Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദിത്യന്‍ കാത്തിരിക്കും, അനിയന്‍ ഉറങ്ങും വരെ…; പണം നല്‍കി വാങ്ങിയ വഴി കെട്ടിയടച്ചു, പട്ടികജാതി കുടുംബം ദുരിതത്തില്‍

അനീഷ് അയിലംbyഅനീഷ് അയിലം
Jul 25, 2024, 11:31 am IST
inKerala, Thiruvananthapuram
ചിമ്മിനി വെട്ടത്തില്‍ പഠിക്കുന്ന ആദിത്യനും ഒപ്പം അച്ഛന്‍ സുനില്‍കുമാറും പ്രിയയും സരോജിനിയും

ചിമ്മിനി വെട്ടത്തില്‍ പഠിക്കുന്ന ആദിത്യനും ഒപ്പം അച്ഛന്‍ സുനില്‍കുമാറും പ്രിയയും സരോജിനിയും

തിരുവനന്തപുരം: ”ഇത് കണ്ടാ…പഠിച്ചോണ്ടിരുന്നപ്പോ മണ്ണെണ്ണ വിളക്കീന്നു തീപിടിച്ചതാ…” പൊട്ടിപ്പൊളിഞ്ഞ തറയിലിരുന്ന് പാഠങ്ങളെഴുതുന്നതിനിടയില്‍ നിഷ്‌കളങ്കമായി നെറ്റിയിലെ കരിഞ്ഞ മുടി കാണിച്ചു ആദിത്യന്‍. മണ്ണെണ്ണ കിട്ടാത്തതിനാല്‍ ഡീസലാണ് ഉപയോഗിക്കുന്നത്. ഷീറ്റുകൊണ്ടുള്ള വീടിനുള്ളില്‍ ചിമ്മിനിയില്‍ നിന്നുള്ള പുക നിറയുന്നതിന് മുന്നേ പാഠങ്ങളെഴുതി തീര്‍ക്കണം. അതിന്റെ തിരക്കിലാണ് ആ ഒന്നാം ക്ലാസുകാരന്‍. ”പുക നിറഞ്ഞാല്‍ പിന്നെ പഠിക്കാന്‍ പറ്റില്ല.

ചോറുണ്ണുമ്പോ ഡീസലിന്റെ മണം വരും. ഒന്നും കഴിക്കാന്‍ പറ്റൂല…”അവന്‍ പറഞ്ഞു. ചോദിച്ച പണം നല്‍കി വഴി ഉള്‍പ്പെടെ വാങ്ങിയിട്ടും വസ്തു നല്‍കിയ ആള്‍ തന്നെ വഴി കെട്ടിയടച്ചതോടെയാണ് വൈദ്യുതിയും വഴിയുമില്ലാതെ ആറ്റിങ്ങല്‍ ഇളമ്പ പാവൂര്‍ക്കോണം ആദിഭവനിലെ പട്ടികജാതി കുടുംബം ദുരിതത്തിലായത്.

ഇലക്ട്രിക്കല്‍ വയറിങ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പോയിട്ട് ഒരുവര്‍ഷമായി. പട്ടികജാതി വിഭാഗമായതിനാല്‍ സൗജന്യ പോസ്റ്റിനും അനുമതിയുമായി. പക്ഷെ പണം വാങ്ങി വസ്തു വിറ്റ ആള്‍ തന്നെ വഴി കെട്ടിഅടച്ചതോടെ പോസ്റ്റിടാനാകാത്ത അവസ്ഥയിലാണ് ആദിത്യനും കുടുംബവും.

2022ലാണ് സമീപവാസിയായ വിദ്യാധരന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറില്‍ നിന്നും ആറ് സെന്റ് വസ്തു സുനില്‍കുമാറും പ്രിയയും വാങ്ങിയത്. പ്രമാണത്തില്‍ ഒരുമീറ്റര്‍ വഴിയുമുണ്ട്. കിളിമാനൂരിലെ സഹകരണ ബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപ ലോണെടുത്താണ് വീട് വയ്‌ക്കാന്‍ തുടങ്ങിയത്. ഇതിനിടയില്‍ ഇവര്‍ക്കൊപ്പമുള്ള പ്രിയയുടെ അമ്മ 69വയസുള്ള സരോജിനിക്ക് ഹൃദയത്തില്‍ മൂന്ന് ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. കൂലിപ്പണിക്കരനായ സുനില്‍കുമാറിന് പണം കണ്ടെത്താനാകാതെ വന്നതോടെ ലോണെടുത്ത പണം ചികിത്സയ്‌ക്ക് ചെലവായി. ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് ഷീറ്റുകൊണ്ട് മറച്ച് ഒരു കൂര ഒരുക്കിയത്. ആശുപത്രിയില്‍ ചികിത്സയ്‌ക്കിടെ വസ്തു ഉടമ ഇവര്‍ക്ക് അവകാശപ്പെട്ട വഴി മതില്‍കെട്ടി അടയ്‌ക്കുകയായിരുന്നു. ഇപ്പോള്‍ മറ്റുള്ളവരുടെ പുരയിടത്തിലൂടെയാണ് വഴി നടക്കുന്നത്.

മൂന്നുമാസത്തിലൊരിക്കല്‍ അരലിറ്റര്‍ മണ്ണെണ്ണയാണ് റേഷന്‍കടയില്‍ നിന്നും നല്‍കുന്നത്. അത് തീരുമ്പോള്‍ ഡീസല്‍ വാങ്ങണം. കുപ്പിയില്‍ ഡീസല്‍ നല്‍കാത്തതിനാല്‍ ഓട്ടോക്കാരെക്കൊണ്ടാണ് വാങ്ങിപ്പിക്കുന്നത്. ഡീസലിന് തന്നെ ഒരുമാസം നല്ലതുക ചെലവാകും. ഡീസല്‍ പുക ശ്വസിച്ച് കുഞ്ഞുങ്ങള്‍ക്ക് എന്നും അസുഖമാണ്. ഇടയ്‌ക്ക് വീടിനുള്ളിലെ ടാര്‍പ്പോളിന് തീപിടിച്ചു. കണ്ണൊന്ന് തെറ്റിയാല്‍ ഒരുവയസുകാരന്‍ ചിമ്മിനി എടുക്കും. അതുകൊണ്ട് തന്നെ കുഞ്ഞ് ഉറങ്ങിയശേഷമാണ് പലപ്പോഴും ചിമ്മിനി കത്തിക്കുന്നത്. അപ്പോഴാണ് ആദിത്യന്‍ പഠിക്കുന്നതും കുടുംബം ഭക്ഷണം കഴിക്കുന്നതും. ഇരുട്ടിയാല്‍ കാട്ടുപന്നി ശല്യം വേറെയും.

ഒരുവര്‍ഷമായി സമീപിക്കാത്ത സര്‍ക്കാര്‍ ഒഫീസുകളില്ല. ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതി ചിറയിന്‍കീഴ് താലൂക്ക് ഓഫീസിലേക്ക് അയച്ചു. താലൂക്കിലെ ഉദ്യോഗസ്ഥ തുടക്കത്തില്‍ കുടുംബത്തിന് അനുകൂലമായി സംസാരിച്ചെങ്കിലും പിന്നീട് മലക്കം മറിഞ്ഞു. പരാതി പിന്‍വലിച്ച് വഴി വേണ്ടെന്ന് വിദ്യാധരന് എഴുതി നല്‍കിയാല്‍ ഇപ്പോ സഞ്ചരിക്കുന്ന വഴിയിലൂടെ വൈദ്യുതി നല്‍കാം എന്നാണ് ഉദ്യോഗസ്ഥ കുടുംബത്തോട് പറഞ്ഞത്. അതുവഴി വൈദ്യുതി എടുക്കാന്‍ മറ്റ് മൂന്നുപേരുടെ അനുമതി വേണം. ആ വഴി എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് അടയ്‌ക്കാം. സുനില്‍കുമാര്‍ ജോലിക്ക് പോയില്ലെങ്കില്‍ വീട് പട്ടിണിയാകും. അതിനാല്‍ അവകാശപ്പെട്ട വഴിക്കും വൈദ്യുതിക്കും വേണ്ടി ഒരുവയസുകാരെനയും കൊണ്ട് സര്‍ക്കാര്‍ ആഫീസുകള്‍ കയറി ഇറങ്ങുകയാണ് പ്രിയ.

Tags: dieselAdithyanKSEBElectricity
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Kerala

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

Kerala

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.