Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരിയ്‌ക്കല്‍ പെട്ടു;അന്ന് കയ്യും കാലും പിടിച്ച് രക്ഷപ്പെട്ടു; വീണ്ടും പെടുമെന്നായപ്പോള്‍ ഭീഷണിയുടെ സ്വരം മാറ്റി തമാശയാക്കാന്‍ ശ്രമിച്ച് മഹുവ മൊയ്ത്ര

അമിത് ഷായുടെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസുകള്‍ വന്നതോടെ ട്യൂണ്‍ മാറ്റി മഹുവ മൊയ്ത്ര. താന്‍ അമിത് ഷായുടെ തലവെട്ടുമെന്നല്ല പറഞ്ഞതെന്നും അതൊരു ഭാഷാപ്രയോഗം മാത്രമാണെന്നും പറഞ്ഞ് വിവാദത്തില്‍ നിന്നും തലയൂരാന്‍ ശ്രമിക്കുകയാണ് മഹുവ മൊയ്ത്ര.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2025, 10:45 pm IST
in India

ന്യൂദല്‍ഹി: അമിത് ഷായുടെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസുകള്‍ വന്നതോടെ ട്യൂണ്‍ മാറ്റി മഹുവ മൊയ്ത്ര. താന്‍ അമിത് ഷായുടെ തലവെട്ടുമെന്നല്ല പറഞ്ഞതെന്നും അതൊരു ഭാഷാപ്രയോഗം മാത്രമാണെന്നും പറഞ്ഞ് വിവാദത്തില്‍ നിന്നും തലയൂരാന്‍ ശ്രമിക്കുകയാണ് മഹുവ മൊയ്ത്ര.

ഒരിയ്‌ക്കല്‍ അദാനിയ്‌ക്കെതിരെ പാര്‍ലമെന്‍റില്‍ വിമര്‍ശനമുയര്‍ത്തിയതിന്റെ പേരില്‍ എംപി സ്ഥാനം രാജിവെയ്‌ക്കേണ്ടിവരികയും എംപി ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞുകൊടുത്ത് ദല്‍ഹിയില്‍ നിന്നും ബംഗാളിലേക്ക് തിരിച്ചുപോകേണ്ടി വരികയും ചെയ്യേണ്ടിവന്ന എംപിയാണ് മഹുവ മൊയ്ത്ര. അന്ന് അദാനിയ്‌ക്കെതിരെ പാര്‍ലമെന്‍റില്‍ വിമര്‍ശനവും ചോദ്യവും ഉയര്‍ത്തുന്നതിന് ഹീരാനന്ദാനി എന്ന ബിസിനസുകാരനില്‍ നിന്നും പണവും സമ്മാനങ്ങളും മഹുവ മൊയ്ത്ര വാങ്ങിയിരുന്നതായി പരാതി ഉയര്‍ന്നിരുന്നു. അന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആണ് പാര്‍ലമെന്‍റിനെ ഞെട്ടിച്ച ഈ ആരോപണം പാര്‍ലമെന്‍റില്‍ ഉയര്‍ത്തിയത്. പിന്നീട് ബിസിനസുകാരനായ ഹീരാനന്ദാനി ഈ ആരോപണം ശരിവെച്ചു. മാത്രമല്ല, എംപിക്ക് അനുവദിച്ച വീടിനെ മോടിപിടിപ്പിക്കാനും മഹുവമൊയ്ത്ര പണം ആവശ്യപ്പെട്ടതായും ഹീരാനന്ദാനി വെളിപ്പെടുത്തി. ഇതോടെ മഹുവ മൊയ്ത്രയുടെ മുഖം നഷ്ടപ്പെട്ടു. ഈ കേസില്‍ സിബിഐ അന്വേഷണം നടത്തിയിരുന്നു. മഹുവ മൊയ്ത്ര തന്റെ പാര്‍ലമെന്‍റ് ലോഗിനും പാസ് വേഡും വരെ ഹീരാനന്ദാനിക്ക് നല്‍കിയിരുന്നുവെന്ന് സുപ്രീംകോടതി അഭിഭാഷകനും മഹുവ മൊയ്ത്രയുടെ സുഹൃത്തുമായ ദേഹാദ് റായിയും ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെല്ലാം ശരിയാണെന്ന് ലോക് സഭാ എതിക്സ് കമ്മിറ്റിക്ക് മുമ്പാകെ ഹീരാനന്ദാനി സാക്ഷ്യപത്രം നല്‍കുകയായിരുന്നു. ഇതോടെയാണ് ലോക് സഭാ എതിക്സ് കമ്മിറ്റി മഹുവ മൊയ്ത്ര കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് സ്പീക്കര്‍ ഇവരുടെ എംപി സ്ഥാനം റദ്ദാക്കിയത്. ദേഹാദ് റായിയ്‌ക്കെതിരെ മഹുവ മൊയ്ത്ര അന്ന് മോഷണക്കുറ്റം, ക്രിമിനല്‍ അതിക്രമിച്ച് കടക്കല്‍, അസഭ്യ സന്ദേശമയയ്‌ക്കല്‍, അധിക്ഷേപം തുടങ്ങി പല കുറ്റങ്ങളും ആരോപിച്ചിരുന്നു. പക്ഷെ പിന്നീട് മഹുവ തന്നെ ദേഹാദ് റായിയ്‌ക്കെതിരായ പരാതികള്‍ പിന്‍വലിച്ചു. ഏറ്റവുമൊടുവില്‍ ദേഹാദ് റായിയോട് മാപ്പ് പറഞ്ഞു അന്നത്തെ കേസുകളില്‍ നിന്നും തലയൂരിയതാണ്. അതിന് ശേഷമാണ് ഇപ്പോള്‍ അമിത് ഷായുടെ തലവെട്ടി മേശപ്പുറത്തുവെയ്‌ക്കുമെന്ന് പ്രസംഗിച്ചതിന്റെ പേരില്‍ മഹുവ വീണ്ടും കുടുങ്ങിയിരിക്കുന്നത്.

അമിത് ഷായുടെ തലവെട്ടുമെന്ന ഭീഷണി;;ദേശീയ ഐക്യത്തിന് മഹുവ മൊയ്ത്ര ഭീഷണി ഉയര്‍ത്തിയെന്ന് കേസ്

ഇപ്പോള്‍ അമിത് ഷായുടെ തലവെട്ടുമെന്ന് പറഞ്ഞ വിവാദത്തില്‍ ആദ്യ പരാതി ഛത്തീസ് ഗഡിലെ റായിപൂരിലെ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ തന്റെ പ്രസ്താവന അതിരുകടന്നുവെന്ന് മഹുവയ്‌ക്ക് പിടികിട്ടി. മഹുവ മൊയ്ത്രയുടെ പ്രസ്താവന ജനാധിപത്യ സ്ഥാപനങ്ങളെ അപമാനിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ദേശീയ ഐക്യത്തിന് ഭീഷണി ഉയര്‍ത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് റായിപൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കപ്പെട്ടിരിക്കുന്നത്. ഗുരുതരമാണ് ഈ പരാതി. ഇതോടെയാണ് പ്രശ്നം ആളിക്കത്തിക്കാതെ ഒരു തമാശമട്ടില്‍ കുറ്റസമ്മതം നടത്തി തലയൂരാന്‍ മഹുവ മൊയ്ത്ര ശ്രമം നടത്തുന്നത്. ഇനി ചിലപ്പോള്‍ ഇന്ത്യയുടെ നാനാഭാഗങ്ങളിലെയും പൊലീസ് സ്റ്റേഷനുകളിലും മഹുവ മൊയ്ത്രയ്‌ക്ക് കേസ് വന്നേക്കുമെന്ന് മഹുവ ഭയപ്പെടുന്നുണ്ട്. അങ്ങിനെ വന്നാല്‍ അത് വലിയ ബുദ്ധിമുട്ടാകും. അല്ലെങ്കില്‍ തന്നെ മഹുവ മൊയ്ത്രയെ തൃണമൂല്‍ കോണ്‍ഗ്രസ് ചുമക്കുകയാണ്. ഒരു തവണ എംപി സ്ഥാനം നഷ്ടമായ മഹുവ മൊയ്ത്രയ്‌ക്ക് പല വമ്പന്മാരും ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് മമത ബാനര്‍ജി രണ്ടാമതും ലോക് സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയത്. ഇനി ഒരു തവണ കൂടി വിവാദത്തില്‍ വീണുപോയാല്‍ ഇനി മമത ഒരു അവസരം കൂടി നല്‍കിയേക്കില്ലെന്ന് മഹുവയ്‌ക്ക് നല്ലതുപോലെ അറിയാം.

അമിത് ഷായുടെ തലവെട്ടും എന്ന് പറഞ്ഞത് വെറുമൊരു ഭാഷാപ്രയോഗമോ?

അതിനാല്‍ കാര്യങ്ങള്‍ മയപ്പെടുത്താന്‍ പുതിയൊരു പ്രസ്താവനയുമായി മഹുവമൊയ്ത്ര രംഗത്ത് വന്നിരിക്കുകയാണ്. താന്‍ പറഞ്ഞത് അമിത് ഷായുടെ തലവെട്ടുമെന്നല്ല, അതൊരു ഭാഷാപ്രയോഗം മാത്രമാണെന്നും പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുകയാണ് മുഹവ മൊയ്ത്ര ഇപ്പോള്‍. ഹിസ് ഹെഡ് ഷുഡ് ബി കട്ട് ഓഫ് ആന്‍റ് പുട് ഓണ്‍ ദ് ടേബിള്‍ (His head should be cut off and put on the table) എന്നാണ് മഹുവ മൊയ്ത്ര പറഞ്ഞത്. അതായത് അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വെയ്‌ക്കണം എന്നാണ് ഈ വാചകത്തിന്റെ പദാനുപദ തര്‍ജ്ജമ. എന്നാല്‍ അതൊരു ഇംഗ്ലീഷ് ഭാഷാശൈലി മാത്രമാണെന്നും അതിനര്‍ത്ഥം ഒരു സ്ഥാനത്തിരിക്കുന്ന വ്യക്തി (കേന്ദ്ര ആഭ്യന്തരമന്ത്രി പദത്തില്‍ ഇരിക്കുന്ന അമിത് ഷാ) ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല, അയാളെ ഒഴിവാക്കണമെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നുമാണ് മഹുവ മൊയ്ത്ര വിശദീകരിക്കുന്നത്. പക്ഷെ ഭാഷാവിദഗ്ധരായ പലരും ഹിസ് ഹെഡ് ഷുഡ് ബി കട്ട് ഓഫ് ആന്‍റ് പുട് ഓണ്‍ ദ് ടേബിള്‍ (His head should be cut off and put on the table) എന്നതിനെ ഒരു ഭാഷാപ്രയോഗം മാത്രമായി കാണാന്‍ തയ്യാറല്ല. ഇതിന് ഒരൊറ്റ വാച്യാര്‍ത്ഥമേ ഉള്ളൂവെന്നും അത് തലവെട്ടി മേശപ്പുറത്ത് വെയ്‌ക്കുക എന്നത് തന്നെയാണെന്നും ആണ് പല ഭാഷാ വിദഗ്ധരും സൂചിപ്പിക്കുന്നത്.

 

 

Tags: InfiltrationMahua MoitraTrinamool MPBangladeshi infiltrationamit-shahBengalWest Bengal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.
India

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.