Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ബുദ്ധദേവിന് അടിപതറിയത് നന്ദിഗ്രാമില്‍; 34 വര്‍ഷത്തെ ഭരണം തകര്‍ന്നു തരിപ്പണമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2024, 12:01 am IST
inArticle

ഇടതു പക്ഷത്തെ, പ്രത്യേകിച്ച് സിപിഎമ്മിനെ ഏറെക്കാലം നയിച്ച ബുദ്ധദേവ് ഭട്ടാചാര്യ മികച്ചനേതാവായിരുന്നു. പക്ഷെ പാര്‍ട്ടിക്ക്, അതിന്റെ ഈറ്റില്ലമായി കരുതപ്പെട്ടിരുന്ന ബംഗാളില്‍ കുഴിതോണ്ടിയതിനും അദ്ദേഹം ഒരു ഉപകരണമായി മാറി.

1977ലാണ് ജ്യോതി ബസുവിന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ ബംഗാളില്‍ ഭരണത്തിലേറുന്നത്. ബസു തന്നെ അഞ്ചു തവണ മുഖ്യമന്ത്രിയായി. പിന്നീട് രണ്ടു തവണ ബുദ്ധദേവ് ഭട്ടാചാര്യയും. നീണ്ട 34 വര്‍ഷത്തിനു ശേഷം 2011ലെ തെരഞ്ഞെടുപ്പിലാണ് പാര്‍ട്ടിയും മുന്നണിയും പുറത്തായത്.

1944 മാര്‍ച്ച് ഒന്നിന് വടക്കന്‍ ബംഗാളിലെ ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനം. മുത്തച്ഛന്‍ കൃഷ്ണ ചന്ദ്രസ്മൃതിതീര്‍ഥ സംസ്‌കൃത പണ്ഡിനും വൈദികനും ബംഗാളിലെ അറിയപ്പെടുന്ന ഹിന്ദു മതപണ്ഡിതനും ആയിരുന്നു. പക്ഷെ അച്ഛന്‍ നേപ്പാള്‍ ചന്ദ്ര പൗരോഹിത്യത്തിലേക്ക് തിരിഞ്ഞില്ല. കുടുംബത്തിന്റെ സ്വന്തമായിരുന്ന പുസ്തക പ്രകാശനത്തിലേക്ക് തിരിഞ്ഞു. ഹിന്ദു ധര്‍മ്മ ഗ്രന്ഥങ്ങള്‍ അച്ചടിച്ച് വില്‍ക്കുകയായിരുന്നു ജോലി.

ബുദ്ധദേവ് ഭട്ടാചാര്യ ബംഗാളി സാഹിത്യത്തില്‍ ബിഎ ഓണേഴ്‌സ് നേടി ഡംഡമിലെ ആദര്‍ശ സംഘവിദ്യാമന്ദറില്‍ അധ്യാപകനായി. ഈ സമയത്താണ് മീര ഭട്ടാചാര്യയെ വിവാഹം കഴിച്ചത്. ബാലിഗഞ്ജിലെ രണ്ടു മുറി വീട്ടിലാണ് അദ്ദേഹം എന്നും മുഖ്യമന്ത്രിയായിരുന്ന കാലത്തു പോലും കുടുംബ സമേതം താമസിച്ചിരുന്നത്. പുരോഹിത കുടുംബമായിരുന്നുവെങ്കിലും അദ്ദേഹം നിരീശ്വര വാദിയായിരുന്നു.

66ല്‍ സിപിഎം അംഗമായി. 68ല്‍ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയായി. പിന്നീട് ഇത് ഡിവൈഎഫ്‌ഐയില്‍ ലയിച്ചു. 81 വരെ ഈ പദവിയില്‍ തുടര്‍ന്നു. 72 സിപിഎം സംസ്ഥാന സമിതിയിലും 82ല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലും എത്തി. 77ല്‍ എംഎല്‍എയും മന്ത്രിയും ആയി 82ലെ തെരഞ്ഞെടുപ്പില്‍ ഭട്ടാചാര്യ തോറ്റു. 87ല്‍ വീണ്ടും ജയിച്ചു. ബസു സര്‍ക്കാരില്‍ വീണ്ടും മന്ത്രിയായി. സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരിക്കെ 93ല്‍ പൊടുന്നനെ രാജിവച്ചു. ബസു സര്‍ക്കാര്‍ അഴിമതിക്കാരുടെയും കള്ളന്മാരുടെയും മന്ത്രിസഭയാണെന്ന് പരസ്യമായി വിളിച്ചു പറയാനും അദ്ദേഹം മടിച്ചില്ല. പക്ഷെ ഏതാനും മാസങ്ങള്‍ക്കു ശേഷം വീണ്ടും മന്ത്രിസഭയില്‍ എത്തി. ജ്യോതിബസു പടിയിറങ്ങിയ ശേഷം 2000 നവംബര്‍ ആറിന് അദ്ദേഹം മുഖ്യമന്ത്രിയായി. സംസ്ഥാനത്ത് മാവോയിസ്റ്റ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതും ഛോട്ടോ അംഗാരിയ കൂട്ടക്കൊല, നിതായി കൂട്ടക്കൊല എന്നിവ നടന്നതും ഭട്ടാചാര്യയുടെ കാലത്താണ്. കൂടുതല്‍ തൊഴിലവസരമുണ്ടാക്കാന്‍ എന്ന പേരില്‍ വ്യവസായവല്‍ക്കരണ ശ്രമങ്ങള്‍ തുടങ്ങിയതോടെയാണ് തിരിച്ചടികള്‍ തുടങ്ങിയതും.

ടാറ്റയുടെ നാനോ കാര്‍ നിര്‍മ്മാണ ഫാക്ടറിയും ഒരു കെമിക്കല്‍ ലാബറട്ടറിയും കൊല്‍ക്കത്തയ്‌ക്കടുത്ത് സിംഗൂരില്‍ ആരംഭിക്കാനെന്ന പേരില്‍ പതിനായിരം ഏക്കര്‍ പാടങ്ങള്‍ ഏറ്റെടുത്തു. ഇത് മേഖലയിലെ ജനലക്ഷങ്ങളുടെ ജീവനോപാധിയായ കാര്‍ഷികവൃത്തിയെ തന്നെ ബാധിക്കുമെന്ന് ഉറപ്പായതോടെ ജനങ്ങള്‍ വമ്പന്‍ പ്രക്ഷോഭം ആരംഭിച്ചു. സിംഗൂരിലെ നന്ദിഗ്രാം കേന്ദ്രീകരിച്ചായിരുന്നു ഇത് കത്തിപ്പടര്‍ന്നത്. സമരക്കാരെ ഇടതു സര്‍ക്കാര്‍ അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. വെടിവയ്‌പ്പുകളും ലാത്തിച്ചാര്‍ജ്ജുകളും രണ്ടര മാസമാണ് നീണ്ടത്. നൂറോളം പേരാണ് കൊല്ലപ്പെട്ടത്. ഔദ്യോഗിക കണക്കില്‍ ഇത് 14 ആണ്. ഭൂമി രക്ഷാ സമിതിയുടെ ബാനറിലുണ്ടായ ഈ സമരവും ആളിക്കത്തിയ പ്രതിഷേധവും സിപിഎമ്മിന്റെ അടിത്തറ തന്നെ പാടെ’ തകര്‍ത്തു. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വിയാണ് പാര്‍ട്ടിയും മുന്നണിയും ഏറ്റുവാങ്ങിയത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വന്‍തോല്‍വിയുണ്ടായെന്നു മാത്രമല്ല പിന്നെ ഒരു തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് കാര്യമായ ജയം ഉണ്ടായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പകളില്‍ പോലും ഏതാനും സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി വേദികള്‍ പങ്കിട്ട് മല്‍സിരിച്ചിട്ടപോലും കനത്ത പരാജയങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ തോല്‍വകള്‍ ഏറ്റുവാങ്ങിയത് ബുദ്ധദേവിന്റെ നേതൃത്വത്തിലായിരുന്നു.

Tags: cpmBuddhadeb BhattacharyaWest BengalNandigram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.