Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആള്‍ത്തിരക്കിലും അഭിജിത് ഒറ്റയ്‌ക്കാണ്…

എം. ബാലകൃഷ്ണന്‍ by എം. ബാലകൃഷ്ണന്‍
Aug 4, 2024, 01:50 am IST
in Kerala
കുടുംബമൊന്നാകെ ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോയ അഭിജിത് മേപ്പാടി ദുരിതാശ്വാസ ക്യാമ്പില്‍

കുടുംബമൊന്നാകെ ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോയ അഭിജിത് മേപ്പാടി ദുരിതാശ്വാസ ക്യാമ്പില്‍

മേപ്പാടി: അഭിജിത് ഫോണില്‍ തിരയുകയാണ്, ഒരു കുടുംബചിത്രമെങ്കിലും ബാക്കിയുണ്ടോ എന്നറിയാന്‍. ഒരു രാത്രി തീര്‍ന്നപ്പോള്‍ അവനു നഷ്ടമായത് കുടുംബത്തെയൊന്നാകെ. അച്ഛന്‍, അമ്മ, കൂടപ്പിറപ്പുകള്‍… വല്യച്ഛനും കുടുംബവുമടക്കം 12 പേരെയാണ് ഒരു വീട്ടില്‍ നിന്നു ദുരന്തം തട്ടിയെടുത്തത്. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിനു തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാന്‍ പോയതുകൊണ്ടു മാത്രമാണ് അഭിജിത് ചൂരല്‍മല ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടത്. അച്ഛന്‍ സുബ്രഹ്മണ്യന്‍, അമ്മ ബബിത, ചേച്ചി ഗ്രീഷ്മ, ചേട്ടന്‍ ഗിരിജിത്, അച്ഛമ്മ തായ്‌ക്കുട്ടി… എല്ലാവരും മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. വല്യച്ഛന്‍ നാരായണന്‍, ഭാര്യ ശാന്ത, മകള്‍ പ്രതിഭ എന്നിവരും കൂടെപ്പോയി.

അച്ഛന്റെ സുഹൃത്ത് ബാലഗോപാലന്‍, ഭാര്യ സൗമ്യ, മക്കളായ വൈഷ്ണവ്, വര്‍ഷ എന്നിവരും ആ കാളരാത്രിയില്‍ മരണത്തിലേക്കൊഴുകിപ്പോയി. കനത്ത മഴയും കാലാവസ്ഥാ മാറ്റവും കണ്ടായിരുന്നു നാരായണനും ബാലഗോപാലനും സുരക്ഷിത താവളമായി സുബ്രഹ്മണ്യന്റെ വീട്ടില്‍ രാത്രി തങ്ങാനെത്തിയത്.

സുബ്രഹ്മണ്യന്‍, ഗ്രീഷ്മ, നാരായണന്‍, ശാന്ത, വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. കുടുംബത്തില്‍ ബാക്കിയായ മറ്റൊരാള്‍ നാരായണന്റെ മകന്‍ പ്രണവ് മാത്രം. മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് അഭിജിത് ഇപ്പോള്‍. ആള്‍ത്തിരക്കിലും അഭിജിത് ഒറ്റയ്‌ക്കാണ്. വേദനകള്‍ പങ്കുവയ്‌ക്കാന്‍ കൂടെ പ്രണവ് മാത്രം. കഴിഞ്ഞ വിഷുവിനു കുടുംബത്തിലെല്ലാവരും ചേര്‍ന്നെടുത്ത ഫോട്ടോ സഹോദരിയുടെ ഫോണിലായിരുന്നു. ഉരുള്‍പൊട്ടലില്‍ വീടൊന്നാകെ ഒഴുകിയകന്നപ്പോള്‍ എല്ലാ ഓര്‍മച്ചിത്രങ്ങളും എന്നന്നേക്കും നഷ്ടമായി. കൂലിപ്പണിക്കാരനായ അച്ഛന്‍ ഫീസ് നല്കിയാണ് മകനെ പഠിപ്പിച്ചത്. ഇനിയെങ്ങനെ കോഴ്‌സ് പൂര്‍ത്തിയാക്കുമെന്ന് അഭിജിത്തിനറിയില്ല. കോഴ്‌സിനൊപ്പം പാര്‍ട്‌ടൈം ജോലിയുണ്ടെങ്കിലും അതുകൊണ്ട് ഫീസ് നല്കാനാകില്ല.

2018 ആഗസ്ത് ഏഴിനുണ്ടായ ഉരുള്‍പൊട്ടല്‍ വീടിനു ചേര്‍ന്നാണ് ഒഴുകിപ്പോയത്. കാലത്ത് ഏഴരയായിരുന്നതിനാല്‍ ശബ്ദം കേട്ട ഉടനെ സുരക്ഷിത സ്ഥാനത്തെത്താനായി. എന്നാല്‍ ഇത്തവണ എല്ലാവരും ഉറക്കത്തിലായപ്പോഴാണ് ദുരന്തമൊഴുകിയെത്തിയത്. ‘ഇപ്പോള്‍ എല്ലാവരുമുണ്ട്. എന്നാല്‍ ഈ ക്യാമ്പ് കഴിയുമ്പോള്‍ ഇവരൊക്കെ എങ്ങോട്ടു പോകും. എനിക്കു പ്രശ്‌നമില്ല. ഞാന്‍ ഒറ്റയ്‌ക്കാണല്ലോ. എങ്ങോട്ടെങ്കിലും പോകാം. എന്നാല്‍ പിഞ്ചുകുട്ടികളടക്കമുള്ള കുടുംബങ്ങള്‍ എവിടെപ്പോകും. വീടു മാത്രമല്ല, ഒരുതരി മണ്ണു പോലും സ്വന്തമില്ലാത്തവരായി ഞങ്ങള്‍ മാറി.’ തീരാ വേദനയിലും അഭിജിത്തിന്റെ ആശങ്ക തന്നെക്കുറിച്ചല്ല, തന്റെ നാടിനെക്കുറിച്ചാണ്. ഒറ്റപ്പെട്ടു പോയ മറ്റുള്ളവരെയോര്‍ത്താണ്.

Tags: Wayanad landslide DisasterAbhijit is alone
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Kerala

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കുള്ള ശങ്കര ഭവന പദ്ധതിയില്‍ ആദ്യത്തെ വീടിന്റെ താക്കോല്‍ യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി കൈമാറുന്നു
Kerala

ഉരുള്‍പൊട്ടല്‍ ദുരന്തം: ആദ്യ വീട് യോഗക്ഷേമസഭ കൈമാറി

Kerala

വയനാടിനായി യേശുദാസ് പാടിയ സാന്ത്വനഗീതം; ചിട്ടപ്പെടുത്തിയത് രമേശ് നാരായണ്‍

Kerala

വയനാട് ദുരന്തബാധിതരുടെ വായ്‌പകള്‍ ബാങ്കുകള്‍ എഴുതിതള്ളണം

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.