Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മലയാറ്റൂരില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ അമ്മയാന രക്ഷിച്ചു; റോഡ് ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2024, 02:21 am IST
inErnakulam
ഇല്ലിത്തോട്ടില്‍ കിണറ്റില്‍ വീണ കുട്ടിയാന കരയിലെത്തിയ ശേഷം അമ്മയാനയ്‌ക്കൊപ്പം കാട് കയറുന്നു

ഇല്ലിത്തോട്ടില്‍ കിണറ്റില്‍ വീണ കുട്ടിയാന കരയിലെത്തിയ ശേഷം അമ്മയാനയ്‌ക്കൊപ്പം കാട് കയറുന്നു

കാലടി: മലയാറ്റൂരില്‍ കാട്ടാനക്കൂട്ടത്തില്‍ ഉണ്ടായിരുന്ന കുട്ടിയാന കിണറില്‍ വീണു. മലയാറ്റൂര്‍ ഇല്ലിത്തോട് പണ്ടാല സാജുവിന്റെ പുരിയിടത്തിലെ കിണറ്റിലാണ് ബുധനാഴ്‌ച്ച പുലര്‍ച്ചെ രണ്ടര വയസുള്ള ആനക്കുട്ടി വീണത്. വലിയ ശബ്ദത്തിലുള്ള ചിന്നംവിളി കേട്ട് പുറത്തിറങ്ങിയ വീട്ടുകാരെ അമ്മയാന വിരട്ടി ഓടിച്ചു. കിണറിന് ആഴം കുറവായിരുന്നു.

കിണറിന്റെ ഒരുവശം അമ്മയാന കൊമ്പും, തുമ്പിക്കയ്യും, കാലുകളും ഉപയോഗിച്ച് നിരത്തി ചെറിയ ചാല് കീറി. പിന്നാലെ രാവിലെ എഴരയോടെ കുട്ടിയാനയെ അമ്മയാന കരയ്‌ക്ക് കയറ്റി. കിണറിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 15 ഓളം ആനകള്‍ തമ്പടിച്ചിരുന്നു. കുട്ടിയാന കരയ്‌ക്ക് കയറിയതോടെ ആനകളും വനത്തിലേക്ക് പോയി. ആനക്കുട്ടി കിണറില്‍ വീണതോടെ മുളംങ്കുഴി ഭാഗത്ത് റോഡ് വട്ടം നിന്ന രണ്ട് ആനകളും വനത്തില്‍ കയറി പോയി. ഇതിനിടെ വീടിന് പിന്‍വശത്തുളള വാഴത്തോട്ടവും ആനകള്‍ നശിപ്പിച്ചു.

ജനവാസ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി കാട്ടാനകള്‍ ഇറങ്ങുന്നതിന് എതിരെ സ്ത്രീകളു കുട്ടികളും, അടക്കമുളള 600ഓളം പേര്‍ ബുധനാഴ്‌ച്ച രാവിലെ മുതല്‍ കാടപ്പാറ-മുളംങ്കുഴി റോഡ് ഉപരോധിച്ചു. കാലടി നേച്ചര്‍ സ്റ്റഡി സെന്റര്‍ ഡിഎഫ്ഒ ഡെല്‍റ്റോ എല്‍. മറോക്കി ഉള്‍പ്പെടെയുളള വനപാലകരെ ജനം തടഞ്ഞുവെച്ചു. സബ്കളക്ടര്‍ കെ. മീര എത്തിയശേഷം ഉച്ചയ്‌ക്ക് രണ്ടിനാണ് ഉപരോധം അവസാനിപ്പിച്ചത്. വനപാലകര്‍ അടക്കമുള്ളവരെ തടഞ്ഞ് വയ്‌ക്കുകയും ഫോറസ്റ്റ് ജീപ്പുകള്‍ തടഞ്ഞുമായിരുന്നു സമരം. കളക്ടര്‍ സ്ഥലത്ത് എത്തി പരിഹാരം നിര്‍ദ്ദേശിക്കണമെന്നായിരുന്ന ജനങ്ങളുടെ ആവശ്യം. ഉച്ചക്ക് 1.30 ഓടെയാണ് സബ്ബ് കളക്ടര്‍ കെ. മീര സ്ഥലത്തെത്തി നിര്‍ദ്ദേശങ്ങള്‍ സമരക്കാരെ അറിയിച്ചു.

അടിക്കാടുകള്‍ വെട്ടിതെളിക്കുനുളള കാര്യങ്ങള്‍ ഒരാഴ്‌ച്ച കൊണ്ട് നടപ്പിലാക്കുമെന്നും, പെട്രോളിംങ്ങിന് മൂന്ന് വാച്ചര്‍മാരാണ് നിലവില്‍ ഉളളതന്നും മൂന്ന് പേരെ കൂടി നിയമിക്കുമെന്നും കെ. മീര പറഞ്ഞു.

കിടങ്ങ് നിര്‍മിക്കാനുളള പരിശോധനകള്‍ ഉടന്‍ ആരംഭിക്കും. വനത്തില്‍ നില്ക്കുന്ന ആനക്കൂട്ടം രാത്രിയില്‍ വീണ്ടും ഇല്ലിത്തോട്ടിലേക്ക് എത്താതെ നീരീക്ഷണം ഏര്‍പ്പെടുത്തും. സോളാര്‍ ഫെന്‍സിങ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. അടുത്ത ആഴ്‌ച്ച കളക്ടര്‍, ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തില്‍ ഇപ്പോള്‍ എടുത്ത തീരുമാനങ്ങളുടെ അവലോകനം നടത്തും. ആനകളുടെ ജഡം സംസ്‌ക്കരിക്കുന്ന തുണ്ടം ഫോറസ്റ്റ് റെയ്ഞ്ചില്‍പ്പെട്ട പെരുംതോട്ടില്‍ പകുതി കത്തിയ നിലയില്‍ ആനകളെ ഉപേക്ഷിക്കുന്നത് അന്വേഷിക്കും. മറ്റ് മൃഗങ്ങള്‍ക്ക് ഭക്ഷിക്കാനായി ഇവിടെ ആനകളുടെ ജഡം ഉപേക്ഷിക്കുകയും ഇത് പുഴുവന്ന് ചീഞ്ഞ് അഴുകി പെരിയാറില്‍ എത്തുന്നത് തടയും.

വാല്‍പാറ, ഇടമലയാര്‍, അതിരപ്പിളളി തുടങ്ങി മറ്റ് വനമേഖലയില്‍ നിന്ന് പിടികൂടുന്ന പുലി, കടുവ ഉള്‍പ്പെടെയുളള വന്യജീവികളെ ഈ മേഖലയില്‍ തുറന്ന് വിടുന്നത് പരിശോധി
ക്കാമെന്നുളള നിര്‍ദ്ദേശങ്ങള്‍ സബ്് കളക്ടര്‍ സമരക്കാരെ അറിയച്ചതോടെയാണ് ഉപരോധം അവസാനിച്ചത്. ആലുവ തഹസില്‍ദാര്‍ രമ്യ എസ്. നമ്പൂതിരി, മലയാറ്റൂര്‍ വില്ലേജ് ഓഫീസര്‍ സുധീഷ് കര്‍മ്മ എന്നിവരും ലത്ത് എത്തിയിരുന്നു. കാലടി എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

മൂന്ന് മാസം മുമ്പ് മുളങ്കുഴിയില്‍ റബര്‍തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ ഒരു കുട്ടിയാന വീണിരുന്നു. കുട്ടിയാനകള്‍ ഉള്‍പ്പെടെയുളള 20 ഓളം വരുന്ന കാട്ടാനക്കൂട്ടം ആറാട്ട്കടവ്, കണ്ണിമംഗലം ഭാഗങ്ങളില്‍ നിരന്തരം കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് പതിവാണ്.

Tags: MalayaturWild Elephant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

Kerala

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

പുതിയ വാര്‍ത്തകള്‍

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.