തിരുവനന്തപുരം: അടുത്ത മാസം വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒക്ടോബര്‍ വരെ മഴ തുടര്‍ന്നേക്കുമെന്നാണ് പ്രവചനം. ലാനിനാ പ്രതിഭാസമാാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ നിത കെ ഗോപാല്‍ പ്രതികരിച്ചു.
കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ ഭൂമദ്ധ്യരേഖാ പ്രദേശത്തെ സമൂദ്രോപരിതലത്തിലെ താപനില പതിവില്‍ നിന്ന് കുറയുന്ന പ്രതിഭാസമാണ് ലാനിന എന്നറിയപ്പെടുന്നത്. ഡിസംബര്‍ വരെ ലാനിന തുടര്‍ന്നേക്കും. ഇത് ഇന്ത്യയില്‍ മണ്‍സൂണ്‍ ശക്തമാകാന്‍ സഹായിക്കും.
കേരളം ഉള്‍പ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളിലാകും മഴ ലഭ്യമാകുക. അതേസമയം മേഘവിസ്ഫോടനത്തെ തുടര്‍ന്നുള്ള അതി തീവ്രമഴയ്ക്കും സെപ്റ്റംബറില്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: