Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

20 സെക്കന്റില്‍ സ്വയം ഇമിഗ്രേഷന്‍ ചെയ്യാം; ഫാസ്ട്രാക്ക് ഇമിഗ്രേഷന്‍ ഒരുങ്ങുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമായി കൊച്ചി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2024, 07:02 pm IST
inKerala

കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക്, ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ ഫാസ്റ്റ് ട്രാക് ഇമിഗ്രേഷന്‍ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാം’ ന്റെ ഭാഗമായി രാജ്യാന്തര ആഗമന/പുറപ്പെടല്‍ യാത്രക്കാര്‍ക്ക് ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാവുകയാണ് സിയാല്‍. ഇതിന്റെ പരീക്ഷണം തിങ്കളാഴ്ച തുടങ്ങും. ഓഗസ്റ്റ്ല്‍ കമ്മിഷന്‍ ചെയ്യും.

ഡല്‍ഹി വിമാനത്താവളത്തിലാണ് ആദ്യമായി, കഴിഞ്ഞമാസം, ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. സിയാലില്‍ ഇതിനായുള്ള അടിസ്ഥാന സൗകര്യം സജ്ജമായി. ബ്യൂറോ ഓഫ് ഇമിഗ്രേഷന് ആണ് നടത്തിപ്പുചുമതല. ആഗമന, പുറപ്പെടല്‍ മേഖലകളില്‍ നാല് വീതം ലേനുകളിലാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ നടപ്പിലാക്കുക. ഇതിനായുള്ള സ്മാര്‍ട് ഗേറ്റുകള്‍ എത്തിക്കഴിഞ്ഞു.

നിലവില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ഒ.സി.ഐ കാര്‍ഡുള്ളവര്‍ക്കുമാണ് സ്വയം ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തേണ്ടതുണ്ട്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ വിജയകരമായി അപ്‌ലോഡ് ചെയ്താല്‍ അടുത്തഘട്ടമായ ബയോമെട്രിക് എന്റോള്‍മെന്റിലേയ്‌ക്ക് കടക്കാം.

മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എന്റോള്‍മെന്റ് കൗണ്ടറുകള്‍ കൊച്ചി വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എഫ്.ആര്‍.ആര്‍.ഒ ഓഫീസിലും ഇമിഗ്രേഷന്‍ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്. തൃപ്തികരമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രയ്‌ക്കും അഗമനപുറപ്പെടല്‍ ഇമിഗ്രേഷന്‍ നടപടികള്‍ക്ക് സ്മാര്‍ട് ഗേറ്റുകളിലൂടെ കടന്നുപോകാം. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള നീണ്ട വരികളില്‍ കാത്തുനില്‍പ്പ് ഒഴിവാക്കാം.

ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനോ രേഖകള്‍ പൂരിപ്പിക്കുന്നതിനോ കാത്തുനില്‍ക്കേണ്ടതില്ല. സ്മാര്‍ട് ഗേറ്റിലെത്തിയാല്‍ ആദ്യം പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്യണം. രജിസ്‌റ്റ്രേഷന്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഗേറ്റുകള്‍ താനെ തുറക്കും. തുടര്‍ന്ന് രണ്ടാം ഗേറ്റിലെ ക്യാമറയില്‍ മുഖം കാണിക്കണം. യന്ത്രം നിങ്ങളുടെ മുഖം തിരിച്ചറിയുന്നതോടെ ആ ഗേറ്റ് തുറക്കുകയും ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാകുകയും ചെയ്യും. ഇതിനായി പരമാവധി കണക്കാക്കപ്പെടുന്ന സമയം 20 സെക്കന്റാണ്.

ചെക്ക്ഇന്‍ കഴിഞ്ഞാല്‍ 20 സെക്കന്റില്‍ സെക്കന്റില്‍ സുരക്ഷാ പരിശോധനയ്‌ക്ക് എത്തുന്നവിധത്തിലാണ് സജ്ജീകരണം ഒരുങ്ങുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രസ്റ്റഡ് ട്രാവലര്‍ പദ്ധതിയ്‌ക്ക് രാജ്യത്ത് തന്നെ രണ്ടാമതായി സൗകര്യമൊരുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു. ‘ പരമാവധി ഇടങ്ങളില്‍ സാങ്കേതിക വിദ്യയുടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് സിയാല്‍ ലക്ഷ്യമിടുന്നത്.

യാത്രക്കാര്‍ക്ക് സമ്മര്‍ദമൊന്നുമില്ലാതെ വിമാനത്താവളത്തിലെ വിവിധ പരിശോധനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയണം. ഒപ്പം സുരക്ഷ ഉറപ്പുവരുത്തുകയും വേണം. ആഭ്യന്തര യാത്രക്കാര്‍ക്കായി ഈയിടെ ഏര്‍പ്പെടുത്തിയ ഡിജിയാത്ര ഏറെ വിജയകരമാണ് ‘ സുഹാസ് പറഞ്ഞു.

പ്രതിവര്‍ഷം ഒരു കോടിയാത്രക്കാരും 70,000ല്‍ പരം സര്‍വീസുകളുമുള്ള സിയാല്‍ നിലവില്‍ രാജ്യാന്തര ട്രാഫിക്കില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ്.

Tags: FastTrack immigrationCochin International Airport
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

Kerala

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനടുത്ത് റെയില്‍വേസ്റ്റേഷന്‍…മു. റിയാസിന് അഭിനന്ദനങ്ങള്‍ എന്ന ബോര്‍ഡ് കാണേണ്ടി വരുമോ?: യുവരാജ് ഗോകുല്‍

Kerala

സിയാല്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിലേക്ക്

Business

കൊച്ചിയിൽ നിന്ന് കൂടുതൽ നഗരങ്ങളിലേക്ക് ഇൻഡിഗോ സർവീസ്; പ്രതിദിനം ഏകദേശം 80 വിമാനങ്ങൾ

Kerala

കൊച്ചി വിമാനത്താവളത്തിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം എയർ ഇൻ്റലിജൻസ് പിടികൂടി ; സ്വർണം കടത്തിയത് ദോഹയിൽ നിന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.