Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാമറ മോഷണം ആരോപിച്ച് ഓട്ടിസം ബാധിതന് പോലീസിന്റെ ക്രൂരമര്‍ദനം ; എസ്‌ഐ ഹരീഷ് ആണ് മര്‍ദ്ദിച്ചതെന്ന് കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2024, 10:45 pm IST
inKerala
മോഷണകുറ്റം ആരോപിച്ച് പോലീസ് മര്‍ദ്ദിച്ച അഭിഷേക് മൂവാറ്റുപുഴയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍

മോഷണകുറ്റം ആരോപിച്ച് പോലീസ് മര്‍ദ്ദിച്ച അഭിഷേക് മൂവാറ്റുപുഴയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍

തൊടുപുഴ: ജീവനക്കാരുടെ മുറിയില്‍ നിന്ന് കാമറയും, 4 ഐഫോണുകളും കാണാതായെന്ന പരാതിയില്‍ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. ഓട്ടിസം ബാധിതനായ ഇരുപതുകാരനാണ് ഗുരുതര പരിക്കേറ്റ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

കദളിക്കാട് പെരളിമറ്റം വെട്ടത്തുകുന്നേല്‍ (ആനിക്കാട്) ഗിരീഷ് ഗീത ദമ്പതികളുടെ ഏക മകന്‍ വി.ജി.അഭിഷേകിനാണ് മര്‍ദനമേറ്റത്. വെങ്ങല്ലൂര്‍ കോലാനി ബൈപ്പാസ് റോഡില്‍ ഓട്ടോജെറ്റ് സ്ഥാപനത്തിലെ ജീവനക്കാര്‍ താമസിക്കുന്ന മുറിയില്‍ നിന്ന് കാമറയും ഐഫോണുകളും കാണാതായെന്ന പരാതിയിലാണ് യുവാവിന് മര്‍ദനമേറ്റത്.

ബുധനാഴ്ച പുലര്‍ച്ചെ 2 മണിയോടെ അഭിഷേകിനെ പോലെ തോന്നുന്ന ഒരാള്‍ ഇവ മോഷ്ടിച്ചെന്ന ഓട്ടോജെറ്റ് സ്ഥാപന ഉടമയുടെ പരാതിയെത്തുടര്‍ന്നാണ് ഉച്ചയോടെ അഭിഷേകിനെ പോലീസ് പിടികൂടിയത്. അടുത്തിടെ ജോലിയില്‍ കയറിയ സ്ഥാപനത്തിലെത്തിയായിരുന്നു കസ്റ്റഡിയിലെടുത്തത്. പിന്നാലെ സ്റ്റേഷനിലെത്തിച്ചും പിന്നീട് വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോഴും മര്‍ദനം തുടര്‍ന്നു.

എസ്‌ഐ ഹരീഷ് ആണ് തന്നെ മര്‍ദ്ദിച്ചതെന്ന് അഭിഷേക് പറയുന്നു. സ്റ്റേഷന്റെ പ്രവേശന മുറിയില്‍ വച്ച് ആദ്യം മര്‍ദിച്ചതായും താന്‍ ഒച്ചവെച്ചപ്പോള്‍ പിന്‍വശത്തെ വിശ്രമ മുറിയിലേക്ക് കൊണ്ടുപോയി ചവിട്ടി വീഴ്‌ത്തിയെന്നും മര്‍ദനം തുടര്‍ന്നതായും അഭിഷേക് പറയുന്നു. കണ്ണിനും മുഖത്തും മുതുകിലും അടിനാഭിക്കും മര്‍ദനമേറ്റു. പലക കഷ്ണം കൊണ്ട് കാല്‍മുട്ടിനും എസ്‌ഐ അടിച്ചു. ഭീഷണിപ്പെടുത്തിയെന്നും കള്ളനാക്കാന്‍ ശ്രമിച്ചെന്നും അഭിഷേക് പറയുന്നു.

അച്ഛന്‍ ഉപേക്ഷിച്ച് പോയ അഭിഷേക് വല്യപ്പന്റെയും വല്യമ്മയുടെയും ഒപ്പമാണ് നിലവില്‍ താമസിക്കുന്നത്. അമ്മ എറണാകുളത്ത് ജോലി ചെയ്യുകയാണ്. വൈകിട്ട് ബന്ധുക്കളെത്തി നിജസ്ഥിതി ബോധ്യപ്പെടുത്തുകയും മോഷണം നടന്നെന്ന് പറയുന്ന സമയത്ത് അഭിഷേക് വീട്ടിലുണ്ടായിരുന്നതായും വ്യക്തമാക്കിയതോടെ യുവാവിനെ വിട്ടയക്കുകയായിരുന്നു.

നേരത്തെ ഓട്ടോജെറ്റ് എന്ന സ്ഥാപനത്തില്‍ അഭിഷേക് ജോലി ചെയ്തിരുന്നു. പിന്നീട് ഉടമയുമായി തെറ്റി ഒരുമാസം മുമ്പ് ജോലിയില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഒരു വര്‍ഷമായി വീഡിയോ ഗ്രാഫി, ഫോട്ടോഗ്രാഫി ജോലി ചെയ്ത് വരികയാണ് അഭിഷേക്. ഓട്ടിസം ബാധിച്ച് 2019 മുതല്‍ ചികിത്സയിലാണ് അഭിഷേക്.

സംഭവത്തില്‍ തൊടുപുഴ ഡിവൈഎസ്പിക്ക് കുടുംബം പരാതി നല്‍കി. അതേ സമയം മര്‍ദനം അറിഞ്ഞില്ലെന്നാണ് നിലപാടിലാണ് സ്റ്റേഷന്റെ ചുമതലയുള്ള എസ്എച്ച്ഒ. ഇരുവര്‍ക്കും എതിരേ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Tags: attackThodupuzhaSub Inspectorottisamphones
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.