Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കേരള’യില്‍ അയ്യാ വൈകുണ്ഠ സ്വാമി ചെയര്‍ പരിഗണനയില്‍; യുവജനോത്സവ നടത്തിപ്പ് കാലോചിതമായി പരിഷ്‌ക്കരിക്കുമെന്ന് ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2024, 09:16 pm IST
in Kerala

തിരുവനന്തപുരം: കേരളീയ നവോത്ഥാനത്തിന്റെ വഴികാട്ടി എന്നു വിശേഷിപ്പിക്കപ്പെടുന്ന അയ്യാ വൈകുണ്ഠ സ്വാമിയുടെ പേരില്‍ കേരള സര്‍വകലാശാലയില്‍ പ്രത്യേക ചെയര്‍ സ്ഥാാപിക്കുന്നത് പരിഗണിക്കും. ബജറ്റ് സമ്മേളനത്തില്‍ മറുപടി പറഞ്ഞ ഫിനാന്‍സ് കമ്മറ്റി കണ്‍വീനര്‍ അഡ്വ ജി. മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നവോത്ഥാന നായകകന്മാരുടെ പേരുപറഞ്ഞ് അവതരിപ്പിച്ച ബജറ്റില്‍ അയ്യാ വൈകുണ്ഠ സ്വാമിയുടെ പേര് ഉള്‍പ്പെടുത്താത്തതിനെ വിമര്‍ശിച്ചുകൊണ്ട് പി. ശ്രീകുമാറാണ് വിഷയം സെനറ്റിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ‘ശ്രീനാരായണ ഗുരുവിന് മുമ്പ് കണ്ണാടി പ്രതിഷ്ഠ നടത്തിയ ആചാര്യനാണ് വൈകുണ്ഠ സ്വാമി. കേരള നവോത്ഥാനത്തെക്കുറിച്ച് പറയുമ്പോള്‍ ഒരിക്കലും വിട്ടുപോകരുതാത്ത പേരാണ്. ചട്ടമ്പിസ്വാമിയുടേയും അയ്യങ്കാളിയുടേയും ചെയര്‍ സ്ഥാപിച്ച മാതൃകയില്‍ വൈകുണ്ഠ സ്വാമിയുടെ പേരിലും ചെയര്‍ സ്ഥാപിക്കണം. ശ്രീകുമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ചെയര്‍ സ്ഥാപിക്കുന്നത് പരിഗണിക്കുമെന്നറിയിച്ചത്.

യുവജനോത്സവ നടത്തിപ്പ് കാലോചിതമായി പരിഷ്‌ക്കരിക്കുമെന്നും അടുത്ത വര്‍ഷം മുതല്‍ പരിഷ്‌ക്കരിച്ച രീതി നടപ്പാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി വിദഗ്ധരടങ്ങുന്ന പരിഷ്‌ക്കരണ സമിതി രൂപീകരിക്കും. രാജാരവിവര്‍മ്മയുടെ പേരില്‍ കേരള സര്‍വകലാശാല തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന ചിത്രശാല ശ്രദ്ധേയമാകും. തൈക്കാട് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ പഠന വകുപ്പിന്റെ കെട്ടിടം രാജാ രവിവര്‍മ്മ ആര്‍ട്ട് ഗാലറിയാക്കി മാറ്റും. കാര്യവട്ടം ക്യാമ്പസിലെ പെര്‍ഫോമിങ് ആര്‍ട്‌സ് സെന്ററും രാജാ രവിവര്‍മ്മ ചിത്രശാലയും തൈക്കാട്ടെ വിദ്യാഭ്യാസ വകുപ്പ് കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കും. ചിത്രശാലയ്‌ക്ക് ഒരു ഓണററി ഡയറക്ടറെ നിയമിക്കും. കാര്യവട്ടത്തെ ഇരു ക്യാമ്പസുകളെയും ബന്ധിപ്പിക്കുന്ന ആകാശപ്പാത സര്‍ക്കാരുമായി ആലോചിച്ചു നിര്‍മിക്കും. സര്‍വകലാശാല റീജിയണല്‍ സെന്ററും പഠനഗവേഷണ സമുച്ചയവും കൊല്ലത്ത് സ്ഥാപിക്കും. ‘കെയു വാട്ടര്‍’ എന്ന പേരില്‍ കുപ്പിവെള്ളം പുറത്തിറക്കും.

വിവിധ പഠനഗവേഷണ വകുപ്പുകള്‍ക്ക് ദിശാബോധം ഒരുക്കുന്നതിന് പരിചയസമ്പന്നരും പ്രമുഖരുമായ അക്കാദമിക പണ്ഡിതന്മാരുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കും. ബഹിരാകാശ ശാസ്ത്രഗവേഷണത്തിന് ഫിസിക്‌സ് വകുപ്പില്‍ ലബോറട്ടറി സൗകര്യമൊരുക്കും. കേരള സര്‍വകലാശാലയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ വര്‍ക്ക് ആരംഭിക്കും. പനിക്കൂര്‍ക്കയുടെ ഔഷധഗുണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനാന്വേഷണത്തിന് അവസരമൊരുക്കും തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍. സര്‍വകലാശാലയുടെ മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ചവയില്‍ 10 ശതമാനം കാര്യങ്ങള്‍ പോലും നടപ്പിലാക്കിയില്ലെന്ന് ഡോ. വിനോദ് കുമാര്‍ പറഞ്ഞു. നവകേരള സദസ്സ് മാതൃകയില്‍ കേരള സദസ്സ് നടത്തുമെന്ന പ്രഖ്യാപനം എന്തിനു വേണ്ടിയെന്ന ഗവര്‍ണറുടെ നോമിനികളുടെ ചോദ്യത്തിന് ബജറ്റ് അവതാരകന്‍ മറുപടി നല്കിയില്ല. പി.എസ്. ഗോപകുമാര്‍, അഡ്വ. വി.കെ. മഞ്ചു, എസ്. മിനി വേണുഗോപാല്‍, ജി. സജികുമാര്‍, ആര്‍. ശ്രീപ്രസാദ് എന്നിവര്‍ ബജറ്റിനെ എതിര്‍ത്തു സംസാരിച്ചു.

836.48 കോടി രൂപയുടെ വരവും അത്ര തന്നെ ചെലവും പ്രതീക്ഷിക്കുന്ന സന്തുലിത ബജറ്റാണ് അവതരിപ്പിച്ചത്. അതേസമയം രണ്ടു ദിവസം നടത്തേണ്ട ബജറ്റ് അവതരണം ഒറ്റ ദിവസം കൊണ്ടാണ് നടത്തി പാസാക്കിയത്. ആദ്യദിവസം ബജറ്റ് അവതരണവും രണ്ടാം ദിവസം ചര്‍ച്ചയും എന്നതായിരുന്നു രീതി. അതിനുപകരം ബജറ്റ് അവതരണദിനം തന്നെ ചര്‍ച്ചയും നടത്തുകയായിരുന്നു. യുഡിഎഫ് അനുകൂലികള്‍ ബജറ്റ് അവതരണം ബഹിഷ്‌ക്കരിച്ചു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിനിധികളും ബഹിഷ്‌കരിച്ചു.

 

Tags: Kerala UniversityAyya ​​Vaikuntha Swami Chair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബിജെപി കൗണ്‍സിലര്‍ സുഗതന്‍ (നടുവില്‍) എഎ റഹിമിന്‍റെ നേതൃത്വത്തില്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ട പ്രൊഫ. ടി. വിജയലക്ഷ്മി (വലത്ത്)
Kerala

ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ 11 കേസുകളുണ്ടെന്ന് എഎ റഹിം, വെറും 74 ക്രിമിനല്‍ കേസുകളുള്ള ഒരു പുണ്യവാളന്‍ വന്നിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയ

Kerala

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

Education

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

500 കോടിയുടെ മയക്കുമരുന്ന് റോളർ കയറ്റി നശിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ ; മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ക്രൂരത കാണിക്കുമെന്ന് താക്കീത്

ക്ഷേത്രകാര്യങ്ങളില്‍ കോടതി അമിതമായി ഇടപെടുന്നെന്ന് വിമര്‍ശിച്ച് മന്ത്രി കെ. മുരളീധരന്‍

ജൂനിയര്‍ എന്‍ടിആര്‍ (ഇടത്ത്) മുരുകനെക്കുറിച്ചുള്ള സിനിമയുടെ പോസ്റ്റര്‍ (നടുവില്‍) നാം തമിളര്‍ കച്ചി നേതാവ് സീമാന്‍ (വലത്ത്)

മുരുകന്‍ വടക്കേയിന്ത്യയുടെയോ തെക്കേയിന്ത്യയുടേയോ?വിവാദമായി മുരുകനെക്കുറിച്ചുള്ള ജൂനിയര്‍ എന്‍ടിആറിന്റെ സിനിമ..നിരോധിക്കണമെന്ന് സീമാന്‍

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പൗരത്വം ഒളിപ്പിച്ചുവെച്ച് കർണാടകയിൽ താമസം ; പാകിസ്ഥാൻ യുവതി ഫറാ നാസും, മകൻ മുഹമ്മദ് ഫർദീനും അറസ്റ്റിൽ ; വോട്ടർ ഐഡിയും, റേഷൻ കാർഡും റദ്ദാക്കി

കേരള മോഡലൊക്കെ കൈവച്ചാൽ മതി ; വിജയുമായി കൈകോർക്കാൻ പറ്റില്ല ; ഇൻഡി സഖ്യത്തിൽ ടിവികെയെ ചേർക്കാൻ പറ്റില്ലെന്ന് സ്റ്റാലിൻ

കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറെ തോക്ക് ചൂണ്ടി പണം തട്ടിയ പ്രതി പിടിയിലായത് 36 വര്‍ഷത്തിന് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.