Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

എജ്യുക്കേഷൻ യു.എസ്.എ. ഇന്ത്യയിലുടനീളം നടത്തുന്ന “സ്റ്റഡി ഇന്‍ ദി യു.എസ്.” വിദ്യാഭ്യാസ മേള ചെന്നൈയിലും ബെംഗളൂരുവിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2024, 06:24 pm IST
in Education
us consulate

us consulate

ചെന്നൈ: അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസത്തെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കുന്ന ഔദ്യോഗിക യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവൺമെൻറ് സ്രോതസ്സായ എജ്യുക്കേഷൻ യു.എസ്.എ. (EducationUSA) ഓഗസ്റ്റ് 16-ന് ഹൈദരാബാദിൽ ആരംഭിച്ച് ഓഗസ്റ്റ് 25-ന് ന്യൂഡൽഹിയിൽ സമാപിക്കുന്ന എട്ട് വിദ്യാഭ്യാസ മേളകളുടെ ഒരു പരമ്പര രാജ്യത്തുടനീളം സംഘടിപ്പിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ ബിരുദ, ബിരുദാനന്തര, ഡോക്ടറേറ്റ് പ്രോഗ്രാമുകളിൽ പ്രവേശനം തേടുന്ന വിദ്യാർത്ഥികൾക്ക് 80-ലധികം യു.എസ്. അംഗീകൃത സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള പ്രതിനിധികളെ നേരിൽ കണ്ട് സംസാരിക്കാൻ അവസരം ലഭിക്കും. ഈ മേളകളില്‍ പങ്കെടുക്കുന്നതിന് ഫീസ് ഇല്ല, എന്നാൽ രജിസ്ട്രേഷൻ ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യുന്നതിനും ദയവായി സന്ദർശിക്കുക: https://bit.ly/EdUSAFair24Emb

നടക്കാൻ പോകുന്ന വിദ്യാഭ്യാസ മേളകളുടെ പ്രാധാന്യം ചൂണ്ടിക്കാണിച്ചുകൊണ്ട് യു.എസ്. അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു: “യുണൈറ്റഡ് സ്റ്റേറ്റ്സ് വാഗ്‌ദാനം ചെയ്യുന്ന അതിശയകരമായ വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ച് സമഗ്രമായി മനസ്സിലാക്കുവാനുള്ള മികച്ച മാർഗ്ഗമാണ് എജ്യുക്കേഷൻ യു.എസ്.എ. മേളകൾ. നിങ്ങളുടെ താത്പര്യം സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ആര്‍ട്സ്, അല്ലെങ്കിൽ ബിസിനസ്സ് എന്നീ മേഖലകളിൽ ഏതിലുമാകട്ടെ, നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായകമാകുന്ന ഒരു പ്രോഗ്രാം അവിടെയുണ്ടാകും. നിരവധി യു.എസ്. കോളേജുകളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നുമുള്ള പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാനും കോളേജ് അപേക്ഷകള്‍, വീസാ പ്രക്രിയകള്‍ എന്നിവ സംബന്ധിച്ച വിവരം പ്രദാനം ചെയ്യുന്ന പരിപാടികളിൽ പങ്കെടുക്കാനുമുള്ള അവസരം ഈ മേളകളിൽ പങ്കെടുക്കുന്നവർക്കുണ്ട്. അഡ്‌മിഷൻ, സ്കോളർഷിപ്പുകൾ, കാമ്പസ് ജീവിതം എന്നിങ്ങനെ ഒരു യു.എസ്. കാമ്പസിലെ പഠനവുമായി ബന്ധപ്പെട്ട അനവധി വിവരങ്ങൾ നേരിട്ട് നിങ്ങൾക്ക് ഈ മേളകളിലൂടെ ലഭിക്കും. യുണൈറ്റഡ് സ്റ്റേറ്റ്സിൽ പഠിക്കുകയെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും പിന്തുണയും വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.”

മേളയില്‍ പങ്കെടുക്കുന്ന യു.എസ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലുടനീളമുള്ള ബിരുദ, ബിരുദാനന്തര, ഗവേഷണ തലങ്ങളിൽ നിരവധി അക്കാദമിക പ്രോഗ്രാമുകൾ വാഗ്‌ദാനം ചെയ്യുന്നു. യു.എസ്. സർവ്വകലാശാലകൾ, എജ്യുക്കേഷൻ യു.എസ്.എ. ഉപദേഷ്ടാക്കൾ, യു.എസ്. എംബസി പ്രതിനിധികൾ എന്നിവരുമായുള്ള ചർച്ചകൾ യു.എസ്. ഉന്നതവിദ്യാഭ്യാസത്തില്‍ അറിവോടെയുള്ള തിരഞ്ഞെടുപ്പുകൾ നടത്താനും യു.എസ്. സ്റ്റുഡന്‍റ് വീസാ അപേക്ഷാ പ്രക്രിയയെ കുറിച്ച് മനസ്സിലാക്കുവാനും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ പഠനവും താമസവും സംബന്ധിച്ച് ആഴത്തിലുള്ള ധാരണ നേടാനും വിദ്യാർത്ഥികള്‍ക്ക് സഹായകമാകും.

എജ്യുക്കേഷൻ യു.എസ്.എ. മേളകളുടെ സമയക്രമം:

ഓഗസ്റ്റ് 16 വെള്ളി
ഹൈദരാബാദ്
ഹോട്ടൽ ഐ.ടി.സി. കോഹിനൂർ
04:30 P.M. മുതൽ 09:00 P.M. വരെ

ആഗസ്റ്റ് 17 ശനി
ചെന്നൈ
ഹോട്ടൽ ഹിൽട്ടൺ
02:00 P.M. മുതൽ 05:00 P.M. വരെ

ഓഗസ്റ്റ് 18 ഞായര്‍
ബാംഗ്ലൂർ
ഹോട്ടൽ താജ്, എം.ജി. റോഡ്
02:00 P.M. മുതൽ 05:00 P.M. വരെ

ഓഗസ്റ്റ് 19 തിങ്കൾ
കൊൽക്കത്ത
ഗ്രാൻഡ് ഒബ്റോയ് ഹോട്ടൽ
07:00 P.M. മുതൽ 10:00 P.M. വരെ

ഓഗസ്റ്റ് 21 ബുധന്‍
അഹമ്മദാബാദ്
ഹോട്ടൽ ഹയാത്ത്, വസ്ത്രപൂർ
06:00 P.M. മുതൽ 09:00 P.M. വരെ

ഓഗസ്റ്റ് 22 വ്യാഴം
പൂനെ
ഹോട്ടൽ ഷെറാട്ടൺ ഗ്രാൻഡ് പൂനെ ബണ്ട് ഗാർഡൻ
06:00 P.M. മുതൽ 09:00 P.M. വരെ
ഓഗസ്റ്റ് 24 ശനി
മുംബൈ
ഹോട്ടൽ സെന്‍റ് റീജെസ്
02:00 P.M. മുതൽ 05:00 P.M. വരെ

ഓഗസ്റ്റ് 25 ഞായര്‍
ന്യൂഡൽഹി
ലളിത് ഹോട്ടൽ
02:00 P.M. മുതൽ 05:00 P.M. വരെ
ഇന്ത്യയിലെ എജ്യുക്കേഷൻ യു.എസ്.എ.

എജ്യുക്കേഷൻ യു.എസ്.എ. 175-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 430-ലധികം അന്തർദ്ദേശീയ വിദ്യാർത്ഥി ഉപദേശക കേന്ദ്രങ്ങളുള്ള ഒരു യു.എസ്. ഡിപ്പാർട്ട്മെന്‍റ് ഓഫ് സ്റ്റേറ്റ് ശൃംഖലയാണ്. ഇന്ത്യയിൽ ഡൽഹി, ചെന്നൈ, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ് (2) എന്നീ അഞ്ച് നഗരങ്ങളിലുള്ള ആറ് കേന്ദ്രങ്ങളിലൂടെയാണ് എജ്യുക്കേഷൻ യു.എസ്.എ. ഉപദേശക സേവനം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകിവരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.educationusa.in സന്ദര്‍ശിക്കുക; അല്ലെങ്കിൽ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക. യുണൈറ്റഡ് സ്റ്റേറ്റ്സിലെ അംഗീകൃത പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളിൽ നേടാവുന്ന ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ഏറ്റവും പുതിയതും കൃത്യവും സമഗ്രവുമായ വിവരങ്ങൾ എജ്യുക്കേഷൻ യു.എസ്.എ. പ്രദാനം ചെയ്യുന്നു.

Tags: EducationUSA FairsBengaluruChennai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയുടെ സന്ദർശന റൂട്ടിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം: ബംഗളുരുവിൽ 6 പൊലീസുകാർക്ക് സസ്പെൻഷൻ

Sports

ബെംഗളൂരുവില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ശിലയിട്ടു; ആനെക്കലില്‍ ഇനി കളിയാരവം ഉയരും

Kerala

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

India

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

News

ജയലളിതയുടെ ‘അമ്മ’ കാന്റീനുകൾ വിജയ് പുനരുദ്ധരിക്കുന്നു

പുതിയ വാര്‍ത്തകള്‍

ട്വിഷ ശർമ്മ കേസ് സിബിഐക്ക് കൈമാറി : അന്വേഷണം ഏറ്റെടുക്കാൻ സംഘം ഭോപ്പാലിലെത്തി

ജീവന്റെ വിലയോ ഒരു പിടി അരി?

ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും മൈൻ സ്ഥാപിക്കുന്ന ബോട്ടുകളും ബോംബിട്ട് തകർത്ത് അമേരിക്ക : മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമാകുന്നു

ആസിഫ് കെ. യൂസഫിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമനം! ദുരൂഹത പുറത്തുകൊണ്ടുവരണം: ദേശീയ അദ്ധ്യാപക പരിഷത്ത്

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ശാസ്ത്ര, സാങ്കേതിക മുന്നേറ്റം അപാരം

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഭാരതത്തിന്റെ ആത്മവിശ്വാസം ആകാശത്തോളം

യുഡിഎഫിന്റെ ഭരണത്തണലില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

പ്രതിരോധമില്ലാത്തവരുടെ മേല്‍ സംഘടിത ശക്തിയുടെ ആക്രമണം: കോടതി

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

മന്ത്രി എസ്. കീര്‍ത്തന, വാര്‍ത്താസമ്മേളനങ്ങളില്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ഐജി ആര്‍.വി. രമ്യാ ഭാരതി

ബലാത്സംഗക്കേസ്: വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിയുടേയും ഐജിയുടെയും ചിരി വിവാദമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.