ന്യൂദല്‍ഹി: ഇന്ത്യന്‍ സമ്പദ് ഘടന മൂളിപ്പാട്ട് പാടുകയാണെന്ന് ജൂണ്‍ മാസത്തിലെ ഹൈ ഫ്രീക്വന്‍സി ഡാറ്റ സൂചിപ്പിക്കുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസക്കണക്ക് പ്രകാരം ഇന്ത്യ ഏഴ് ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച നേടി. 2024 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്ക് പ്രകാരമാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ യാതൊരു ആശങ്കയും വേണ്ടെന്ന സൂചന പുറത്തുവന്നത്.
നാഷണല്‍ സാമ്പിള്‍ സര്‍വ്വേ പുറത്തുവിടുന്ന ഹൈ ഫ്രീക്വന്‍സി ഡാറ്റ ഒരു രാജ്യത്തിന്റെ സാമ്പത്തിക ക്ഷേമത്തെക്കുറിച്ചുള്ള സൂചന നല്കുന്നു. “ഇന്ത്യയുടെ 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്രൈമാസത്തിലെ കണക്ക്പ്രകാരം ഇന്ത്യ റിസര്‍വ്വ് ബാങ്ക് പറഞ്ഞതുപോലെ 2024 ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 7.3 ശതമാനം വളര്‍ച്ച നേടുമെന്ന ലക്ഷ്യം കൈവരിച്ചിരിക്കുകയാണ്.”- ഏണ്‍സ്റ്റ് ആന്റ് യംഗ് മുഖ്യ നയ ഉപദേശകന് ഡി.കെ. ശ്രീവാസ്തവ പറയുന്നു.
ജൂണ്മാസത്തിലെ ജിഎസ്ടി വരുമാനം 1.74 ലക്ഷം കോടിയായിരിക്കുമെന്ന സൂചനകളും പുറത്തുവരികയാണ്. കഴിഞ്ഞ മൂന്ന് മാസത്തെ തളര്‍ച്ചയ്ക്ക് ശേഷം ഇന്ത്യയിലെ ഉല്പാദന മേഖല ഉണര്ന്നെണീറ്റതിനാലാണിത്.
അതുപോലെ 2023 ഏപ്രില്‍-ജൂണ്‍ ത്രൈമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 20224 ഏപ്രില്‍-ജൂണ്‍ മാസത്തില്‍ പിരിച്ചെടുത്ത 5.57 ലക്ഷം കോടി എന്നത് ജിഎസ്ടി വരുമാനത്തിലെ 10.2 ശതമാനം വളര്‍ച്ചയെ സൂചിപ്പിക്കുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച കണക്കിലെടുത്ത് ഇന്ത്യയുടെ 2024-25ലെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തില്‍ നിന്നും 7.2 ശതമാനമാക്കി റിസര്‍വ്വ് ബാങ്ക് ഉയര്‍ത്തിയിരുന്നു.
2024 മെയ് മാസത്തിലെ ഇന്ത്യയുടെ സംയോജിത പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ-Purchasing Managers Index) 57.5 ആയിരുന്നെങ്കില്‍, ജൂണ്‍ മാസത്തിലേത് അത് 58.3 ആണെന്ന് എച്ച് എസ് ബിസി ഇന്ത്യാ മാനുഫാക്ചറിംഗ് പിഎംഐ ഡാറ്റ സൂചിപ്പിക്കുന്നു. കാരണം ആഭ്യന്തരമായ ഡിമാന്റ് ഉയര്‍ന്നതിനാലാണിത്. കാരണം പിഎംഐ സൂചികയുടെ ദീര്‍ഘകാല ശരാശരി 52.1 മാത്രമാണ്. ഇത് ഇന്ത്യയ്ക്ക് പ്രതീക്ഷ പകരുന്ന ഘടകം തന്നെയാണ്.
എന്താണ് പര്‍ച്ചേസ് മാനേജേഴ്സ് സൂചിക അഥവാ പിഎംഐ?
ഉല്പാദന-സേവന രംഗങ്ങളിലെ സാമ്പത്തിക പ്രവണതകളുടെ ദിശ നോക്കി വിപണി വികസിക്കുകയാണോ ചുരുങ്ങുകയാണോ എന്ന് പ്രവചിക്കുന്ന സൂചികയാണ് പിഎംഐ (പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ-Purchasing Managers Index) . നിലവിലുള്ളതും വരാനിരിക്കുന്നതുമായ വ്യവസായത്തിന്റെ പോക്കിനെക്കുറിച്ച് കമ്പനികാര്യങ്ങളില്‍ തീരുമാനമെടുക്കുന്നവര്‍ക്കും വ്യവസായരംഗം വിശകലനം ചെയ്യുന്നവര്‍ക്കും നിക്ഷേപകര്‍ക്കും കൃത്യമായി സൂചന നല്കുന്ന ഒന്നാണ് പിഎംഐ സൂചിക. 19 സുപ്രധാന വ്യാവസായിക ഉല്പന്നങ്ങളുടെ വിതരണശൃംഖലകള്‍ കൈകാര്യം ചെയ്യുന്ന മാനേജര്‍മാരില്‍ നിന്നും മാസാമാസം ശേഖരിക്കുന്ന കണക്കുകള്‍ ഉപയോഗപ്പെടുത്തിയാണ് പിഎംഐ സൂചിക തയ്യാറാക്കുന്നത്. യുഎസിലെല്ലാം സാമ്പത്തികനില സൂചിപ്പിക്കുന്ന സുപ്രധാന വഴികാട്ടിയായ ഒന്നായാണ് പിഎംഐയെ കാണുന്നത്. പുതിയ ഓര്‍ഡറുകള്‍, ഇന്‍വെന്ററിയുടെ നില, ഉല്പാദനം, സപ്ലൈയര്‍ക്ക് നല്കിയ ചരക്ക് കൈമാറ്റം, തൊഴില്‍ എന്നീ അഞ്ച് മേഖലകളില്‍ സര്‍വ്വേ എടുത്തശേഷമാണ് പിഎംഐ തയ്യാറാക്കുക.
ജൂണ്‍ മാസത്തിലെ കണക്കനുസരിച്ച് യുപിഐ ഇടപാട് 20 ലക്ഷം കോടിയേക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടാം മാസമാണ് ഈ ഉയര്‍ച്ച കാണിക്കുന്നത്. കല്‍ക്കരി ഉല്പാദനം 2024 ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 2023 ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തേക്കാള്‍ 10.6 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.
നാണ്യപ്പെരുപ്പം ചുരുങ്ങുന്നതിനാലും മികച്ച മണ്‍സൂണ്‍ മഴ പ്രവചിക്കുന്നതിനാലും ഉപഭോഗം വര്‍ധിക്കുമെന്ന് തന്നെ കണക്കുകൂട്ടുന്നു. ശരാശരിയേക്കാള്‍ ഉയര്‍ന്ന മഴ ലഭിക്കുമെന്ന് എര്‍ത്ത് സയന്‍സ് മന്ത്രാലയം പ്രവചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: