Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

നന്ദി ശ്രീജേഷ്……

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2024, 11:43 pm IST
inSports
വെങ്കല നേട്ടം ആഘോഷിക്കുന്ന ഭാരതത്തിന്റെ ഗോള്‍കീപ്പര്‍ ശ്രീജേഷും സഹതാരങ്ങളും

വെങ്കല നേട്ടം ആഘോഷിക്കുന്ന ഭാരതത്തിന്റെ ഗോള്‍കീപ്പര്‍ ശ്രീജേഷും സഹതാരങ്ങളും

പാരീസ്: നന്ദി ശ്രീജേഷ്… നന്ദി ഹര്‍മന്‍പ്രീത്… പോയ രാവിന്റെ ദുഃഖക്കടലില്‍ നിന്ന് ഈ നാടിനെ അഭിമാനത്തിന്റെ ആകാശങ്ങളിലേക്ക് ഉയര്‍ത്തിയതിന്… അമ്പത്തിരണ്ടാണ്ടിനിപ്പുറം ഭാരത ഹോക്കി തുടര്‍ച്ചയായും രണ്ടാം തവണയും ഒളിംപിക് മെഡലില്‍ മുത്തമിട്ടിരിക്കുന്നു. പാരീസില്‍ ഭാരത ഹോക്കി ടീമിന് പൊന്‍തൂക്കമുള്ള വെങ്കലത്തിളക്കം. ഇതിഹാസ താരം പി.ആര്‍. ശ്രീജേഷിന് അഭിമാനപതക്കമണിഞ്ഞ് വിടവാങ്ങല്‍. ടര്‍ഫില്‍ സാഷ്ടാംഗം പ്രണമിച്ചാണ് ശ്രീജേഷ് ചരിത്രവിജയം ആഘോഷമാക്കിയത്. സഹതാരങ്ങള്‍ തങ്ങളുടെ എക്കാലത്തെയും കരുത്തനായ നായകനെ തോളിലേറ്റി ഗ്രൗണ്ടില്‍ വലം വച്ചു. ഗാലറിയില്‍ ദേശീയപതാകകള്‍ പാറി… വന്ദേമാതരം മുഴങ്ങി…

തൊടുത്ത ഗോളെന്നുറച്ച ഷോട്ടിന് മുന്നില്‍ പാറ പോലെ ഉറച്ചു നിന്നു അയാള്‍. പറാട്ട് രവീന്ദ്രന്‍ ശ്രീജേഷ്… രാജ്യത്തിന്റെ കായിക ചരിത്രത്തില്‍ തന്റെ പേര് സ്വര്‍ണ ലിപികളാല്‍ എഴുതി ചേര്‍ത്ത നിമിഷം. പാരീസ് നഗരത്തിലെ യവെസ്-ദു-മനോയിര്‍ സ്റ്റേഡിയത്തില്‍, ലോകമെങ്ങും ആരാധകര്‍ ഇളകി മറിഞ്ഞു.

പാരീസില്‍ നിന്നും ഈ ഹോക്കി സംഘം ഉടനെ മടങ്ങും മറ്റൊരു യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെട്ട്, ടീം അംഗങ്ങള്‍ മാത്രമല്ല രാജ്യവും കേരളവും ഉള്‍ക്കൊള്ളുകയാണ്- 20 വര്‍ഷത്തോളം ഭാരത ഗോള്‍ വലയ്‌ക്ക് മുന്നിലെ കാവലാള്‍ ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം. 2004ല്‍ ഭാരതത്തിന്റെ ജുനിയര്‍ ടീമിനായി കളിച്ച് കരിയര്‍ തുടങ്ങി.

രണ്ട് വര്‍ഷത്തിന് ശേഷം കൊളംബോയില്‍ നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ സീനിയര്‍ ടീമില്‍ അരങ്ങേറി. 2008ല്‍ ഭാരതം ജൂനിയര്‍ ഏഷ്യ കപ്പ് സ്വന്തമാക്കുമ്പോള്‍ ടൂര്‍ണമെന്റിലെ ബെസ്റ്റ് ഗോള്‍ കീപ്പറായി. പിന്നീട് ഭാരത ടീമിന്റെ ഭാഗമായിരുന്നെങ്കിലും സ്ഥിരം ഗോള്‍കീപ്പറായി അവരോധിക്കപ്പെട്ടത് 2011ല്‍. അക്കൊല്ലം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരായ മത്സരത്തിലെ നിര്‍ണായക സേവ് ദേശീയ ടീമിന്റെ ഭാവി താരത്തിന്റെ വരവറിയിക്കുന്നതായി. തുടര്‍ന്നിങ്ങോട്ട് ഇന്നലെ വരെ ശ്രീ ഭാരത ഹോക്കിയുടെ അവിഭാജ്യഘടകമാകുന്നതാണ് കണ്ടു വന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഭാരത ഹോക്കി പുഷ്ടിപ്പെട്ട കാലം കൂടിയായിരുന്നു ഇത്. 2016ലെ റയോ ഡി ജനീറോ ഒളിംപിക്‌സില്‍ ഭാരതത്തിന്റെ നായകനായി. അക്കൊല്ലം ടീം ക്വാര്‍ട്ടര്‍ വരെ മുന്നേറി. കഴിഞ്ഞ തവണ ടോക്കിയോയില്‍ കണ്ടത് ചരിത്രം. ഇപ്പോഴിതാ അതിന് ആവര്‍ത്തനം.

36-ാം വയസിലും കരിയര്‍ ആരംഭിച്ച കാലത്തെ 16കാരന്റെ ചടുലതയോടെ ശ്രീ തുടരുകയാണ്. അതിന്റെ പ്രതിഫലനം കൂടിയാണ് അഞ്ച് പതിറ്റാണ്ട് ശേഷമുള്ള ഭാരതത്തിന്റെ ഹോക്കിയിലെ മെഡല്‍ തുടര്‍ച്ച. ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയോടും ന്യൂസിലന്‍ഡിനോടും ക്വാര്‍ട്ടറില്‍ ബ്രിട്ടനെതിരായ മത്സരത്തിലെ സേവും പെനല്‍റ്റി രക്ഷിച്ചതും. സെമിയില്‍ പരാജയം രുചിച്ചെങ്കിലും അവസാന ആറ് മിനിറ്റ് ശേഷിക്കുമ്പോളാണ് ഭാരതം പരാജയ ഗോള്‍ വഴങ്ങിയത്. അതുവരെ ടീമിനെ പിടിച്ചു നിര്‍ത്തിയതില്‍ ശ്രീയുടെ സേവുകള്‍ നിര്‍ണായകമായിരുന്നു. കഴിഞ്ഞ തവണ വെങ്കല പോരില്‍ ജര്‍മനിയെ കീഴടക്കിയാണ് ഭാരതം മെഡല്‍ ദാഹം തീര്‍ത്തത്. അന്നത്തേതില്‍ നിന്നും ശ്രീയ്‌ക്ക് ഇന്ന് പ്രായം കൂടിയെങ്കില്‍ മികവ് അതിനേക്കാള്‍ ഇരട്ടിച്ചിട്ടേയുള്ളൂ…

Tags: Indian Hockey teamPR SreejeshParisOlympics2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഏഷ്യന്‍ ഗെയിംസില്‍ ഭാരത ഹോക്കി ടീം ഇറങ്ങുക നീല ജേഴ്‌സിയില്‍

Hockey

ചൈനയ തോൽപ്പിച്ച് ഇന്ത്യ മൂന്നാം വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കി

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക് തുടക്കം, സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം മമ്മൂട്ടി നിര്‍വഹിച്ചു

സുല്‍ത്താന്‍ ഓഫ് ജോഹോര്‍ കപ്പ് ഹോക്കിയില്‍ ഭാരതം-ജപ്പാന്‍ പോരാട്ടത്തില്‍ നിന്ന്‌
Hockey

ശ്രീജേഷിന്റെ പരിശീലക ദൗത്യത്തിന് വിജയത്തുടക്കം

Hockey

സുല്‍ത്താന്‍ ഓഫ് ജോഹോര്‍ കപ്പ് ഹോക്കി ഇന്ന് മുതല്‍; ശ്രീജേഷിന്റെ ഭാരതപ്പട കളത്തില്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.