Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

യൂറോ 2024: നാലാം യൂറോയ്‌ക്കായി സ്‌പെയിന്‍; കന്നിക്കിരീടം തേടി ഇംഗ്ലണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2024, 12:02 am IST
inFootball

ബെര്‍ലിന്‍: കൃത്യം ഒരുമാസമായി തുടരുന്ന യൂറോ 2024ന് ഇന്ന് രാത്രിയിലെ ഫൈനല്‍ പോരാട്ടത്തോടെ കലാശക്കൊട്ട്. ടൂര്‍ണമെന്റ് ആതിഥേയരായ ജര്‍മനിയുടെ തലസ്ഥാന നഗരം ബെര്‍ലിനിലെ ഒളിംപിയാസ്റ്റേഡിയനില്‍ ഭാരത സമയം രാത്രി 12.30ന് ഏറ്റുമുട്ടുന്നത് സ്‌പെയിനും ഇംഗ്ലണ്ടും. പ്രാദേശിക സമയം രാത്രി ഒമ്പത് മണിക്കാണ് പോരാട്ടം.

കഴിഞ്ഞ മാസം ഇതേ ദിവസം മ്യൂണിക്കില്‍ ജര്‍മനിയും സ്‌കോട്ട്‌ലന്‍ഡും നേര്‍ക്കുനേര്‍ പൊരുതിക്കൊണ്ടാണ് ഇത്തവണത്തെ യൂറോയ്‌ക്ക് തുടക്കമിട്ടത്. അന്നമുതല്‍ ഇന്നുവരെ പിന്നിട്ടത് 49 മത്സരങ്ങള്‍. പിറന്നത് 114 ഗോളുകള്‍. ഗോള്‍ വേട്ടയില്‍ മുന്നില്‍ ആറ് പേരാണുള്ളത്. മൂന്ന് വീതം ഗോളുകള്‍ നേടിയ ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍, സ്‌പെയിന്റെ ഡാനി ഓല്‍മോ, നെതര്‍ലന്‍ഡ്‌സിന്റെ ഗോഡി ഗാക്‌പോ, ജര്‍മനിയുടെ ജമാല്‍ മുസിയാല, ജോര്‍ജിയന്‍ താരം ജോര്‍ജെസ് മിക്കാവുറ്റാഡ്‌സെ, സ്ലോവാക്യന്‍ താരം ഇവാന്‍ സ്‌ക്രാന്‍സ്. ഇവരില്‍ ഗോളെണ്ണം കൂട്ടാന്‍ ശേഷിയുള്ള രണ്ട് താരങ്ങളേ ഉള്ളൂ ഹാരി ഗെയ്‌നും ഡാനി ഓല്‍മോയും ഇന്നത്തെ പോരാട്ടത്തിനിറങ്ങുന്ന രണ്ട് ടീമുകളിലെയും അപകടകാരികളായ സ്‌ട്രൈക്കര്‍മാര്‍.

ടൂര്‍ണമെന്റില്‍ താരപ്പിറവിക്കുമപ്പുറം താരാധിപനായി ഉയര്‍ന്നുവന്നിരിക്കുകയാണ് ഇന്നലെ 17 വയസ് പൂര്‍ത്തിയായ സ്‌പെയിന്റെ ലാമിന്‍ യമാല്‍. സെമിയില്‍ ഫ്രാന്‍സിന്റെ കഥകഴിച്ചുകൊണ്ട് താരം നേടിയ അത്യുഗ്രന്‍ ഗോള്‍ ടൂര്‍മെന്റിലെ തന്നെ മികച്ച ലോങ് റേഞ്ചര്‍ ഫിനിഷിങ് ആണ്. ഈ പുത്തന്‍ താരോദയത്തിന് കീരടംചൂടിക്കൊണ്ടുള്ള പൂര്‍ണതയ്‌ക്കായാണ് സ്‌പെയിന്‍ ഇറങ്ങുന്നത്. ഒപ്പം യൂറോ കിരീട നേട്ടം നാലായി ഉയര്‍ത്താനുള്ള ഒരുക്കത്തിലും. 1964ലാണ് ആദ്യമായി യൂറോയില്‍ മുത്തമിട്ടത്. 2008ലും 2012ലും തുടര്‍ച്ചയായി കിരീടം നേടി. 2010 ഫിഫ ലോകകപ്പ് നേടിയ സ്‌പെയിന്‍ നിലവിലെ യുവേഫ നേഷന്‍സ് ലീഗ് ജേതാക്കള്‍ കൂടിയാണ്.

അതേസമയം 1966ലെ ലോക കിരീടത്തിന് ശേഷം പ്രധാനനേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്തവരാണ് ഇംഗ്ലണട്് ഫുട്‌ബോള്‍ ടീം. ഗാരെത്ത് സൗത്ത്‌ഗേറ്റ് പരിശീലകനായതിന് ശേഷം മികച്ച സ്ഥിരത പുലര്‍ത്തുന്ന ടീം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമായി. യൂറോ കപ്പില്‍ ആദ്യമായി ഫൈനല്‍ കളിച്ചത് പോലും കഴിഞ്ഞ തവണയാണ്. അന്ന് സ്വന്തം നാട്ടില്‍ ഇറ്റലിയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു. ഇക്കുറി വീണ്ടും ഫൈനലിലെത്തിയിരിക്കുന്നു. ആറ് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു കിരീടം ആണ് ഇംഗ്ലണ്ട് തേടുന്നത്. യൂറോയിലെ കന്നിക്കിരീടവും. സൗത്ത്‌ഗേറ്റിന്റെ ടാക്റ്റിക്കുകളില്‍ മികച്ച മുന്നേറ്റം കാഴ്‌ച്ചവയ്‌ക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കുന്നുണ്ട്. നെതര്‍ലന്‍ഡ്‌സിന്റെ കരുത്തിനെ സെമിയില്‍ 2-1ന് കീഴടക്കിയാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയിരിക്കുന്നത്. ഇതുവരെയുള്ള കുതിപ്പില്‍ ഒരു മത്സരം പോലും തോറ്റിട്ടില്ല. പ്രാഥമിക റൗണ്ടില്‍ രണ്ട് കളികള്‍ സമനിലയിലായപ്പോള്‍ ഒരെണ്ണം മാത്രമേ ജയിച്ചുള്ളൂ. പ്രീക്വാര്‍ട്ടറില്‍ സ്ലൊവാക്യയെയും ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയും തോല്‍പ്പിച്ചു.

ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് സ്‌പെയിന്റെ ഫൈനല്‍ പ്രവേശം. പ്രാഥമിക റൗണ്ടില്‍ മൂന്ന് കളികളും ജയിച്ച അവര്‍ പ്രീക്വാര്‍ട്ടറില്‍ ജോര്‍ജിയയെ തോല്‍പ്പിച്ചു. ക്വാര്‍ട്ടറില്‍ ടൂര്‍ണമെന്റ് ഫേവറിറ്റുകളായിരുന്ന ജര്‍മനിയെ കീഴടക്കി.

Tags: Euro 2024Spain V/s England
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്ലൊവാക്യക്കെതിരെ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം ബൈസിക്കിള്‍ കിക്കിലൂടെ ഗോള്‍ നേടുന്നു
Football

യൂറോ 2024: ഹാരി കെയ്ന്‍ ഗോളില്‍ ഇംഗ്ലണ്ട്

ഗോള്‍ നേടിയ ജര്‍മനിയുടെ കെയ് ഹാവെര്‍ട്‌സിന്റെ ആഹഌദം
Football

യൂറോ 2024ന് തുടക്കമായി

Football

യൂറോ 2024: ഇറ്റലി, സ്‌പെയിന്‍, ക്രൊയേഷ്യ; കടുപ്പം ഗ്രൂപ്പ് ബി

Football

125 അന്താരാഷ്‌ട്ര ഗോള്‍ തികച്ച് ക്രിസ്റ്റിയാനോ; ഫ്രാന്‍സ്, പോര്‍ചുഗല്‍, ബെല്‍ജിയം യൂറോ 2024ന്

പുതിയ വാര്‍ത്തകള്‍

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

ഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു

സൗദി അറേബ്യ : പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.