വയനാട് : വിദേശ വനിതയുടെ മൃതദേഹം ആശുപത്രിയില്‍ എത്തിക്കാതെ മൊബൈല്‍ ഫ്രീസറില്‍ സൂക്ഷിച്ചെന്ന് പരാതി ഉയര്‍ന്നു. കാമറൂണ്‍ സ്വദേശിനി മോഗ്യം കാപ്റ്റുവിന്റെ മൃതദേഹമാണ് മാനന്തവാടിയിലെ സ്വകാര്യ ആംബുലന്‍സില്‍ സൂക്ഷിച്ചെന്ന് ബിജെപി പരാതിപ്പെട്ടത്.
അര്‍ബുദ ബാധിതയായിരുന്നു വിദേശ വനിത.മാനന്തവാടിയിലെ സ്വകാര്യ ആയുര്‍വേദ റിസര്‍ച്ച് സെന്ററില്‍ ചികില്സക്കെത്തിയതായിരുന്ന ഇവര്‍.
കഴിഞ്ഞ 20 നാണ് യുവതി മരണപ്പെട്ടത്. മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബാം ചെയ്ത് എംബസി വഴി കാമറൂണിലേക്ക് കൊണ്ടു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: