Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജലവിതരണത്തിനും വിദേശ കരാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2024, 01:42 am IST
inEditorial

കൊച്ചി കുടിവെള്ള പദ്ധതിയുടെ പേരില്‍ ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കില്‍നിന്ന് 2500 കോടിയിലേറെ രൂപ കടമെടുക്കാനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ തീരുമാനം വന്‍ അഴിമതിക്ക് വഴിയൊരുക്കുന്നതും,വലിയ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിക്കുകീഴില്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി കുടിവെള്ള പദ്ധതിക്കുവേണ്ടി അനുവദിച്ച 752 കോടി ആവശ്യമില്ലെന്നറിയിച്ച് സര്‍ക്കാര്‍ ഏകപക്ഷീയമായി പിന്മാറിയിരിക്കുകയാണ്. ഇതിനു പകരം എഡിബി വായ്‌പയുടെ മറവില്‍ അധിക തുകയ്‌ക്ക് ഒരു വിദേശ കമ്പനിക്ക് കരാര്‍ നല്‍കിയിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. എസ്റ്റിമേറ്റ് തുകയുടെ 21 ശതമാനം അധിക തുകയ്‌ക്ക് വിദേശ കമ്പനിയായ സോയൂസ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. എഡിബിയില്‍നിന്ന് വായ്‌പയെടുക്കുന്നതിന് സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റി അനുമതി നല്‍കുകയും ചെയ്തിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പണം അനുവദിക്കുന്ന പദ്ധതിയാവുമ്പോള്‍ കരാര്‍ പണികളുടെ ഓരോ ഘട്ടത്തിലും പരിശോധനയുണ്ടാകും. ഇതനുസരിച്ചായിരിക്കും അടുത്ത ഘട്ടത്തില്‍ പണം അനുവദിക്കുക. എഡിബി വായ്‌പയിലാണെങ്കില്‍ ഇങ്ങനെയൊരു പരിശോധനയില്ലാതെ തുക അനുവദിക്കും. അഴിമതിക്കുള്ള വഴിയും ഈ അനുകൂലഘടകത്തിലുണ്ട്. ഇതാണ് പൊതുജന താല്‍പ്പര്യം കണക്കിലെടുക്കാതെ കടമെടുപ്പിനും ജലവിതരണത്തിനും ഇടതുമുന്നണി സര്‍ക്കാരിനെയും കൊച്ചി കോര്‍പ്പറേഷനെയും പ്രേരിപ്പിക്കുന്നത്.

ജനകീയ താല്‍പ്പര്യം എന്നൊന്നില്ലാതെ ലാഭേച്ഛ മാത്രം നോക്കി ചരടുള്ള വായ്‌പകളാണ് എഡിബി നല്‍കുക. വായ്‌പയുടെ നിബന്ധന പ്രകാരം ജലവിതരണം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുമ്പോള്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിക്കുകയും, ഇത് ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാതെ വരികയും ചെയ്യും. നിലവിലുള്ള കുടിവെള്ള പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപി
ക്കുന്നതു വഴി ജലത്തിന്റെ ഉപഭോക്താക്കള്‍ ഇരട്ടിവിലയാണ് നല്‍കേണ്ടി വരിക. കൊച്ചിയിലെ ജലവിതരണത്തില്‍ നഷ്ടം അന്‍പത് ശതമാനത്തിലേറെയാണെന്നും, വിതരണം കാര്യക്ഷമമാക്കി ഇത് ഇരുപത് ശതമാനമായി കുറച്ചുകൊണ്ടുവരാനാണ് വിദേശ കമ്പനിയെ ഏല്‍പ്പിക്കുന്നതെന്നുമുള്ള ന്യായീകരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ബോധപൂര്‍വം തെറ്റായ പഠനം നടത്തിയാണ് കരാര്‍ ഉറപ്പിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. പഠനത്തില്‍ കണ്ടെത്തിയതിലും വളരെ താഴ്ന്ന തോതിലുള്ള ജലനഷ്ടം മാത്രമാണ് കൊച്ചിയില്‍ ഉണ്ടാവുന്നതെന്നാണ് വിദഗ്‌ദ്ധര്‍ പറയുന്നത്. ഈ വസ്തുതകളൊക്കെ മറച്ചുപിടിച്ചുകൊണ്ടാണ് കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിക്കാനും, ജനങ്ങളെ വന്‍തോതില്‍ ചൂഷണം ചെയ്യാനും അനുവദിക്കുന്നത്. എഡിബി പദ്ധതിയുടെ പേരില്‍ നഗരത്തിലെ കുടിവെള്ള വിതരണം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതില്‍നിന്ന് അധികൃതര്‍ പിന്മാറണമെന്ന് ബിഎംഎസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടിരിക്കുകയാണ്. അധികൃതര്‍ ഇതിന് വഴങ്ങുന്നില്ലെങ്കില്‍ പ്രക്ഷോഭത്തിന്റെ മാര്‍ഗം സ്വീകരിക്കുമെന്നും ഈ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരുകാലത്ത് എഡിബി എന്നു കേട്ടാല്‍ ഉറഞ്ഞുതുള്ളുന്നവരായിരുന്നു സിപിഎമ്മുകാര്‍. എഡിബി നല്‍കുന്ന വായ്‌പകള്‍ക്ക് ചരടുകളുണ്ടെന്നും, അത് വാങ്ങുന്നത് സാമ്പത്തികാടിമത്വത്തിലേക്ക് നയിക്കുമെന്നും മുറവിളി കൂട്ടിയവരാണ് ഡോ. തോമസ് ഐസക്കിനെപ്പോലുള്ള ഇടതു ധനകാര്യ വിദഗ്‌ദ്ധര്‍. എഡിബി വായ്‌പയുടെ പേരില്‍ നിരവധി സമരങ്ങളും സിപിഎമ്മും ഇടതുമുന്നണിയും നടത്തിയിട്ടുണ്ട്. പി.കെ. എബ്രഹാം എന്ന ഉദ്യോഗസ്ഥനാണ് എഡിബിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്നും, ഇയാള്‍ അവരുടെ കയ്യാളാണെന്നും വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിത്തീര്‍ന്നപ്പോള്‍ ഈ ഉദ്യോഗസ്ഥന്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും വേണ്ടപ്പെട്ടവനായി! ചീഫ് സെക്രട്ടറിയായി വിരമിച്ച എബ്രഹാമിനെ ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് വന്‍തോതില്‍ ശമ്പളം നല്‍കി ഒപ്പം നിര്‍ത്തുകയാണ് പിണറായി ചെയ്തത്. മുന്‍കാലത്ത് പറഞ്ഞതൊക്കെ വിഴുങ്ങി സിപിഎമ്മും ഇതിനൊപ്പം നിന്നു. സംസ്ഥാന സര്‍ക്കാരിന്റെ എംപവേര്‍ഡ് കമ്മിറ്റിയാണ് എഡിപി വായ്‌പയെടുത്ത് ജലവിതരണം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അതും വിദേശ കമ്പനിയെ. ടെണ്ടര്‍ വിളിച്ച് സുതാര്യമായി നല്‍കേണ്ട പല കരാറുകളും വിദേശ കമ്പനികളെ ഏല്‍പ്പിച്ച് കമ്മീഷന്‍ പറ്റുകയെന്നത് പിണറായി സര്‍ക്കാരിന്റെ നയം തന്നെയാണ്. കടുത്ത വിമര്‍ശനങ്ങളാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് നേരിടേണ്ടി വന്നത്. എന്നിട്ടും പിന്മാറാന്‍ തയ്യാറല്ലെന്നാണ് കൊച്ചി നഗരത്തിലെ ജലവിതരണം വിദേശ കരങ്ങളെ ഏല്‍പ്പിക്കാനുള്ള തീരുമാനം തെളിയിക്കുന്നത്.

 

Tags: Jal Jeevan MissionAsian development bankwater supplyForeign contract
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

Ernakulam

ചൊവ്വാഴ്‌ച്ച കൊച്ചിയില്‍ ജലവിതരണം തടസ്സപ്പെടും, തമ്മനത്തെ തകര്‍ന്ന ജല സംഭരണിയില്‍ അറ്റകുറ്റപ്പണി

India

പഹൽഗാം ഭീകരാക്രമണത്തിന് മുഴുവൻ പാകിസ്ഥാനെയും കുറ്റപ്പെടുത്തരുത് : പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിർത്തുന്നത് തെറ്റാണ് ; നരേഷ് ടിക്കായത്ത്

Thiruvananthapuram

തീരദേശത്ത് കുടിവെള്ളം ഇപ്പോഴും കിട്ടാക്കനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.