Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൗഹൃദത്തിന്റെ ഒളിംപിക്‌സ്, സാഹോദര്യത്തിന്റെയും..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2024, 12:19 am IST
in Sports
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരത ദേശീയ പതാകയ്ക്ക് താഴെ നീരജ് ചോപ്രയും നദീം അര്‍ഷാദും അണിനിരന്നപ്പോള്‍

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരത ദേശീയ പതാകയ്ക്ക് താഴെ നീരജ് ചോപ്രയും നദീം അര്‍ഷാദും അണിനിരന്നപ്പോള്‍

കളിക്കളത്തിലെ ഏറ്റവും വലിയ സൗന്ദര്യം എന്താണ് എന്ന് ഒരു കായിക താരത്തിനോട് ചോദിച്ചാല്‍ ചിലരെങ്കിലും പറയുന്നുണ്ടാകുക എതിരാളിയെ മലര്‍ത്തി അടിച്ചു നേട്ടമുണ്ടാക്കിയ ആ മെഡലുകളുടെ കഥകള്‍ ആകില്ല,വീറും വാശിയും ആവോളം കാഴ്ചവെച്ച് വേദിയിലെ കരുത്തുറ്റ പോരാട്ടത്തിന് ശേഷം കീഴടങ്ങിയ അതെ എതിരാളികളുടെ സൗഹൃദത്തെ പറ്റിയാകും. തന്നോടൊപ്പമോ തന്നേക്കാള്‍ ഏറെയോ കഴിവുകള്‍ ഉണ്ടായിട്ടും ഒരു ചെറിയ പിഴവ് കൊണ്ട്,അല്ലെങ്കില്‍ നിര്‍ഭാഗ്യത്തിന്റെ ആ ഒരു കണിക കൊണ്ട് കപ്പിനും ചുണ്ടിനും ഇടയില്‍ മെഡല്‍ നഷ്ടപ്പെട്ടവര്‍,ബദ്ധവൈരികളെ പോലെ കളിക്കളത്തില്‍ പോരാടിയ അവര്‍ക്ക് എങ്ങനെ അതിന് ശേഷം ഒന്നും സംഭവിക്കാത്തത് പോലെ തമ്മില്‍ കണ്ട് സൗഹൃദം പങ്ക് വെയ്‌ക്കാന്‍ കഴിയുന്നു? ഇതാണ് കായികമത്സരങ്ങളുടെ സൗന്ദര്യം.

ഇത്തവണ പാരിസ് ഒളിംപിക്‌സും ഇത്തരം ഒരു സൗഹൃദനിമിഷത്തിന് വേദിയായി. വാശിയേറിയ വനിതാ ബാഡ്മിന്റന്‍ സെമി ഫൈനല്‍ നടക്കുന്നു, ഒരു വശത്ത് ഇന്ത്യയുടെ പി.വി. സിന്ധുവിനെ തോല്‍പ്പിച്ചു എത്തിയ ചൈനയുടെ ഹെ ബിങ് ജിയോയും മറുവശത്ത് മുന്‍ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് സ്‌പെയിനിന്റെ കരോളിന മാരിനും. മുന്‍ ലോക ചാമ്പ്യന് മുന്നില്‍ കാലിടറി ആദ്യ സെറ്റ് 14-21 ന് കൈ വിട്ട ജിയോയ്‌ക്ക് രണ്ടാമത്തെ സെറ്റിലും രക്ഷയുണ്ടായില്ല, 6-10ന് തോല്‍വിയിലേക്ക് പോയികൊണ്ടിരുന്ന ജിയോയ്‌ക്ക് മാരിന്റെ കാല്‍ മുട്ടിലെ പരിക്ക് പക്ഷെ തുണയായെത്തി.വേദന കൊണ്ട് പുളഞ്ഞ സ്പാനിഷ് താരം കളി തുടരാന്‍ സാധിക്കുക ഇല്ലെന്ന് അറിയിക്കുകയും ,അങ്ങനെ ജിയോയെ വിജയിയായി പ്രഖ്യാപിക്കുകയും ആയിരുന്നു.ടോകിയോ ഒളിമ്പിക്‌സിലെ അതെ നിര്‍ഭാഗ്യം ഒരിക്കല്‍ കൂടി സ്പാനിഷ് താരത്തെ പിന്തുടര്‍ന്നു.

ഭാഗ്യത്തിന്റെ ടിക്കറ്റില്‍ ഫൈനലില്‍ എത്തിയ ജിയോയ്‌ക്ക് അവിടെയും അത്ഭുതങ്ങള്‍ ഒന്നും കാഴ്ച വെക്കാന്‍ ഉണ്ടായിരുന്നില്ല, ദക്ഷിണ കൊറിയയുടെ ആന്‍സി യാങിനോട് തോറ്റ് വെള്ളിമെഡല്‍ സ്വീകരിക്കാന്‍ പോഡിയത്തില്‍ ഏറിയ ജിയോ പക്ഷെ തന്റെ ഒപ്പം ഒരു ചെറിയ സ്പാനിഷ് പതാക കൂടി കരുതിയിരുന്നു, ഫൈനലിലേക്ക് തനിക്ക് വഴി ഒരുക്കിയ മറിന് ആദരമായി,മറിന്റെ രാജ്യത്തിന് ആദരമായി..കേളി മികവ് കൊണ്ടും ആത്മവിശ്വാസം കൊണ്ടും തന്നെക്കാള്‍ എത്രയോ ഉയരത്തില്‍ നിന്നിരുന്ന ആ എതിരാളി, തന്നെക്കാള്‍ ഏറെ ഇത്തവണ മെഡല്‍ അര്‍ഹിച്ചിരുന്നത് അവള്‍ തന്നെ ആയിരുന്നു എന്ന് അംഗീകരിക്കുക കൂടി ആയിരുന്നു ജിയോ അവിടെ.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍നേടിയ ഇന്ത്യന്‍ സൂപ്പര്‍ താരം നീരജ് ചോപ്രക്കും ഉണ്ട് ഇത്തരം ഒരു സൗഹൃദത്തിന്റെ കഥ പറയാന്‍. മെഡല്‍ ദാന ചടങ്ങുകള്‍ക്ക് ശേഷം ഇന്ത്യന്‍ ദേശീയ പതാകയ്‌ക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്തു കൊണ്ടിരുന്ന നീരജ് ചെറിയ മാര്‍ജിനില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട പാകിസ്താന്റെ അര്‍ഷാദ് നദീംമിനെ കൂടി തന്റെ ഒപ്പം ക്ഷണിച്ചാണ് ഇരു രാജ്യങ്ങളിലെയും കായിക താരങ്ങള്‍ക്ക് മാതൃക ആയത്. അവിടം കൊണ്ടും തീര്‍ന്നില്ല, ഏഷ്യയിലെ തന്നെ മികച്ച ഒരു കായിക താരമായ നദീംമിന് പരിശീലനത്തിനായി അന്താരാഷ്‌ട്ര നിലവാരം ഉള്ള ജാവലിന്‍ പാകിസ്ഥാന്‍ ഉറപ്പാക്കണം എന്ന ആവശ്യത്തിനായി ശബ്ദമുയര്‍ത്തിയ ആദ്യ കായികതാരങ്ങളില്‍ ഒരാളുമാണ് നീരജ്.

ഇതിന് നന്ദി ആകണം ഇങ്ങ് പാരീസില്‍ ജാവലിന്‍ ത്രോ ഫൈനലില്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോളും യാതൊരു നീരസങ്ങളുംഇല്ലാതെ തന്റെ ‘നീരജ് ഭായി’ക്കായി ആശംസകള്‍ നേരാന്‍ നദീമിനെ പ്രേരിപ്പിച്ചത്.

Tags: friendshipbrotherhoodArjun ChakratharaParis Olympics 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയുമായുള്ളത് ആഴമേറിയതും ചരിത്രപരവുമായ ബന്ധം, ആ സൗഹൃദത്തെ അപകടപ്പെടുത്തില്ലെന്ന് മാര്‍ക്കോ റൂബിയോ

India

രത്തൻ ടാറ്റ ഒരു ഇതിഹാസമായിരുന്നു , രാജ്യം അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കും ; അനുശോചനം അറിയിച്ച് അദ്വാനി

Sports

വനിതാ മാരത്തണ്‍: സിഫാന്‍ ഹസ്സന് റിക്കോര്‍ഡ് സ്വര്‍ണം

കെനിയയുടെ ഫെയ്ത്ത് കിപ്യേഗോണ്‍ സ്വര്‍ണം നേടുന്നു
Sports

1500 മീറ്ററില്‍ ഫെയ്‌ത്ത് കിപ്യേഗോണ്‍

Sports

ഒളിംപിക്‌സ് കുതിക്കുന്നു, നമ്മളോ…..

പുതിയ വാര്‍ത്തകള്‍

എൻ. രംഗസാമി അഞ്ചാം തവണ പുതുച്ചേരി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എന്റെ പൊന്നേ…. സ്വര്‍ണത്തിന് തീവില, ഇന്ന് ഒരു പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 10,200 രൂപ

‘വയനാട് അമേഠിയാകും, ഇവിടെ നിന്ന് വീണ്ടും വിജയിക്കില്ല’: കെ സിയെ പിന്തുണയ്‌ക്കരുതെന്ന ഭീഷണിയുമായി പ്രിയങ്കയുടെ ഓഫീസിന് മുന്നിലും പോസ്റ്റർ

അമ്പലപ്പുഴ പേട്ട സംഘം മുന്‍ സമുഹപ്പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

മലപ്പുറത്ത് ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ ഖബറടക്കം ഇന്ന്, കോഴിക്കോട്ടുപറമ്പ് ടസ്‌കര്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം

തമിഴ്‌നാട്ടിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; എതിർത്ത് വോട്ട് ചെയ്യാൻ വിപ്പ് നൽകി ഇപിഎസ് പക്ഷം

1.25 കോടിയുടെ ഹൈഡ്രോ കഞ്ചാവുമായി 3 മലയാളികളുൾപ്പെടെ 5 പേര്‍ ബെംഗളൂരുവില്‍ അറസ്റ്റിൽ

ഇടവമാസ പൂജകള്‍ക്ക് ശബരിമല നട നാളെ തുറക്കും

തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ മംഗല്യം നാളെ

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് മേജര്‍ ജനറല്‍ ലിസമ്മ പി.വി, മഞ്ജു മോള്‍ വി. എസ്., ദീപ ബിജു എന്നിവര്‍ക്ക് രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേല്‍ അവാര്‍ഡുകള്‍ സമ്മാനിക്കുന്നു

ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.