Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പള്ളിയോട കരകളുണര്‍ന്നു; വള്ളസദ്യയ്‌ക്ക് ഒരുക്കങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2024, 07:51 pm IST
inKerala

ചെങ്ങന്നൂര്‍: പ്രശസ്തമായ ആറന്മുള വള്ളസദ്യയ്‌ക്ക് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ 21ന് തുടക്കം കുറിക്കുേമ്പാള്‍ പള്ളിയോടക്കരകളിലും പാര്‍ത്ഥസാരഥി ക്ഷേത്രസന്നിധിയിലും ഒരുക്കങ്ങള്‍ തുടങ്ങി. ഇനി 15 നാള്‍ കഴിയുമ്പോള്‍ ആറന്മുളയും ക്ഷേത്ര പരിസരവും ഭക്തിയുടേയും വിശ്വാസത്തിന്റേയും വഞ്ചിപ്പാട്ടിന്റേയും നിറസാന്നിധ്യമാകും.

വഞ്ചിപ്പാട്ടിനൊപ്പം രുചിയുടെ പെരുമയുള്ള 64 വിഭവങ്ങളാണ് ഇലത്തുമ്പിലെത്തുന്നത്. ഉപ്പിലിട്ടത് മുതല്‍ അഞ്ച് തരം പായസം വരെ സദ്യയില്‍ ഉള്‍പ്പെടും. പാടി ചോദിക്കുന്ന 20 വിഭവങ്ങളും ഇലയില്‍ വിളമ്പുന്ന 44 വിഭവങ്ങളും രുചിയുടെ പെരുമ തീര്‍ക്കുന്നവയാണ്. വള്ളസദ്യയ്‌ക്ക് ക്ഷേത്രത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഒരുങ്ങള്‍ അവസാനഘട്ടത്തിലാണ്. അതുപോലെതന്നെ 52 കരകളിലും ഉത്സവാന്തരീക്ഷമാണ്. ജൂലൈ ആദ്യവാരത്തോടെതന്നെ കരക്കാരുടെ നേതൃത്വത്തില്‍ പള്ളിയോടത്തിലെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് മീന്‍നെയ്യ് തേച്ചുപിടിപ്പിച്ച് നീറ്റിലിറക്കാന്‍ പാകത്തിലാക്കിയിട്ടുണ്ട്.

വള്ളസദ്യയ്‌ക്കുള്ള തയാറെടുപ്പുകള്‍ അവസാനഘട്ടത്തിലാണെന്ന് പള്ളിയോട സേവാസംഘം ഭാരവാഹികള്‍അറിയിച്ചു. കൂടുതല്‍ വള്ളസദ്യകള്‍ നടക്കുന്ന ദിവസങ്ങളില്‍ മുന്‍കാലങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള അപാകതകള്‍ പരിഹരിച്ചാകും സംഘടിപ്പിക്കുക എന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി സാം ദേവന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി സദ്യ വഴിപാടുകാരന്‍ ക്ഷണിക്കാതെ എത്തുന്നവരെയും ബന്ധപ്പെട്ട കരകളില്‍ നിന്ന് പാസ് ലഭിക്കാത്തവരെയും സദ്യ നടക്കുന്ന സ്ഥലത്ത് പ്രവേശിക്കാന്‍ അനുവദിക്കുന്നതല്ല. വഴിപാടുകാരനോട് അനധികൃതമായി പണപ്പിരിവു നടത്തുന്നത് കര്‍ശനമായി തടയും.

സദ്യാലയങ്ങള്‍ ക്യാമറ നിരീക്ഷണ ത്തില്‍ കൊണ്ടുവരും. വിഭവങ്ങളുടെ മേന്മ ഉറപ്പാക്കുന്നതിന് സദ്യ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വിളിച്ച പ്രത്യേക യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്.പ്രശാന്ത്, അംഗങ്ങളായ അഡ്വ.എ.അജികുമാര്‍, കെ.സുന്ദരേശന്‍, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാം ദേവന്‍, ട്രഷറര്‍ രമേശ് കുമാര്‍, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, എന്നിവര്‍ പങ്കെടുത്തു.

ഫുഡ് കമ്മിറ്റിയുടെ പ്രത്യേകയോഗത്തില്‍ സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍, വൈ. പ്രസിഡന്റ് കെ.എസ്.സുരേഷ്, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ മുരളി ജി. പിള്ള, ജോ. കണ്‍വീനര്‍മാര്‍, ടി.കെ. രവീന്ദ്രന്‍ നായര്‍, മനേഷ് എസ്.നായര്‍, വിജയന്‍ നായര്‍ അങ്കത്തില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍, സദ്യ കോണ്‍ട്രാക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പള്ളിയോട സേവാസംഘവും പത്തനംതിട്ട ജില്ലാപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് പഠനകളരി 13,14,16 തീയതികളില്‍ നടക്കും.

Tags: chengannurVallasadhyaAranmula Vallasadya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഋതുമതിയാകുന്ന ദേവി: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത്- മണ്ണാത്തി മാറ്റും തീണ്ടാനാഴിയുമായി ആചാര വിധികൾ ഇങ്ങനെ

Kerala

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

Kerala

ആറന്മുള വഴിപാട് വള്ളസദ്യ ജൂലൈ 19ന് ആരംഭിക്കും

Kerala

മന്ത്രി വി.എൻ വാസവന്റെ ആചാരലംഘനം: ആറന്മുളയില്‍ പ്രായശ്ചിത്തം തുടങ്ങി, ഫെബ്രുവരി അഞ്ചിന് ആചാരപരമായ സദ്യ

Kerala

ശബരിമല മുന്നൊരുക്കം തുടങ്ങിയില്ല; ഉണരാതെ ചെങ്ങന്നൂര്‍ ഇടത്താവളം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.