Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിഷേധം ശക്തമായി; തദ്ദേശീയര്‍ക്ക് തൊഴില്‍ സംവരണ ബില്ല് മരവിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2024, 12:46 am IST
in India

ബെംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യമേഖലയില്‍ തദ്ദേശീയര്‍ക്ക് 100 ശതമാനം വരെ സംവരണം നല്‍കിക്കൊണ്ട് മന്ത്രിസഭ അംഗീകാരം നല്‍കിയ ബില്ല് മരവിപ്പിച്ചു. ഐടി മേഖലയില്‍ നിന്നുള്‍പ്പടെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ബില്ല് താല്‍കാലികമായി മരവിപ്പിച്ചത്. വ്യവസായ മേഖലയുമായി ആലോചിച്ച് പരിശോധനകള്‍ നടത്തിയ ശേഷമാകും വിഷയത്തില്‍ തീരുമാനമെടുക്കുക.

സര്‍ക്കാര്‍ ബില്ല് മരവിപ്പിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് എക്‌സിലൂടെ അറിയിച്ചത്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ വിഷയം ഗൗരവമായി ചര്‍ച്ചചെയ്യാനാണ് തീരുമാനം. കര്‍ണാടകയില്‍ സ്വകാര്യമേഖലയില്‍ ഇനി തദ്ദേശീയര്‍ക്ക് 100 ശതമാനം വരെ സംവരണം നല്‍കുന്ന ബില്ലിനാണ് മന്ത്രിസഭ ആദ്യം അംഗീകാരം നല്‍കിയത്.

സംസ്ഥാനത്തെ വ്യവസായ മേഖലയില്‍ തദ്ദേശീയര്‍ക്ക് 75 ശതമാനം വരെ നിയമനങ്ങള്‍ സംവരണം ചെയ്യാന്‍ ലക്ഷ്യമിടുന്നതായിരുന്നു ബില്ല്. കര്‍ണാടകത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്കൊപ്പം 15 വര്‍ഷമായി കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയവരും കന്നഡ എഴുതാനും വായിക്കാനും പറയാനും അറിയുന്നവരുമായവര്‍ക്ക് സംവരണം നല്‍കാനായിരുന്നു ബില്ലിലെ വ്യവസ്ഥ.

The draft bill intended to provide reservations for Kannadigas in private sector companies, industries, and enterprises is still in the preparation stage.

A comprehensive discussion will be held in the next cabinet meeting to make a final decision.

— Siddaramaiah (@siddaramaiah) July 17, 2024

ബില്ലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് സര്‍ക്കാരിന്റെ പിന്മാറ്റം. കര്‍ണാടകയില്‍ ജോലി ചെയ്യുന്ന, തൊഴില്‍ തേടുന്ന മലയാളികളുടെ നിലനില്‍പ്പു ഭീഷണിയിലാകുമെന്നും. മലയാളികള്‍ തൊഴിലിനായി ഏറ്റവുമധികം ആശ്രയിക്കുന്ന നഗരമാണ് ബെംഗളൂരു. സ്വകാര്യ മേഖലയിലെ ജോലിക്കാരില്‍ 50 ശതമാനവും മലയാളികളാണ്. പുതിയ ബില്‍ നിയമസഭ പാസാക്കിയാല്‍ കേരളം, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തെരുവിലാകും.

മലയാളികള്‍ അടക്കം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരോടുള്ള ക്രൂരതയാണ് ബില്ലെന്ന് ബിജെപി ചൂണ്ടിക്കാട്ടി. കന്നഡിഗര്‍ക്ക് സംവരണം നല്ലതാണ്. എന്നാല്‍ മറ്റുള്ളവരുടെ അന്നം മുടക്കിയാകരുത് സര്‍ക്കാരിന്റെ തീരുമാനമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര പറഞ്ഞു. ബില്ലിനെതിരേ കടുത്ത പ്രതിഷേധമാണുയരുന്നത്.

ഒരു സര്‍ക്കാര്‍ ഓഫീസര്‍ ഇരുന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള നിയമനം നടത്താന്‍ തീരുമാനിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് മണിപ്പാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മോഹന്‍ദാസ് പൈ അഭിപ്രായപ്പെട്ടു. ബെംഗളൂരുവിലെ ടെക് കമ്പനികളെ അടക്കം ഒറ്റയടിക്കു പേടിപ്പിച്ചോടിക്കുന്ന ബില്ലാണിതെന്ന് ബയോകോണ്‍ ലിമിറ്റഡ് ചെയര്‍ പേഴ്‌സണ്‍ കിരണ്‍ മജുംദാര്‍ ഷാ വിമര്‍ശിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ തദ്ദേശീയ സംവരണ ബില്ലിനെതിരെ പ്രതികരിച്ച് ബെംഗളൂരു സംരംഭകരും രംഗത്തെത്തിയിരുന്നു. അഞ്ച് ലക്ഷത്തിലധികം സ്റ്റാര്‍ട്ടപ്പുകളും ആഗോള എംഎന്‍സികളും പ്രവര്‍ത്തിക്കുന്ന ബെംഗളൂരു നഗരത്തില്‍ കന്നഡിഗ സംവരണ ബില്‍ നടപ്പിലാക്കിക്കൊണ്ട് സ്ഥാപനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് സംരംഭകര്‍ വ്യക്തമാക്കി. സൗഹൃദപരമായതും വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്നതുമായ നഗരം എന്ന ബെംഗളൂരുവിന്റെ വിശേഷണത്തെ ഇല്ലാതാക്കുന്നതാണ് കര്‍ണാടക സര്‍ക്കാരിന്റെ പുതിയ ബില്ലെന്നും സ്ഥാപന ഉടമകള്‍ ചൂണ്ടിക്കാട്ടി.

ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിനും കഴിയില്ല. സംരംഭകരുമായോ സ്ഥാപന ഉടമകളുമായോ യാതൊരു കൂടിയാലോചനകളും നടത്താതെയാണ് ഇത്തരമൊരു ബില്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ബില്‍ നടപ്പിലാക്കുകയാണെങ്കില്‍ ബിസിനസ് ഹൈദരാബാദിലേക്കോ ഗുരുഗ്രാമിലേക്കോ മാറ്റാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നും സംരംഭകര്‍ വ്യക്തമാക്കി.

Tags: Karnataka CongressKarnataka assemblyjob reservation bill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിദ്ധരാമയ്യ പക്ഷക്കാരായ എംഎല്‍എമാരായ ബേലൂര്‍ ഗോപാലകൃഷ്ണ (ഇടത്ത്) അശോക് പത്താന്‍(നടുവില്‍) എന്നിവര്‍ , മുഖ്യമന്ത്രി സിദ്ധരാമയ്യ (വലത്ത്)
India

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിലെ പോര് ദല്‍ഹിയിലേക്ക്, മന്ത്രിസഭാ പുനസംഘടന ആവശ്യപ്പെട്ട് സിദ്ധരാമയ്യ പക്ഷത്തെ 30 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദല്‍ഹിയില്‍

India

സിദ്ധരാമയ്യ-ശിവകുമാര്‍ ബ്രേക്ക് ഫാസ്റ്റ് നയതന്ത്രത്തില്‍ പ്രശ്നം പരിഹരിച്ചേക്കില്ല; തിങ്കളാഴ്ച ത്തെ പ്രഖ്യാപനം നിര്‍ണ്ണായകം

India

ബീഹാറിലെ തോല്‍വി: കര്‍ണാടക കോണ്‍ഗ്രസിലും അസ്വസ്ഥത

India

മുസ്ലീം കോളനികളുടെ വികസനത്തിനായി 398 കോടി രൂപയുടെ വമ്പൻ ഗ്രാന്റ് ; 100 ഉറുദു മീഡിയം സ്‌കൂളുകൾക്കായി 400 കോടി ; പ്രഖ്യാപിച്ച് സിദ്ധരാമയ്യ സർക്കാർ

India

വോട്ടിംഗ് മെഷീനുകളില്‍ വിശ്വാസമില്ലാത്ത കോണ്‍ഗ്രസ് കര്‍ണാടക നിയമസഭ പിരിച്ചുവിടണമെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.