Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അടിയന്തരാവസ്ഥയുടെ 49ാം വാര്‍ഷികം: കോണ്‍ഗ്രസ് ഭരണ കൂടത്തിന്റെ ജനാധിപത്യ ധ്വംസനത്തിന്റെ ഇരുണ്ട നാളുകളെ തുറന്നു കാട്ടി സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 11:18 am IST
inKerala

കണ്ണൂര്‍: അടിയന്തരാവസ്ഥയുടെ 49ാം വാര്‍ഷികത്തോടനുബന്ധിച്ച് അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉത്തര മേഖലാ സെമിനാര്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ (മാരാര്‍ജി നഗര്‍) ‘അടിയന്തരാവസ്ഥയും ജനാധിപത്യവും’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. കോണ്‍ഗ്രസ് ഭരണ കൂടത്തിന്റെ ജനാധിപത്യ ധ്വംസനത്തിന്റെ ഇരുണ്ട നാളുകളെ തുറന്നു കാട്ടുന്നതായി സെമിനാര്‍ മാറി.  ചടങ്ങ് ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

അടിയന്തരാവസ്ഥ വാര്‍ഷികം ഭരണകൂട ഭീകരതയുടെ ഓര്‍മ്മപ്പെടുത്തലാണെന്ന് ആര്‍എസ് എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം പറഞ്ഞു. സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. മനസാക്ഷിയുളള ഒരാള്‍ക്കും കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ കിരാത വാഴ്ചയെ മറക്കാനാവില്ല. ഇന്നലെ ലോക്‌സഭയില്‍ സ്പീക്കര്‍ അവതരിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ പ്രമേയത്തെ മനസാക്ഷിയുളള ഒരാള്‍ക്കും എതിർക്കാനാവില്ലെന്നും അതാണ് കോണ്‍ഗ്രസ് ഇതര ഇന്‍ഡി സഖ്യ അംഗങ്ങള്‍ പ്രതിഷേധിക്കാത്തതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ 38മുതല്‍ 42 വരെയുളള ഭാഗങ്ങള്‍ ഭേദഗതി വരുത്തിയതിലൂടെ കോണ്‍ഗ്രസ് ഭരണഘടനയെ ചവിട്ടിമെതിക്കുകയായിരുന്നു. അവരാണ് ഇപ്പോള്‍ ഭരണഘടനയുടെ അപ്പോത്സുകന്മാരായി രംഗത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കറുത്ത അധ്യായം സൃഷ്ടിക്കുകയായിരുന്നു അന്നത്തെ ഭരണകൂടം. ജനാധിപത്യത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കളങ്കമായിരുന്നു അടിയന്തരാവസ്ഥ. നിരവധി പേര്‍ ജീവന്‍ കൊടുത്തും തടവറയില്‍ കഴിഞ്ഞും നേടിയെടുത്ത ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഓരോ പൗരനും എന്നും പ്രതിജ്ഞ ബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ വിഷയാ വരണം നടത്തി. ജനാധിപത്യ മൂല്യങ്ങളെ കുറിച്ച് പുതിയ സമൂഹത്തിന് അവബോധം നല്‍കാന്‍ സാധിക്കണമെന്ന് വിഷയാവതരണം നടത്തി കൊണ്ട് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ അവബോധം നല്‍കാന്‍ സാധിച്ചാല്‍ അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ സ്വാര്‍ത്ഥകമാവും. ഭരണഘടനാ സ്ഥാപനങ്ങളെ മൂകസാക്ഷിയാക്കി പൗരസ്വാതന്ത്ര്യം നിഷേധിച്ച് നടപ്പാക്കിയ അടിയന്തരാവസ്ഥയുടെ മുഖം അതിഭീകരമായിരുന്നു. അമിതാധികാരത്തിന്റെ അഹങ്കാരം തലക്ക് പിടിച്ചപ്പോഴാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നാട്ടിലെ ഓരോ പൗരനും ജനാധിപത്യം സംരക്ഷിക്കുന്നതിൽ ജാഗ്രത വേണം.

അടിയന്തരാവസ്ഥയ്‌ക്ക് സമാനമായ സാഹചര്യം കേരളത്തിൽ ചിലയിടങ്ങളിൽ സിപിഎം സേച്ഛാധിപത്യം നടപ്പിലാക്കുകയാണ്. കഴിഞ്ഞ ദിവസം കരിവെളളൂരിൽ കണ്ടത് അതാണ്. സിപിഎമ്മിന് ജനാധിപത്യ ബോധമില്ല. ഏകാധിപതിയായ മുഖ്യമന്ത്രിയുടെ കീഴിൽ പാര്‍ട്ടിയും കേരള ജനതയും വീര്‍പ്പുമുട്ടുകയാണ്. സിപിഎം അതിക്രമത്തെ എന്ത് വില കൊടുത്തും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പൗരാവകാശങ്ങള്‍ക്ക് സംരക്ഷണം നൽകുകയെന്നത് ഭരണകൂടത്തിന്റെ കടമയാണെന്നത് അടിയന്തരാവസ്ഥ വാര്‍ഷികം നമ്മേ ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു,

സേച്ഛയ്‌ക്കെതിരായ പോരാട്ടംഓരോരുത്തരുടേയും ഉളളില്‍ ഉണ്ടാവേണ്ടതുണ്ടെന്ന് സെമിനാറില്‍ സംസാരിച്ച സ്വാതന്ത്ര ചിന്തകന്‍ എ.പി. അഹമ്മദ് അഭിപ്രായപ്പെട്ടു. സേച്ഛയ്‌ക്കെതിരെ പൊരുതിയവരാണ് സ്വാതന്ത്ര്യ സമര പോരാളികളും അടിയന്തരാവസ്ഥ പോരാളികളും. സിപിഎം എന്നത് കഠോരമായ മതസംഘടനയാണെന്നും അതാണ് അവരുടെ കൊലപാതക-അക്രമ-അസഹിഷ്ണുതകള്‍ കാണിക്കുന്നത്. എല്ലാത്തിനേയും ഒരുപോലെ കാണാനായാല്‍ സ്വതന്ത്രനാവാം. മുസ്ലീം സ്വതന്ത്രനാവണമെങ്കില്‍ ദേശീയ മനുഷ്യനാവണം. ദേശത്തിന്റെ പുണ്യത്തെ, മഹത്വത്തെ ഓരോരുത്തരും തിരിച്ചറിയണം. എല്‍ഡിഎഫ്-യുഡിഎഫ് ദ്വന്ദ്വം ഉണ്ടാക്കുന്ന വിരസതയാണ് കേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ടത്. 2026ല്‍ ഒന്നു ശ്രമിച്ചാല്‍ ത്രികോണ മത്സരം ഉണ്ടാകുമെന്നും അത് കേരളത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നുറപ്പാണെന്നും അഹമ്മദ് പറഞ്ഞു. വീര സവര്‍ക്കര്‍ അതുല്യമായ സമര പോരാട്ടം നടത്തിയ മനുഷ്യനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ പ്രതിപക്ഷ നേതാവായി സ്ഥാനം ഏറ്റെടുത്ത വ്യക്തി തന്റെ മുത്തശ്ശി കാണിച്ചത് തെറ്റായിരുന്നുവെന്ന് തിരുത്താന്‍ തയ്യാറാകണമെന്നും മഹത്തായ രാഷ്‌ട്ര നിര്‍മ്മാണ പ്രക്രിയയാണ് അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര്യം നഷ്ടപ്പെടുകയെന്നാല്‍ എല്ലാം നഷ്ടപ്പെട്ടുവെന്നാണ് അര്‍ത്ഥം. സെമിനാറിൽ സംസാരിച്ച മാധ്യമ സംവാദകൻ ഷാജി പാണ്ട്യാല പറഞ്ഞു. അതാണ് അടിയന്തരാവസ്ഥയില്‍ സംഭവിച്ചത്. ജനങ്ങളുടെ സർവ്വ മൗലികാവകാശങ്ങളും ഭരണകൂടം നിഷേധിച്ചു.

അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ഒന്നും ചെയ്തില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അടിയന്തരാവസ്ഥ വിരുദ്ധ സമരത്തില്‍ ഇവര്‍ പങ്കാളിയായിരുന്നില്ല. എല്ലാകാലത്തും കമ്മ്യൂണിസ്റ്റുകാര്‍ക്ക് സാര്‍വ്വദേശീയ സങ്കല്‍പ്പം മാത്രമായിരുന്നു. ദേശീയ ബോധം ഇല്ലാത്തതിനാല്‍ തൊട്ടടുത്തുളളവനെ പോലും ഇവര്‍ക്ക് തിരിച്ചറിഞ്ഞില്ല. ഇപ്പോഴും ഇന്‍ഡ്യ എന്താണെന്ന് ഇവര്‍ക്ക് അറിയില്ല. സവര്‍ക്കറെ പഠിക്കേണ്ടതുണ്ടെന്നാണ് കമ്മ്യൂണിസ്റ്റ് നേതാവ് പി.സി. ജോഷി പോലും പറഞ്ഞിട്ടുണ്ടെന്നും പാണ്ട്യാല പറഞ്ഞു.ബിജെപി ജില്ല പ്രസിഡന്റ് എന്‍. ഹരിദാസ്, ദേശീയ സമിതി അംഗം സി. രഘുനാഥ്, മഹിളാമോര്‍ച്ച ദേശീയ നിര്‍വ്വാഹക സമിതി അംഗം എം.എല്‍. അശ്വിനി തുടങ്ങിയവന്‍ സംസാരിച്ചു.

അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. മോഹനന്‍, എ.കെ. ഗോവിന്ദന്‍, ആര്‍. കെ. ഗിരിധരന്‍, യു. മോഹന്‍ദാസ് എന്നിവര്‍ ‘സംബന്ധിച്ചു. അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന പ്രസിഡന്റ് കെ. ശിവദാസ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വി. രവീന്ദ്രന്‍ ആമുഖഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.ദാമോദരന്‍ സ്വാഗതവും ജില്ല പ്രസിഡന്റ് കെ.എന്‍. നാരായണന്‍ നന്ദിയും പറഞ്ഞു.
.

Tags: emergencycongressRSSAdv. K.K. BalaramVictim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

India

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

India

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

Kerala

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.