാക്കി സൂക്ഷിച്ചിരുന്നതെന്നും പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയതെന്നും അര്‍ജുന്‍ ഓടിച്ചിരുന്ന ഭാരത് ബെന്‍സ് ലോറിയിലുണ്ടായിരുന്നതാണ് ഇതെന്നും ഇക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നും മനാഫ് പറഞ്ഞു. മനാഫും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിനും സ്ഥലത്തുണ്ട്.

ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിക്കുകയാണെന്നും നാളെ രാവിലെ 8.30ഓടെ തെരച്ചില്‍ ആരംഭിക്കുമെന്നും കൂടുതല്‍ ആളുകളുടെ സഹായത്തോടെയായിരിക്കും നാളെത്തെ തെരച്ചില്‍ നടക്കുകയെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അടിയില്‍ ഒഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും മുങ്ങിതാഴുമ്പോള്‍ അടിഭാഗം കാണാനാകുന്നുണ്ടെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. വെയിലുള്ള സമയത്ത് രാവിലെ തന്നെ ഇറങ്ങാനായാല്‍ കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടത്താനാകുമെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.

 

Tags: BengaluruArjun rescueShirur Landslide RescueIshwar MalpeLorry owner Manaf
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

India

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.