പാരീസ്: പുരുഷന്മാരുടെ 1500 മീറ്ററില്‍ ഒളിംപിക്സ് റിക്കോര്‍ഡോടെ അമേരിക്കയുടെ കോലെ ഹോക്കര്‍ പൊന്നണിഞ്ഞു. അവസാന നിമിഷത്തിലെ കുതിപ്പിനൊടുവിലാണ് ഹോക്കര്‍ സ്വര്‍ണമണിഞ്ഞത്.
3 മിനിറ്റ് 27.65 സെക്കന്‍ഡിലാണ് താരം ഫിനിഷ് ലൈന്‍ കടന്നത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിലെ സ്വര്‍ണ ജേതാവ് നോര്‍വേയുടെ യാക്കൊബ് ഇന്ഗെബ്രൈറ്റ്സെനിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹോക്കര്‍ ഒന്നാം സ്ഥാനത്ത് ഓടിക്കയറിയത്. ബ്രിട്ടന്റെ ജോഷ് കെര്‍ 3 മിനിറ്റ് 27.79 സെക്കന്‍ഡില്‍ വെള്ളിയും അമേരിക്കയുടെ യാരെഡ് നുഗുസെ മൂന്ന് മിനിറ്റ് 27.80 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ബഹ്റിന്റെ വിന്‍ഫ്രഡ് യാവി പുതിയ ഒളിംപിക്സ് റിക്കോര്‍ഡോടെ പൊന്നണിഞ്ഞു. 8 മിനിറ്റ് 52.76 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്നാണ് താരം റിക്കോര്‍ഡ് സ്വര്‍ണം സ്വന്തമാക്കിയത്. 2008-ല്‍ ബീജിങ്ങില്‍ റഷ്യയുടെ ഗുല്‍നാര ഗാല്‍കിന സ്ഥാപിച്ച 8 മിനിറ്റ് 58.81 സെക്കന്‍ഡിന്റെ റിക്കോര്‍ഡാണ് വിന്‍ഫ്രഡ് യാവി തിരുത്തിയത്. ഉഗാണ്ടയുടെ പെറുത്ത് ചെമുതായി 8 മിനിറ്റ് 53.34 സെക്കന്‍ഡില്‍ വെള്ളിയും കെനിയയുടെ ഫെയ്ത്ത് ചെറോടിച്ച് 8 മിനിറ്റ് 55.15 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: