മതേതരത്വം പറഞ്ഞ് ബിജെപിയ്ക്കും മോദിയ്ക്കും എതിരെ നിരന്തരം വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ട ബോളിവുഡ് നടനാണ് ശത്രുഘന്‍സിന്‍ഹ. ബംഗാളിലെ അസന്‍സോള്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും തൃണമൂല്‍ എംപിയായി ഇക്കുറി ജയിച്ച ശത്രുഘന്‍സിന്‍ഹയ്ക്ക് തിരിച്ചടിയായി ആ വാര്‍ത്ത വന്നത് ഈയിടെയാണ്.
മകള്‍ സോനാക്ഷി സിന്‍ഹ മുസ്ലിം യുവാവും ബോളിവുഡ് പുതുമുഖ നടനുമായ സഹീറിനെ വിവാഹം കഴിക്കാന്‍ പോകുന്നു എന്നായിരുന്നു ഈ വാര്‍ത്ത. പൊതുവേ ഹിന്ദുപാരമ്പര്യത്തില്‍ വിശ്വസിക്കുന്ന ശത്രുഘന്സിന്ഹയ്ക്കും ഭാര്യ പുനം സിന്‍ഹയ്ക്കും ഈ വാര്‍ത്ത ആഘാതമായിരുന്നു.
പക്ഷെ മോദിയ്ക്കും ബിജെപിയ്ക്കും എതിരെ നിലകൊള്ളുന്ന നേതാവായതിനാല്‍ മതേതരക്കാരോട് ചേര്‍ന്ന് നില്ക്കാന് തന്റെ വിയോജിപ്പുകള്‍ ശത്രുഘന്‍സിന്‍ഹയ്ക്ക് വിഴുങ്ങിയേ തീരൂ എന്ന രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മകളുടെ വിവാഹത്തിന് ശത്രുഘന്‍സിന്‍ഹ പങ്കെടുത്തേക്കില്ലെന്ന ഊഹാപോഹം പരന്നതോടെ ശത്രുഘന്‍സിന്‍ഹ പ്രസ്താവനയുമായി മുന്നോട്ട് വന്നു.
വിവാഹത്തലേന്നാള്‍ സൊനാക്ഷി സിന്‍ഹ പങ്കുവെച്ച ആഘോഷച്ചടങ്ങില്‍ ശത്രുഘന്‍സിന്‍ഹയും പങ്കെടുത്തു. “സോനാക്ഷിയുടെ വിവാഹം മൂലം എന്റെ കുടുംബത്തില്‍ ടെന്‍ഷന്‍ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ പോയിത്തുലയട്ടെ. എന്റെ മകള്‍ക്ക് കരുത്ത് പകരുന്ന നെടുംതൂണാണ് ഞാന്‍. ആത്യന്തികമായി എന്റെ മകള്‍ക്ക് സന്തോഷം കിട്ടുന്നതാണ് ഈ വിവാഹം. അതില്‍ ഞാനും പങ്കെടുക്കും.”- ഏറ്റവും പുതിയതായി ശത്രുഘന്സിന്ഹയുടേതായി പുറത്തുവന്നതാണ് ഈ പ്രസ്താവന.
മകള്‍ക്കൊപ്പം ശത്രുഘന്‍സിന്‍ഹയും ഭാര്യ പൂനം സിന്‍ഹയും നില്‍ക്കുന്നുണ്ടെങ്കിലും ഇരുവരും അത്ര സന്തോഷത്തിലല്ലെന്ന് വിവാഹത്തലേന്നാളത്തെ ഫോട്ടോ കാട്ടിയും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. വിവാഹശേഷം സോനാക്ഷി സിന്‍ഹ പേരും മതവും മാറ്റേണ്ടി വരുമോ എന്ന ചോദ്യവും ഉയരുന്നു.
പണ്ട് ബിജെപി എംപിയായിരുന്നു ശത്രുഘന്‍സിന്‍ഹ. ബീഹാറിലെ പട്ന സാഹിബ് ലോക്സഭാ മണ്ഡലത്തില്‍ നിന്നും 2009ലും 2014ലും വിജയിച്ച് എംപി ആയ ആളാണ് ശത്രുഘന്‍സിന്‍ഹ. പക്ഷെ അദ്ദേഹം പിന്നീട് മോദിയെ വിമര്‍ശിക്കാന്‍ തുടങ്ങി. പിന്നീട് ശത്രുഘന്‍ സിന്‍ഹ തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2019ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ രവിശങ്കര്‍ പ്രസാദ് ശത്രുഘന്‍സിന്‍ഹയെ രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് തോല്പിച്ചു. ഈ തോല്‍വിയോടെ കുറച്ചുനാള്‍ ശത്രുഘന്‍ സിന്‍ഹ മൗനം പാലിക്കുകയായിരുന്നു. ഈ തോല്‍വിയ്ക്ക് ശേഷം ശത്രുഘന്‍സിന്‍ഹ കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയി. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അങ്ങിനെയാണ് 2024ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്.
പക്ഷെ ദീര്‍ഘകാലം ബിജെപിയില്‍ ആയിരുന്നു ശത്രുഘന്‍സിന്‍ഹ ഹിന്ദു വിശ്വാസിയും സനാതനധര്‍മ്മ വിശ്വാസിയും ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: