Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉടലോടെ സ്വര്‍ഗം എന്നതിന്റെ അര്‍ത്ഥം?

ഭാഗവതത്തിലെ മോക്ഷമാര്‍ഗങ്ങള്‍ -4

ഡോ.വി.സുജാതbyഡോ.വി.സുജാത
Jun 20, 2024, 08:39 pm IST
inSamskriti

മുക്തിയെ സംബന്ധിച്ച ഭാഗവതത്തിലെ മറ്റൊരു വിഷയം ജീവന്മുക്തിയും വിദേഹമുക്തിയുമാണ്. ശരീത്തില്‍ വര്‍ത്തിക്കവെതന്നെ മുക്തിയടയുന്നത് ജീവന്മുക്തി. ദേഹവിയോഗത്തോടൊപ്പം മുക്തിയും പ്രാപ്തമാകുന്നതിനെ വിദേഹമുക്തിയെന്നു വിളിക്കുന്നു. ‘ഉടലോടെ സ്വര്‍ഗ്ഗം’ പ്രാപിക്കുന്നതിനെ ജീവന്മുക്തിയായി കരുതാവുന്നതാണ്. ഇത് അക്ഷാരാര്‍ത്ഥത്തില്‍ എടുക്കുന്നത് തികച്ചും അയുക്തികമാണ്. സൂക്ഷ്മലോകത്ത് സ്ഥൂലശരീരവുമായി കടക്കുന്നത്, സൂക്ഷമമായിട്ടുള്ള പരമാണുക്കളുടെ ഇടയില്‍ സമൂലമായിട്ടുള്ള ദ്രവ്യത്തെ കടത്താന്‍ ശ്രമിക്കുന്നപോലെ അചിന്ത്യമായിട്ടുള്ളതാണ്. അതിനാല്‍ ‘ഉടലോടെ സ്വര്‍ഗ്ഗം’ എന്നത് ശരീരസ്ഥനായിരിക്കുമ്പോള്‍ തന്നെ ഒരാളിന്റെ സ്വത്വം സ്വര്‍ഗതി പ്രാപിക്കുന്നതായിട്ടുവേണം ഗ്രഹിക്കാന്‍. പാണ്ഡവരുടെയും പത്നിയുടെയും ഒടുവിലത്തെ ‘മഹാപ്രസ്ഥാന’ത്തില്‍ വിദേഹമുക്തിയുടെയും ജീവന്‍ മുക്തിയുടെയും സ്വഭാവം വ്യക്തമാകുന്നുണ്ട്.

വിരക്തി പൂണ്ടണ്ട യുധിഷ്ഠിരനും സഹോദരന്മാരും രാജ്യാവകാശം പരീക്ഷിത്തിനു നല്‍കിയശേഷം ദ്രൗപദിയോടൊപ്പം ‘മഹാപ്രസ്ഥാനം’ എന്ന സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്ര തുടരവെ ദ്രൗപദിയും അര്‍ജ്ജുനനും ഭീമനും നകുലസഹദേവന്മാരും ഓരോരുത്തരായി വഴിയില്‍ വീണ് മരിക്കുന്നു. യുധിഷ്ഠിരന്‍ മാത്രം മരണമടയുന്നില്ല. എന്നാല്‍ ഈ ധര്‍മപുത്രര്‍ സ്വര്‍ഗത്തത്തിലെത്തിച്ചേര്‍ന്നപ്പോള്‍ സഹോദരന്മാരും ദ്രൗപദിയും അവിടെ എത്തിയിരുന്നു. യുധിഷ്ഠിരനെ ഇന്ദ്രന്‍ നേരിട്ടുവന്നാണ് ക്ഷണിച്ചുകൊണ്ടു പോകുന്നത്. ആ വേളയില്‍ ആകാശവും ഭൂമിയുമെല്ലാം ദിവ്യതേജസ്സിനാല്‍ വിളങ്ങിയെന്നും, യുധിഷ്ഠിരനെപ്പോലെ പൂര്‍ണ്ണമായി ധര്‍മ്മിഷ്ഠനും മഹാജ്ഞാനിയുമായ ആരും സ്വര്‍ഗ്ഗത്തില്‍പ്പോലുമില്ലെന്ന് നാരദന്‍ ഉദ്ഘോഷിച്ചെന്നുമാണ് വ്യാസന്‍ രേഖപ്പെടുത്തുന്നത്.

മാനുഷിക സ്വത്വത്തിന്റെ അഭിമാനബോധം തീര്‍ത്തും വെടിയുമ്പോഴാണ് ജീവാത്മാവിന് യഥാര്‍ത്ഥ ആത്മീയ സ്വത്വം സാക്ഷാത്കരിക്കാനാവുന്നതെന്ന പരമസത്യമാണ് വ്യാസന്‍ മഹാപ്രസ്ഥാനത്തിലൂടെ ബോധ്യപ്പെടുത്തുന്നത്. മാനുഷിക സ്വത്വത്തിന്റെ അടിസ്ഥാനശിലയാകുന്ന അഹംബോധം പോലുമില്ലാതിരുന്ന യുധിഷ്ഠിരന് അതുപേക്ഷിക്കേണ്ടതായ പ്രശ്നമുദിച്ചില്ല. അതിനാല്‍ ശരീരത്തില്‍ സ്ഥിതിചെയ്തുകൊണ്ടുതന്നെ അമരത്വം കൈവരിക്കാന്‍ സാധിച്ചതിനെയാണ് ‘ഉടലോടെ സ്വര്‍ഗ്ഗം’ എന്നതുകൊണ്ട് മനസ്സിലാക്കേണ്ടത്. യുധിഷ്ഠിരനു മാത്രമാണ് അത് സാധിച്ചതെന്നര്‍ത്ഥം. മറ്റുള്ളവര്‍ക്ക് അവരവരുടെ അവശേഷിച്ച ഭൗതികാഭിലാഷവും അഭിമാനബോധവും ശരീരത്തോടൊപ്പം മാത്രമാണ് ഉപേക്ഷിക്കാന്‍ സാധിച്ചത്. അതിനാലാണ് ദ്രൗപദിക്ക് അര്‍ജ്ജുനന്റെ നേര്‍ക്കുണ്ടായിരുന്ന പക്ഷപാതവും, ഭീമന് താനാണ് ഏറ്റവും ശക്തിമാന്‍ എന്ന ഭാവവും, അര്‍ജ്ജുനന് തന്റെ അസ്ത്രവിദ്യാ സാമര്‍ത്ഥ്യത്തിലുള്ള അഹങ്കാരവും, സഹദേവന് തന്നെപ്പോലെ പ്രാജ്ഞനായി മറ്റാരുമില്ലെന്ന വിചാരവും, നകുലന് താന്‍ അതീവ സുന്ദരനാണെന്ന ഭാവവും തങ്ങളുടെ ഉടലിനൊപ്പം മാത്രം ഉപേക്ഷിക്കാന്‍ സാധിച്ചത്.
(അവസാനിച്ചു)

(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഫിലോസഫി
വിഭാഗം മുന്‍ മേധാവിയും ഗ്രന്ഥകാരിയുമാണ് ലേഖിക)

Tags: DevotionalHinduismBagavat gitaBhagavatham
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

Samskriti

മറന്നുകൂടാ മണ്ഡോദരിയെ

Samskriti

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

Samskriti

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.