Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കടല്‍ ജയിച്ചു; കര തോറ്റു

ഡോ.അനില്‍കുമാര്‍ വടവാതുര്‍ by ഡോ.അനില്‍കുമാര്‍ വടവാതുര്‍
Jul 7, 2024, 08:00 am IST
in Varadyam

ഒടുവില്‍ അത് സംഭവിച്ചു. കരീബിയന്‍ കടലിലെ ഗാര്‍ഡി സുഗ്ഡബ് ദ്വീപ് കടലിന് വിട്ടുകൊടുത്ത് ദ്വീപുവാസികള്‍ പനാമ വന്‍കരയിലേക്ക് മടങ്ങി. പൂര്‍വികര്‍ കെട്ടിയുയര്‍ത്തിയ വീടുകളും നീന്തിക്കളിച്ച പവിഴപ്പുറ്റുകളും ആവേശം നല്‍കിയ ചെറുവള്ളങ്ങളുമൊക്കെ അവര്‍ക്ക് ഇനി ഓര്‍മയില്‍ മാത്രം. ‘ഗുണ’എന്ന ഗോത്രവര്‍ഗമാണ് ദ്വീപില്‍നിന്ന് പറിച്ചെറിയപ്പെട്ടത്. കാലാവസ്ഥാ മാറ്റവും ആഗോളതാപനവും ചേര്‍ന്ന് കരീബിയന്‍ കടലില്‍ നടത്തിയ ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ഫലമായിരുന്നു ഈ നാടുകടത്തല്‍.

പനാമ വന്‍കരയില്‍നിന്ന് 1300 മീറ്റര്‍ മാത്രം അകലെയാണ് ഗാര്‍ഡി സുഗ്ഡബ് ദ്വീപ്. പനാമയിലെ ഗുണയാല പ്രവിശ്യയില്‍ പെടുന്ന ഡാന്‍ബ്ലാസ് ദ്വീപു സമൂഹത്തിലെ ഏറ്റവും ജനവാസമുള്ള ഒരു ദ്വീപ്. അവിടെ 300 കുടുംബങ്ങളിലായി 13000 ല്‍ പരം മനുഷ്യന്‍ അന്തിയുറങ്ങുന്നു. മുട്ടിയുരുമ്മി നില്‍ക്കുന്ന കൊച്ചു കൊച്ചു വീടുകളാണ് അവരുടെ അഭയസ്ഥാനം. കടലില്‍ മുങ്ങാംകുഴിയിട്ട് പിടികൂടുന്ന സ്വാദിഷ്ടമായ മത്സ്യങ്ങളാണ് അവരുടെ ജീവിതമാര്‍ഗം. കൊച്ചുവള്ളങ്ങളില്‍ ദ്വീപു കാണിക്കാന്‍ കൊണ്ടുവരുന്ന വിനോദസഞ്ചാരികളാവട്ടെ, അധികവരുമാനവും… ആ ദ്വീപാണ് 2024 ജൂണ്‍ മാസത്തില്‍ അന്യമായത്.

മധ്യ അമേരിക്കന്‍ രാജ്യമായ പനാമയിലെ പ്രമുഖ തദ്ദേശീയ ഗോത്രജനതയാണ് ഗുണ. പനാമയിലെ മലമ്പ്രദേശങ്ങളില്‍ ജീവിതം കണ്ടെത്തിയ അവര്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്പാനീഷ് അധിനിവേശം ഉണ്ടായതോടെ ചിതറിത്തെറിച്ചു. ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള വൈരവും പോരും പകര്‍ച്ചവ്യാധികളുമെല്ലാം അവരുടെ നിലനില്‍പ്പിനെ വെല്ലുവിളിച്ചു. 1903 ല്‍ കൊളമ്പിയയില്‍ നിന്ന് പനാമ സ്വാതന്ത്ര്യം നേടിയതു മുതല്‍ ഗുണഗോത്രത്തെ ഛിന്നഭിന്നമാക്കാന്‍ ശ്രമം തുടങ്ങി. അവരുടെ തനത് ഭാഷ, തനത് സംസ്‌കാരം, തനത് വസ്ത്രധാരണം തുടങ്ങിയവയെല്ലാം ഇല്ലാതാക്കാനുള്ള തീവ്രശ്രമം. അതിനെതിരെ ഗുണകള്‍ സുധീരം പോരാടി. ഒടുവില്‍ 1925 ഫെബ്രുവരി 25 ന് അവര്‍ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സ്വാതന്ത്ര്യത്തിനായി ഗുണകള്‍ നടത്തിയ ആ പോരാട്ടം അവരുടെ ഭാഷയില്‍ ഡൂള്‍ വിപ്ലവം എന്നറിയപ്പെട്ടു. ‘ഡൂള്‍’ എന്നാല്‍ പൊതുജനം എന്നര്‍ത്ഥം. ഒടുവില്‍ അവര്‍ക്ക് നിയന്ത്രിത സ്വയംഭരണം നല്‍കാന്‍ പനാമ നിര്‍ബന്ധിതമായെന്ന് ചരിത്രം.

ഗുണകള്‍ ദ്വീപുകളിലേക്ക് മാറി ഒതുങ്ങി താമസിക്കാന്‍ തുടങ്ങി. ‘സൈല’ എന്ന ഗ്രാമമുഖ്യന്മാര്‍ ഗുണഗ്രാമങ്ങളെ നയിച്ചു തുടങ്ങി. തങ്ങളുടെ സംസ്‌കാരത്തില്‍ കലര്‍പ്പു വരാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. അതെല്ലാം തകര്‍ത്തു, കാലാവസ്ഥാ മാറ്റവും തുടര്‍ന്നു വന്ന ആഗോളതാപനവും.

ദ്വീപിന്റെ മണ്ണില്‍ കടല്‍ കടന്നുകയറുന്നതും പിന്‍വാങ്ങുന്നതുമൊക്കെ നിത്യസംഭവമായത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. സ്മിത്ത് സോണിയന്‍ ട്രോപ്പിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിരീക്ഷണ പ്രകാരം ഗാര്‍ഡി സുഗ്ഡബ് ദ്വീപിനു ചുറ്റുമുള്ള കടല്‍ നിരപ്പ് പ്രതിവര്‍ഷം മൂന്നു മുതല്‍ നാല് മില്ലി മീറ്റര്‍ വരെ ഉയരുന്നുണ്ട്. 1960 ല്‍ ഗവേഷകര്‍ പ്രവചിച്ചതിന്റെ നേരെ ഇരട്ടി. ഗുണകള്‍ താമസിക്കുന്ന മിക്കദ്വീപുകളും കേവലം അരമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ ഉയരത്തിലാണെന്നത് മറ്റൊരു അപകടം. സ്മിത്ത് സോണിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഓഷ്യനോഗ്രാഫിക് മോണിറ്ററിങ് പ്രോഗ്രാമിന്റെ ഡയറക്ടര്‍ സ്റ്റീവ് പാറ്റണ്‍ പറയുന്നതിങ്ങനെയാണ്-ഗുണ വര്‍ഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന എല്ലാ ദ്വീപുകളും 2100 ഓടെ പൂര്‍ണമായി ഉപേക്ഷിക്കേണ്ടി വരും.

കാലാവസ്ഥാ മാറ്റത്തിനൊപ്പം ജനസംഖ്യയിലുണ്ടായ വര്‍ദ്ധനയും അഴുക്കുചാലുകളുടെ അഭാവവും ശുദ്ധജല ദൗര്‍ലഭ്യവുമൊക്കെ ദ്വീപിന്റെ നിലപാട് കൂടുല്‍ അപകടത്തിലാക്കിയെന്ന് സാമൂഹ്യശാസ്ത്രജ്ഞര്‍ വന്‍കരയില്‍നിന്ന് പൈപ്പിലൂടെ വരുന്ന വെള്ളം നിലച്ചാല്‍ ദ്വീപുവാസികള്‍ക്ക് കുടിവെള്ളം മുട്ടും. വെള്ളം കുടിക്കണമെങ്കില്‍ പിന്നെ കരയില്‍ തുഴഞ്ഞുപോകണം. ദ്വീപിലെ ശുദ്ധജല സ്രോതസ്സുകളില്‍ നിറയെ ഉപ്പുവെള്ളമാണ്. പ്രകൃതിദത്തമായുള്ള പവിഴപ്പുറ്റുകളെ വെട്ടിയെടുത്ത് കൊണ്ടുവന്ന് ദ്വീപിന്റെ വലിപ്പം കൂട്ടാന്‍ നടത്തിയ ശ്രമവും ദ്വീപുനിവാസികള്‍ക്ക് തിരിച്ചടിയായി. പവിഴപ്പുറ്റുകളുടെ നാശം കൊടുങ്കാറ്റും ഓരുവെള്ള പ്രവാഹവും തടയാനുള്ള ദ്വീപിന്റെ കരുത്ത് ചോര്‍ത്തി.

ദ്വീപിലെ 1350 ഗോത്രവര്‍ഗക്കാര്‍ക്കും സുഖമായി കഴിയാനുള്ള സൗകര്യം വന്‍കരയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പനാമ പ്രസിഡന്റ് നിറ്റോ കോര്‍ട്ടി സോ പറയുന്നു. അവിടെ എല്ലാ കുടുംബങ്ങള്‍ക്കും രണ്ട് കിടക്കമുറിയുള്ള അടച്ചുറപ്പുള്ള വീടുകള്‍. വീതിയില്‍ വെട്ടിയൊരുക്കി ടാര്‍ ചെയ്ത് ഭംഗിയാക്കിയ റോഡുകള്‍. ആശുപത്രിയും സ്‌കൂളും കളിസ്ഥലവും ഒക്കെ. സര്‍ക്കാര്‍ 120 കോടി ഡോളര്‍ ചെലവിട്ടാണ് ഗുണഗോത്രക്കാരായ അഭയാര്‍ത്ഥികള്‍ക്ക് ആശ്രയമൊരുക്കിയത്. പക്ഷേ ഒരുപിടി ഗോത്രവര്‍ഗക്കാര്‍ ദ്വീപു വിടാന്‍ മടിച്ചുനില്‍ക്കുന്നു. വന്‍കരയില്‍ ചെന്നാല്‍ എങ്ങനെ ജീവിക്കുമെന്നറിയാതെ…

ഗ്രീന്‍ഹൗസ് മലിനവാതകങ്ങളുടെ കൈവിട്ട ഉത്സര്‍ജനം ഭൂഗോളത്തെ വലിയൊരു ഗ്രീന്‍ഹൗസാക്കി മാറ്റിയിരിക്കുകയാണെന്ന് അറിയാത്തവരില്ല. ഭൂമണ്ഡലത്തിന് പുറത്തുനിന്നെത്തുന്ന താപകിരണങ്ങളെ പ്രതിഫലിച്ച് തിരിച്ചുവിടാന്‍ അനുവദിക്കാതെ ഈ വാതകങ്ങള്‍ കുടുക്കിട്ട് പിടിച്ചുനിര്‍ത്തുന്നു. അതിന്റെ ഫലമാണ് ഭൂമിയിലെ ചൂട് കുതിച്ചുയരുന്നത്. അതാണ് കാലാവസ്ഥാ മാറ്റത്തിന് ആക്കം കൂട്ടുന്നത്. പടുകൂറ്റന്‍ മഞ്ഞുമലകള്‍ ഉരുകിയൊലിച്ച് കടല്‍ വെള്ളം പെരുകുന്നതും ചെറുദ്വീപുകളെ കടല്‍വിഴുങ്ങിത്തുടങ്ങുന്നതുമൊക്കെ അതിന്റെ തിക്തഫലം. അത് ആളുകളെ ഭവനരഹിതരാക്കുന്നു. മഴഭൂമികളെ മരുഭൂമികളാക്കുന്നു. കൃഷി ഒടുക്കുന്നു. വരള്‍ച്ചയും കൊടുംമഴയും ഉണ്ടാക്കുന്നു. മാരകരോഗങ്ങള്‍ കൊണ്ട് പാവങ്ങളെ പകിടകളിക്കുന്നു. ആയിരങ്ങള്‍ കാലാവസ്ഥാമാറ്റ അഭയാര്‍ത്ഥികളായി നാടുവിടാന്‍ നിര്‍ബന്ധിതരാവുന്നു.

അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ആദ്യ കാലാവസ്ഥാ അഭയാര്‍ത്ഥികളെന്നാണ് ഗാര്‍ഡി സുഗ്ഡബ് ദ്വീപിലെ ഗുണഗോത്രക്കാര്‍ വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷേ മഹാസമുദ്രങ്ങളിലെ പല ചെറുദ്വീപുകളും കടലിലേക്ക് മറയാനൊരുങ്ങുകയാണ്. ഒപ്പം ദ്വീപുവാസികളുടെ തനിമയും സംസ്‌കാരവും ജീവിതവും. ഗാര്‍ഡി സുഗ്ഡബ് ദ്വീപിന്റെ തനതായ വസ്ത്ര സംസ്‌കാരത്തിന്റെ കാര്യം തന്നെയെടുക്കുക. ‘മൊള’ എന്നറിയപ്പെടുന്ന ഗുണകളുടെ സവിശേഷ വസ്ത്രങ്ങള്‍. കടുംവര്‍ണങ്ങളില്‍ പൂക്കളും പക്ഷികളും മത്സ്യങ്ങളും പാമ്പുകളും ഒക്കെ നിറഞ്ഞുനില്‍ക്കുന്ന വസ്ത്രങ്ങളുടെ നിര്‍മ്മാണം ദ്വീപുജീവിതവുമായി ഇഴപിരിയാത്തതാണ്. ‘മൊളെ’യുടെ ഭാവി ആര്‍ക്കും പ്രവചിക്കാനാവില്ല.

പ്രാദേശിക ഭാഷയില്‍ ഞണ്ട് എന്ന് അര്‍ത്ഥം വരുന്ന ഗാര്‍ഡി സുഗ്ഡബ് നമുക്കൊക്കെ കേവലമൊരു കൗതുക വാര്‍ത്തയായിരിക്കാം. പക്ഷേ ആ വാര്‍ത്തകളില്‍ കണ്ണീരിന്റെ നനവുണ്ട്. അവയില്‍ വിയര്‍പ്പിന്റെയും ചോരയുടെയും മണമുണ്ട് എന്നത് മറക്കാതിരിക്കുക. കാരണം കാലാവസ്ഥയെ കുലുക്കി എറിയുന്നതിന് കാരണമായ ഗ്രീന്‍ഹൗസ് മലിനവാതകങ്ങളെ പുറത്ത് വിടുന്നതില്‍ നമുക്കും പങ്കുണ്ട്. വന്‍കിട കമ്പനികളെയും താന്തോന്നി രാജ്യങ്ങളെയും പഴിച്ചതുകൊണ്ടു മാത്രം നമ്മുടെ ഉത്തരവാദിത്വം ഇല്ലാതാവുന്നില്ലെന്ന് സാരം.

Tags: PanamaGardi Sugdub Island
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.