ആധുനിക വൈദ്യശാസ്ത്രത്തെയും ആയുര്‍വേദത്തെയും ആഴത്തില്‍ പഠിക്കുകയും സമന്വയത്തിന്റെ പാത തുറക്കുകയും ചെയ്ത അതുല്യ പ്രതിഭയാണ് ഡോ. എം.എസ്. വല്യത്താനെന്ന് വിദ്യാഭ്യാസ വികാസ കേന്ദ്രം ദേശീയ സംയോജകന്‍ എ. വിനോദ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മനുഷ്യഹൃദയത്തിന്റെ താളലയങ്ങളേയും ഭാരതീയ ജ്ഞാന പാരമ്പര്യത്തെയും തന്റെ ജീവിതത്തിന്റെ താളമാക്കിയ വ്യക്തിയാണ് അദ്ദേഹം. തിരുവനന്തപുരം ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ട്, മണിപ്പാല്‍ യൂണിവേഴ്സിറ്റി എന്നിവയെ ലോകോത്തര ചികിത്സാ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയതില്‍ അദ്ദേഹത്തിന്റെ നേതൃത്വം അതിദ്വീയമാണ്.
ഭാരതീയ വിചാരകേന്ദ്രം, സ്വദേശി ശാസ്ത്ര പ്രസ്ഥാനം എന്നീ ദേശീയ അക്കാദമിക വേദികളിലൂടെ യുവശാസ്ത്രജ്ഞര്‍ക്ക് അദ്ദേഹം ആശയവും ആവേശവും നല്കി മാര്‍ഗദീപമായി. ഡോ. വല്യത്താന്റെ ജീവിതത്തിന്റെ മഹത്വം ലോകം കാണാന്‍ പോകുന്നതേയുള്ളൂ. ഭാരതീയ ജ്ഞാന പാരമ്പര്യത്തെ വിദ്യാഭ്യാസത്തില്‍ ചേര്‍ക്കുന്നതിന് ദേശീയ നയം തന്നെ ആവശ്യപ്പെടുമ്പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആ രംഗത്ത് തന്റെ ജീവിതം സമര്‍പ്പിച്ച വ്യക്തി, ആധുനിക ഗവേഷകര്‍ക്ക് പ്രേരണയും പ്രതീകവുമാണ്. ആ പാതയിലുള്ള ഗവേഷണ സപര്യയാകട്ടെ അദ്ദേഹത്തിന് നല്കുന്ന ആദരാഞ്ജലികളെന്ന് പ്രസ്താവനയില്‍ വിദ്യാഭ്യാസ വികാസ കേന്ദ്രം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: