ഗുവാഹത്തി : ബംഗ്ലാദേശിൽ നിലനിൽക്കുന്ന അസ്വസ്ഥത കണക്കിലെടുത്ത്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടൽ ആവശ്യപ്പെട്ട് നോർത്ത് ഈസ്റ്റ് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ (എൻഇഎസ്ഒ) രംഗത്ത്.
ബംഗ്ലാദേശിൽ നിന്ന്, ഒരു ബംഗ്ലാദേശി പോലും വടക്ക് കിഴക്കൻ മേഖലയിൽ അഭയം നൽകുകയോ പുനരധിവസിപ്പിക്കുകയോ ചെയ്യരുതെന്നും സംഘടന അഭ്യർത്ഥിച്ചു. ഈ അവസരത്തിൽ വടക്കുകിഴക്കൻ ഇന്ത്യയ്‌ക്കും ബംഗ്ലാദേശിനും ഇടയിലുള്ള അതിർത്തിയിൽ നിയമവിരുദ്ധമായ കുടിയേറ്റ ശ്രമങ്ങൾ കണ്ടെത്തുന്നതിന് സമഗ്രമായും കർശനമായും ആളുകളുടെ സാന്നിധ്യം ഉറപ്പാക്കേണ്ടത് ഇന്ത്യാ ഗവൺമെൻ്റിന്റെ അനിവാര്യതയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് അയച്ച കത്തിൽ എൻഇഎസ്ഒ പറഞ്ഞു.
അസം, മേഘാലയ, മണിപ്പൂർ, മിസോറം, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ത്രിപുര എന്നീ ഏഴ് സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന എട്ട് വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്‌മയാണ് നോർത്ത് ഈസ്റ്റ് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ (എൻഇഎസ്ഒ). ( കെഎസ് യു), ഗാരോ സ്റ്റുഡൻ്റ്‌സ് യൂണിയൻ (ജി എസ് യു), ഓൾ മണിപ്പൂർ സ്റ്റുഡൻ്റ്‌സ് യൂണിയൻ (എഎം എസ് യു), മിസോ സിർലായ് പോൾ (എം ഇസഡ് പിM), നാഗ സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ (എൻ എസ് എഫ്), ഓൾ അരുണാചൽ പ്രദേശ് സ്റ്റുഡൻ്റ്‌സ് യൂണിയൻ, ട്വിപ്ര സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ (ടിഎസ്എഫ്) തുടങ്ങിയ പ്രസ്ഥാനങ്ങളാണ് ഈ സംഘടനയിൽ ഉൾപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: