Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജാതി മത രാഷ്‌ട്രീയം സമൂഹത്തിന് ആപത്ത്: വെങ്കയ്യനായിഡു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2024, 12:43 am IST
inKerala
ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതിയുടെ ചട്ടമ്പിസ്വാമി സ്മൃതിപൂജാ പുരസ്‌കാരം മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്കുന്നു. ഡോ. ജി. രാജ്‌മോഹന്‍, കുമ്മനം രാജശേഖരന്‍, റാണി മോഹന്‍ദാസ്, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി, മാര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് ബാവ, രമേശ് ചെന്നിത്തല, പന്ന്യന്‍ രവീന്ദ്രന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ തുടങ്ങിയവര്‍ സമീപം

ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതിയുടെ ചട്ടമ്പിസ്വാമി സ്മൃതിപൂജാ പുരസ്‌കാരം മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്കുന്നു. ഡോ. ജി. രാജ്‌മോഹന്‍, കുമ്മനം രാജശേഖരന്‍, റാണി മോഹന്‍ദാസ്, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി, മാര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് ബാവ, രമേശ് ചെന്നിത്തല, പന്ന്യന്‍ രവീന്ദ്രന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: ജാതിയും മതവും തിരിച്ചുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനം സമൂഹത്തിനും രാജ്യത്തിനും ആപത്തെന്ന് മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. സ്വതന്ത്ര ഭാരതത്തില്‍ ഇപ്പോഴും ജാതിയും മതവും തിരിച്ചുള്ള വിവേചനം രാഷ്‌ട്രീയ പാര്‍ട്ടികളും നേതാക്കളും പിന്തുടരുന്നുണ്ട്. എല്ലാ ജാതിയും മതവും തുല്യമാണെന്ന് പുതിയ തലമുറയെ ബോധവാന്മാരാക്കണമെന്നും അതിനുേവണ്ടിയാണ് ചട്ടമ്പി സ്വാമിയും ശ്രീനാരായണഗുരുവും ഉള്‍പ്പെട്ട സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശ്രീ ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി ഏര്‍പ്പെടുത്തിയ ചട്ടമ്പിസ്വാമി സ്മൃതിപൂജാ വര്‍ഷ പുരസ്‌കാരം ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.

മാതൃത്വം, മാതൃഭൂമി, മാതൃഭാഷ എന്നിവയെ ബഹുമാനിക്കുക തന്നെ വേണം. മാതൃഭാഷ മഹത്തരമാണെന്നും അതിലൂടെ മാത്രമേ പൂര്‍ണമായ ബൗദ്ധിക വിജ്ഞാനം വികസിക്കുകയുള്ളൂ എന്നും പുതുതലമുറയെ ബോധ്യപ്പെടുത്തണം. മാതൃഭാഷ നിര്‍ബന്ധമായും പഠിക്കണം. ഇംഗ്ലീഷ് ഭാഷ പഠിച്ചാല്‍ മാത്രമേ ഉയരങ്ങള്‍ കീഴടക്കാനാകൂ എന്ന് പറയുന്നതിനോട് യോജിക്കാനാകില്ല. രാജ്യത്തെ രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും പ്രധാനമന്ത്രിയും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ളവരുമെല്ലാം ഗ്രാമങ്ങളിലെ സ്‌കൂളുകളില്‍ മാതൃഭാഷയില്‍ പഠിച്ചവരാണ്. വിദേശ രാജ്യങ്ങളിലെ തലവന്മാര്‍ നമ്മുടെ രാജ്യത്തോ, നാം അവരുടെ രാജ്യത്തോ ചെല്ലുമ്പോള്‍ അവര്‍ മാതൃഭാഷയില്‍ മാത്രമേ സംസാരിക്കൂ. അതിനു കാരണം കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കാനാകുന്നത് മാതൃഭാഷയിലാണെന്നും അദ്ദേഹം പറഞ്ഞു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ലോകത്തിന് രാജ്യം സമ്മാനിച്ച സ്വാമി വിവേകാനന്ദനും രവീന്ദ്രനാഥ ടാഗോറും അത്ഭുത മനുഷ്യരെന്നും വിസ്മയമെന്നും വിശേഷിപ്പിച്ച ചട്ടമ്പി സ്വാമിയെയും ശ്രീനാരായണ ഗുരുവിനെയും പാഠ്യപദ്ധതിയില്‍ വേണ്ടത്ര ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇനിയെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പഠന വിധേയമാക്കണമെന്നും പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ശ്രീധരന്‍പിള്ള പറഞ്ഞു.

ഹോട്ടല്‍ സൗത്ത്പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി ഭദ്രദീപം തെളിച്ചു. ശ്രീചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി പ്രസിഡന്റ് ഡോ. ജി. രാജ്‌മോഹന്‍ അധ്യക്ഷനായി. കുമ്മനം രാജശേഖരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, മലങ്കര ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ക്ലീമിസ് മാര്‍ ബസേലിയസ്, അവാര്‍ഡ് നിര്‍ണയ സമിതി അംഗം ജോര്‍ജ് ഓണക്കൂര്‍, സ്മൃതി പൂജാവര്‍ഷ കമ്മിറ്റി ചെയര്‍മാന്‍ മുക്കംപാലമൂട് രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് റാണി മോഹന്‍ദാസ്, ശ്രീചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി വൈസ്പ്രസിഡന്റ് ഡോ. ശ്രീവത്സന്‍ നമ്പൂതിരി, സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍ തുടങ്ങി വിവിധ രാഷ്‌ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

 

Tags: PS Sreedharan PillaiVenkaiah NaiduCaste-religion politics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു
Kerala

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

Kerala

പി എസ് ശ്രീധരന്‍പിള്ള കല്‍ദായ സുറിയാനി സഭാ ആസ്ഥാനത്തെത്തി,എഫ് സി ആര്‍ എ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ല

News

ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ നട അടയ്‌ക്കാന്‍ തന്ത്രിക്ക് നിയമോപദേശം നല്‍കി:ശ്രീധരന്‍ പിള്ള,നട അടയ്‌ക്കുമെന്ന് പറഞ്ഞത് വിരോധത്തിന് കാരണമെന്ന് തന്ത്രി

പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലിയുടെ ലോഗോ പ്രകാശനം മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള നിര്‍വഹിക്കുന്നു
Kerala

പ്രവാസി ഭാരതീയ ദിനം: ലോഗോ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.