Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മ തത്ത്വങ്ങളും വ്യാധഗീതയും

അംബികാദേവി കൊട്ടേക്കാട്ട് by അംബികാദേവി കൊട്ടേക്കാട്ട്
Jul 1, 2024, 01:07 am IST
in Samskriti

തപസ്വിയായ വിപ്രന്‍ തരു ഛായയില്‍ വേദാദ്ധ്യായനം ചെയ്തു കൊണ്ടിരുന്നപ്പോള്‍ വൃക്ഷശാഖയിലിരുന്ന പക്ഷി കാഷ്ഠിച്ചു. ആ പുരീഷം ശിരസില്‍ പതിച്ച വിപ്രന്‍ ക്രോധാക്രാന്തനായി പക്ഷിയെ നോക്കി. അയാളുടെ ക്രോധാഗ്‌നിയില്‍ പക്ഷി വെന്തു വെണ്ണീറായി. തന്റെ തപശക്തിയില്‍ അളവറ്റ അഭിമാനവും ഒപ്പം തന്നെ പക്ഷിയുടെ മരണത്തില്‍ നേരിയ പശ്ചാത്താപവും അദ്ദേഹത്തിനുണ്ടായി. സ്വാദ്ധ്യായം കഴിഞ്ഞ് അയാള്‍ ഭിക്ഷക്കായി അടുത്ത ഗ്രാമത്തിലേക്ക് പോയി. നല്ല ശുദ്ധിയുള്ള ഒരു ഗൃഹത്തിലെത്തി ഭിക്ഷയാചിച്ചു. തപസ്വികളെ കാണുന്ന മാത്രയില്‍ ഗൃഹസ്ഥാശ്രമികള്‍ ആദരവോടെ ഭിക്ഷ നല്‍കി പ്രീതിപ്പെടുത്തുന്ന പതിവായിരുന്നു അക്കാലം ഉണ്ടായിരുന്നത്. എന്നാല്‍ ഇവിടെ ഗൃഹനായിക കുറേ നേരം അാളെ പുറത്ത് കാത്തുനിര്‍ത്തി. അവര്‍ കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ ശുശ്രൂഷകളെല്ലാം ചെയ്തശേഷമാണ് ബ്രാഹ്മണന് ഭിക്ഷയുമായി വന്നത്. തന്നെ കാത്തു നിര്‍ത്തിച്ച ഗൃഹനായികയോട് വിപ്രന്‍ കോപിച്ചപ്പോള്‍ അവര്‍ പറഞ്ഞു.’പക്ഷിയെ നോട്ടംകൊണ്ട് ഭസ്മീകരിക്കുന്ന അങ്ങയുടെുടെ മഹത്വം അറിയായ്‌കയല്ല. എന്നാല്‍ ഭര്‍ത്തൃ ശുശ്രൂഷയാണ് പതിവ്രതക്കു മുഖ്യം. അതു ചെയ്തശേഷമേ ഭിക്ഷ തരാന്‍ സാധിക്കൂ. വീട്ടമ്മയുടെ വാക്കുകേട്ട് വിപ്രന് അതിശയമായി. തന്റെ ക്രോധാഗ്‌നിയില്‍ു പക്ഷി ദഹിച്ചകാര്യം എങ്ങനെയാണ് വെറുമൊരു വീട്ടമ്മ മാത്രമായ നിങ്ങള്‍ അറിഞ്ഞതെന്ന് വിപ്രന്‍ ചോദിച്ചു.

എന്റെ പരദൈവമാണ് ഭര്‍ത്താവ്. അദ്ദേഹത്തിന്റെ പരിചരണമാണ് എന്റെ പരമധര്‍മ്മം. സ്വധര്‍മ്മ നിരതയായതിനാലാണ് എനിക്ക് അന്തര്‍ദ്ദര്‍ശനം ലഭിക്കുന്നതെന്ന് അവര്‍ മറുപടി പറഞ്ഞു.

അതു കേട്ട് ആശ്ചര്യചകിതനായ വിപ്രനെ അവര്‍ ഇങ്ങനെ ഉപദേശിച്ചു. ക്രോധമാണ് മനുഷ്യന്റെ വലിയ ശത്രു. ക്രോധം മരണമാകുന്നു. അറിവുള്ളവര്‍ ക്രോധം കളയണം. ക്രോധമോഹങ്ങള്‍ വിട്ടവരേ വേദസമ്മതരായ ബ്രാഹ്മണരാകൂ. അഹങ്കാരവും ക്രോധവുംമനുഷ്യന് അധപ്പതനം ഉണ്ടാക്കും. അങ്ങനെ ഉള്ളവര്‍ ശ്രേയസ്സില്‍ നിന്നും അകന്നു പോകും.

ധര്‍മ്മജ്ഞനും സ്വാദ്ധ്യായ നിരതനുമെങ്കിലും അങ്ങേക്ക് ധര്‍മ്മതത്ത്വം അറിയുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പരമമായ ധര്‍മ്മത്തെപ്പറ്റി അറിയാന്‍ ജിജ്ഞാസയുണ്ടെങ്കില്‍ അങ്ങ് മിഥിലാപുരിയിലെ ധര്‍മ്മവ്യാധനെ സമീപിക്കൂ എന്ന് അവര്‍ ഉപദേശിച്ചു.

ഇതു കേട്ട് ലജ്ജിതനായ വിപ്രന്‍ വ്യാധനെ തിരഞ്ഞു നടന്നു. ബ്രഹ്മചാരിയായ താന്‍ ഒരു വ്യാധനില്‍ നിന്നും ധര്‍മ്മോപദേശം ഗ്രഹിക്കുന്നതെങ്ങനെ എന്ന ചിന്ത മിഥിലയിലേക്കുള്ള യാത്രയിലെല്ലാം അദ്ദേഹത്തെ മഥിച്ചു. എങ്കിലും ജിജ്ഞാസ, അദ്ദേഹത്തെ വ്യാധ സമീപത്തേക്ക് ആനയിച്ചു. ധര്‍മ്മത്തിന്റെ നിഗൂഢ മഹാത്മ്യം അറിയുവാനുള്ള ഇച്ഛയോടെ അഹങ്കാരം വെടിഞ്ഞ് വിപ്രന്‍ വ്യാധന്റെ മാംസശാലക്ക് മുന്നില്‍ കാത്തുനിന്നു.

വ്യാധന്‍ ഇറച്ചി വെട്ടുന്നതിനിടയില്‍ വിപ്രനെ വന്ദിച്ചു പറഞ്ഞു. ആ കുലസ്ത്രീയുടെ ഭവനത്തില്‍ കാത്തു നിന്നതില്‍ അധികം സമയം അങ്ങ് ഇവിടെ കാത്തുനില്‍ക്കേണ്ടതുണ്ട്. ഈ ജോലി തീരാതെ എനിക്കങ്ങയുടെ സംശയങ്ങള്‍ നിവര്‍ത്തിച്ചു തരാനാവില്ല. തന്നെ വളരെ ദൂരെ ഒരു ഗ്രാമത്തില്‍ ഒരു വീട്ടമ്മ കാത്തു നിര്‍ത്തിയ കാര്യം വ്യാധന്‍ എങ്ങനെ അറിഞ്ഞുവെന്ന് ബ്രാഹ്മണന്‍ അത്ഭുതപ്പെട്ടു.

വ്യാധന്‍ ജോലിപൂര്‍ത്തിയാക്കിയ ശേഷം വിപ്രനേയും കൊണ്ട് വീട്ടിലേക്കു പോയി. അവിടെ അയാള്‍ ആദ്യം തന്നെ മാതാപിതാക്കള്‍ക്കു വേണ്ട ശുശ്രൂഷകള്‍ നല്‍കി. അനന്തരം വിപ്രനുമായി ധര്‍മ്മമാര്‍ഗ്ഗങ്ങളെപ്പറ്റി സംഭാഷണം ആരംഭിച്ചു.
എന്നാല്‍ വ്യാധനോട് മാംസവ്യാപാരം ഘോര കൃത്യമാണെന്നും അതുപേക്ഷിക്കണമെന്നും വിപ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതു തന്റെ കുലധര്‍മ്മമാണെന്നും ഇതനുഷ്ഠിക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്നും വ്യാധന്‍ വ്യക്തമാക്കി. ഒരു ജോലിയും നികൃഷ്ടമല്ല. ഏതു ജോലിയും കൃത്യമായും ആത്മാര്‍ത്ഥമായും ചെയ്യുക എന്നതാണ് കരണീയം. സ്വധര്‍മ്മം എന്തു തന്നെ ആയാലും അതു ശ്രേഷ്ഠമെന്നു കരുതി അനുഷ്ഠിക്കുന്നവന് പാപം ഉണ്ടാകുകയില്ല. അന്യ ധര്‍മ്മം വിശിഷ്ടമെന്നു കരുതി വിധിപൂര്‍വ്വം അനുഷ്ഠിച്ചാലും ശ്രേയസ്‌കരമാവില്ല. എല്ലാ കര്‍മ്മങ്ങള്‍ക്കും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ദോഷങ്ങളുണ്ടാവും. എന്നാല്‍ കര്‍ത്തൃത്വ വിചാരമില്ലാതെ അനാസക്തനായി കര്‍മം ചെയ്യുന്നവന് അതൊന്നും ബന്ധകാരണം ആവില്ല. നിഷ്‌ക്കാമകര്‍മ്മം ശാശ്വത പുണ്യമേകുന്നു. കുലധര്‍മ്മം എന്തായാലും ഉപേക്ഷിക്കരുത്.

സ്വധര്‍മ്മം ശരിയായി അനുഷ്ഠിക്കുന്നവന് സിദ്ധികള്‍ സ്വമേധയാ വന്നു ചേരും. തനിക്കു വിധിച്ച കര്‍മ്മം വേണ്ടവിധം അനുഷ്ഠിച്ചാല്‍ വ്യാധനെപ്പോലെ സിദ്ധനാകാമെന്ന് ഇതോടെ ബ്രാഹ്മണനു മനസിലായി.
(തുടരും)

Tags: DevotionalDharmaVyadhagita
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

Article

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

Samskriti

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

Samskriti

രാമ സ്പര്‍ശം-2: വാക്കിന്റെ വില

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

പുതിയ വാര്‍ത്തകള്‍

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.