Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

ഭാരതത്തിന്റെ കുടുംബാസൂത്രണ യാത്ര: നിര്‍ണായക നിമിഷങ്ങളും വെല്ലുവിളികളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2024, 02:20 am IST
inMain Article

ജെ.പി. നഡ്ഡ
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി

ലോക ജനസംഖ്യാ ദിനമായിരുന്നു ജൂലൈ 11. ഈ അവസരത്തില്‍ കുടുംബാസൂത്രണത്തിലെ ഇന്ത്യയുടെ അവിശ്വസനീയ യാത്രയെക്കുറിച്ചാണു നാം ചിന്തിക്കുന്നത്. നാം നമ്മുടെ വിജയങ്ങള്‍ ആഘോഷിക്കുന്നു. പ്രത്യാശ നിറഞ്ഞ ഭാവിക്കായി കാത്തിരിക്കുന്നു. വരാനിരിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നു.
ജനസംഖ്യാപരമായ മാറ്റങ്ങളോടുള്ള പ്രതികരണം എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ജനിച്ച ഭാരതത്തിലെ സ്ത്രീകള്‍, ശരാശരി രണ്ടു കുട്ടികള്‍ മാത്രം എന്ന നിലയില്‍ ചെറിയ കുടുംബങ്ങള്‍ക്കാണു മുന്‍ഗണന നല്‍കുന്നത്. ഈ പ്രവണത കഴിഞ്ഞ ദശകത്തില്‍ ഗണ്യമായ മാറ്റം പ്രതിഫലിപ്പിച്ചു. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്ത്രീകള്‍ സ്വീകരിച്ചത് ഭാരതത്തിന്റെ കുടുംബാസൂത്രണ പദ്ധതിയുടെ വിജയത്തെ ഉയര്‍ത്തിക്കാട്ടുന്നു. കുടുംബാസൂത്രണം എന്നതു കേവലം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കുമുപരിയാണ്. ഇത് സ്ത്രീകളുടെയും കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും അവിഭാജ്യമാണ്. 10നും 24നും ഇടയില്‍ പ്രായമുള്ള 369 ദശലക്ഷം യുവാക്കളുള്ള ഭാരതം, വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ തയ്യാറെടുക്കുന്ന ജനസംഖ്യാപരമായ പരിവര്‍ത്തനത്തിലാണ്. പതിറ്റാണ്ടുകളായി, ചികിത്സാധിഷ്ഠിതരീതികള്‍ മുതല്‍ ലക്ഷ്യാധിഷ്ഠിതരീതികള്‍ വരെ കുടുംബാസൂത്രണത്തിന് വിവിധ സമീപനങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഈ പരിപാടി ഗണ്യമായി വികസിച്ചു; ഇപ്പോഴിതു കുടുംബാസൂത്രണ തെരഞ്ഞെടുപ്പുകള്‍ സ്വമേധയാ സ്വീകരിക്കുന്നതുവരെ എത്തിനില്‍ക്കുന്നു. ജനസംഖ്യയുടെ മാറുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നയങ്ങളുടെ പൊരുത്തപ്പെടുത്തലിനെ ഈ വ്യതിയാനം പ്രതിനിധാനം ചെയ്യുന്നു. ദേശീയ ജനസംഖ്യാ ആരോഗ്യ നയങ്ങള്‍ കുടുംബാസൂത്രണത്തിന് ഊന്നല്‍ നല്‍കുന്നു. കുടുംബാസൂത്രണം 2020, കുടുംബാസൂത്രണം 2030 എന്നിവയിലൂടെ ആഗോളതലത്തില്‍ കുടുംബാസൂത്രണത്തിന് ഊന്നല്‍ നല്‍കുന്നതിനൊപ്പം, പ്രത്യുല്‍പാദന-മാതൃ-നവജാതശിശു-ശിശു-കൗമാര ആരോഗ്യ സമീപനത്തിന്റെ സ്ഥാപനവല്‍ക്കരണത്തിലൂടെ 2012-ല്‍ ഈ പരിപാടി ചരിത്രപരമായ നേട്ടം കൈവരിച്ചു. അവബോധം വളര്‍ത്തുക, സാമൂഹ്യ ഇടപഴകല്‍ വര്‍ധിപ്പിക്കുക, വിവരങ്ങളിലേക്കും സേവനങ്ങളിലേക്കും പ്രവേശനം മെച്ചപ്പെടുത്തുക, ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ പരിധി വിപുലീകരിക്കുക, അവസാനകോണിലും വിതരണം ചെയ്യുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക, ഉയര്‍ന്ന ജനനനിരക്കുള്ള മേഖലകളില്‍ നൂതനതന്ത്രങ്ങള്‍ നടപ്പിലാക്കുക എന്നിവയില്‍ ഇതു ക്രമേണ ശ്രദ്ധകേന്ദ്രീകരിച്ചു. ഒരു രാജ്യത്തിന്റെ വളര്‍ച്ചയും വികസനവും ജനസംഖ്യാ ചലനാത്മകതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദേശീയതലത്തിലും ഉപ-ദേശീയതലത്തിലും ജനന നിരക്കിന്റെ പുനഃസ്ഥാപന നിലവാരം നിലനിര്‍ത്തുകയും കൈവരിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ദേശീയ തലത്തില്‍ ഭാരതം ഇതിനകം പ്രത്യുല്‍പ്പാദന നിലവാരം കൈവരിച്ചിട്ടുണ്ട്, കൂടാതെ ദേശീയ കുടുംബാരോഗ്യ സര്‍വ്വെ-5(2019-21) പ്രകാരം 31 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ ഇതിനകം ഈ നാഴികക്കല്ല് കൈവരിച്ചിട്ടുണ്ട്. മാതൃ-ശിശു രോഗങ്ങളും മരണനിരക്കും കുറയ്‌ക്കുന്നതിന് കുടുംബാസൂത്രണം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല, മാതൃ-ശിശു ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണു പരിപാടിയുടെ പ്രധാന ഘടകം. ഇതു മൊത്തത്തിലുള്ള നയ ലക്ഷ്യങ്ങള്‍ സമഗ്ര രീതിയില്‍ വിപുലീകരിച്ചു. ഭാരത സംസ്ഥാനങ്ങളുടെ ജനസംഖ്യാപരമായ വൈവിധ്യം സവിശേഷമാണ്. അതിനനുസരിച്ച് കുടുംബാസൂത്രണ തന്ത്രങ്ങള്‍ പൊരുത്തപ്പെട്ടു.

ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ശ്രേണി വിപുലീകരിക്കുന്നതിനൊപ്പം, വിവാഹപ്രായം, ആദ്യ കുഞ്ഞ് ജനിച്ച പ്രായം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നേട്ടം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങള്‍ക്കും ഈ തന്ത്രം ഗണ്യമായ പരിഗണന നല്‍കുന്നു.

മിഷന്‍ പരിവാര്‍ വികാസ് (എംപിവി)

കുടുംബാസൂത്രണ പരിവര്‍ത്തനം ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, അസം എന്നീ ഏഴു സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന ജനനനിരക്കുള്ള 146 ജില്ലകളില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങളിലേക്കും കുടുംബാസൂത്രണ സേവനങ്ങളിലേക്കും പ്രവേശനം വര്‍ധിപ്പിക്കുന്നതിനായാണ് 2016-ല്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന കുടുംബാസൂത്രണ പരിപാടികളിലൊന്നായ മിഷന്‍ പരിവാര്‍ വികാസ് ആരംഭിച്ചത്.

സാരഥി വാഹനങ്ങള്‍ (ബോധവല്‍ക്കരണ വാഹനങ്ങള്‍), യുവതികള്‍ക്കു ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ലഭിക്കുന്നതിനുള്ള സാമൂഹ്യ തടസങ്ങള്‍ പരിഹരിക്കുന്നതിനുള്ള സാസ് ബഹു സമ്മേളനങ്ങള്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ ബോധവല്‍ക്കരണം നടത്തി. നവ ദമ്പതിമാര്‍ക്ക് കുടുംബാസൂത്രണത്തെക്കുറിച്ചും ഉത്തരവാദിത്തമുള്ള രക്ഷാകര്‍തൃ സമ്പ്രദായങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് നയീ പഹേല്‍ കിറ്റുകള്‍ നല്‍കി. ശക്തമായ കുടുംബാസൂത്രണ ലോജിസ്റ്റിക് പരിപാലന വിവര സംവിധാനം ഉപയോഗിച്ച് ഗുണനിലവാരമുള്ള സേവനങ്ങളും ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ തടസരഹിത വിതരണവും ഉറപ്പാക്കാന്‍ ആരോഗ്യ സംവിധാനം സജ്ജീകരിച്ചു. ഈ പരിപാടി നടപ്പാക്കുന്ന ജില്ലകളില്‍ ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗം ഗണ്യമായി മെച്ചപ്പെട്ടു. ഇത് എംപിവി ഇടപെടലുകളുടെ ഗുണപരമായ സ്വാധീനമാണു സൂചിപ്പിക്കുന്നത്. എംപിവി ജില്ലകളില്‍ ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലെ ഈ മെച്ചപ്പെടുത്തലുകള്‍ 2021-ല്‍ ഏഴ് സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലേക്കും ആറ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലേക്ക് നയിച്ചു. മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാശാസ്ത്രത്തിനും ജനസംഖ്യയുടെ ആവശ്യങ്ങള്‍ക്കും അനുസൃതമായി, 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ വിപുലീകരിച്ചു. നിലവില്‍, ഗര്‍ഭനിരോധന ഉറകള്‍, ഗര്‍ഭാശയ ഗര്‍ഭനിരോധന ഉപകരണങ്ങള്‍, വായിലൂടെ നല്‍കുന്ന ഗുളികകള്‍, എംപിഎ കുത്തിവയ്‌പ്പുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിവിധ തരം ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങളാണുള്ളത്. 10 സംസ്ഥാനങ്ങളില്‍, രണ്ട് ജില്ലകള്‍ വീതം ഉള്‍ക്കൊള്ളുന്ന, സബ്‌ഡെര്‍മല്‍ ഇംപ്ലാന്റുകളും ചര്‍മത്തിലൂടെ നല്‍കുന്ന കുത്തിവയ്‌പുകളും( അന്റാര-എസി) പ്രാരംഭ ഘട്ടത്തിലാണ്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

പ്രവര്‍ത്തനത്തിനുള്ള ആഹ്വാനം

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനുമായി ഗര്‍ഭധാരണത്തിന്റെ ആരോഗ്യകരമായ സമയവും ഇടവേളയും എന്ന പ്രമേയത്തില്‍, 2024-ലെ ലോക ജനസംഖ്യാ ദിനം ആഘോഷിക്കുമ്പോള്‍, വിവിധ സംസ്ഥാനങ്ങളിലെ സഹപ്രവര്‍ത്തകരുടെ പരിശ്രമങ്ങളെയും എഎന്‍എം, ആശ പ്രവര്‍ത്തകര്‍, നിര്‍ണായക വിവരങ്ങളും സേവനങ്ങളും നല്‍കുന്നതില്‍ മുന്‍നിരയിലുള്ള താഴേത്തട്ടിലുള്ള മറ്റ് പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ള നമ്മുടെ ആരോഗ്യപ്രവര്‍ത്തകരുടെ അക്ഷീണമായ അര്‍പ്പണബോധത്തെ സര്‍ക്കാര്‍ വിലമതിക്കുന്നു. ലോകത്തെ യുവാക്കള്‍, കൗമാരക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ ഗണ്യമായ ഭാഗം നമ്മുടെ രാജ്യത്തുണ്ട്. ഇതു ജനസംഖ്യാപരമായ മെച്ചം സമ്മാനിക്കുന്നു. അതോടൊപ്പം, നമ്മുടെ ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി നിക്ഷേപിക്കേണ്ടതിന്റെ നിര്‍ണായക ആവശ്യകതയും ഉയര്‍ത്തിക്കാട്ടുന്നു. ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണ സേവനങ്ങളും വൈവിധ്യമാര്‍ന്ന ഗര്‍ഭനിരോധന മാര്‍ഗങ്ങളും ലഭ്യമാക്കുക എന്നത് നിര്‍ണായകമാണ്. പ്രവേശനവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍, ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍, ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധത്തിന്റെ അഭാവം, ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ വെല്ലുവിളികള്‍, നിയന്ത്രിത സാമൂഹിക-സാംസ്‌കാരിക മാനദണ്ഡങ്ങള്‍ എന്നിവ മറികടക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. താല്‍ക്കാലികമായതും ദീര്‍ഘകാലത്തേക്കുള്ളതുമായ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍, മതിയായ ബജറ്റ് വിഹിതം, ആരോഗ്യകേന്ദ്രങ്ങളിലും സാമൂഹ്യപ്രവര്‍ത്തകര്‍ മുഖേനയും തടസ്സമില്ലാതെ വിതരണം ചെയ്യല്‍ എന്നിവ ഉള്‍പ്പടെ കുടുംബാസൂത്രണ സേവന വിതരണം മെച്ചപ്പെടുത്തുന്നതിന് ഗണ്യമായ നിക്ഷേപം നടത്തുന്നു. ആയുഷ്മാന്‍ ആരോഗ്യ മന്ദിരങ്ങളിലൂടെ കുടുംബാസൂത്രണ സേവനങ്ങള്‍ അവസാന കോണിലേക്കും വ്യാപിപ്പിക്കുന്നു. ഡിജിറ്റല്‍ ലോകത്തിന്റെ ദ്രുതഗതിയിലുള്ള പരിണാമം കണക്കിലെടുത്ത്, വിവരങ്ങളിലേക്കും സേവനങ്ങളിലേക്കുമുള്ള പ്രവേശനത്തിന്റെ കാര്യത്തില്‍ ആരും പിന്നാക്കം പോകരുതെന്ന് ഉറപ്പാക്കി, നമ്മുടെ കാഴ്ചപ്പാട് കൂട്ടിയിണക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവസരം ഫലപ്രദമായി വിനിയോഗിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

നമ്മുടെ കുടുംബാസൂത്രണ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് എല്ലാ പങ്കാളികളുടെയും സഹകരണവും അര്‍പ്പണബോധവും ആവശ്യമാണ്. ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ശ്രേണി വിപുലീകരിച്ച്, യുവാക്കളുടെ പ്രത്യുല്‍പ്പാദന ആരോഗ്യത്തിന് മുന്‍ഗണന നല്‍കേണ്ടതും അത്യാവശ്യമാണ്.

ഭാരതത്തിലുടനീളമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതും കരുതല്‍ ആവശ്യമുള്ളതുമായ സമൂഹങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഏവര്‍ക്കും ശോഭനവും ആരോഗ്യകരവുമായ ഭാവി കെട്ടിപ്പടുക്കുമെന്ന് നമുക്കു പ്രതിജ്ഞയെടുക്കാം. നമ്മുടെ ജനസംഖ്യാപരമായ മെച്ചം പൂര്‍ണമായി സാക്ഷാത്കരിക്കപ്പെടുന്ന, ഓരോ പൗരനും ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാകുന്ന, ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും രാജ്യത്തിന്റെ പുരോഗതിയുടെയും സമൃദ്ധിയുടെയും അടിത്തറയാകുന്ന ഭാവിക്കായി നമുക്ക് പരിശ്രമിക്കാം. നമുക്കൊരുമിച്ച് ഈ കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കാം.

 

Tags: JP NaddaCental Health DepartmentFamily Planning JourneyCritical Moments
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

India

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

Health

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

India

എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റി;സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

പുതിയ വാര്‍ത്തകള്‍

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.