Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൂക്കോസിനും സാജനും കണ്ണീരോടെ വിട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2024, 10:27 pm IST
in Kerala
ലൂക്കോസിന്റെ മൃതദേഹത്തിനരികെ കരഞ്ഞ് തളര്‍ന്നിരിക്കുന്ന ഭാര്യ ഷൈനിയും മക്കള്‍ ലിഡിയയും ലോയിസും

ലൂക്കോസിന്റെ മൃതദേഹത്തിനരികെ കരഞ്ഞ് തളര്‍ന്നിരിക്കുന്ന ഭാര്യ ഷൈനിയും മക്കള്‍ ലിഡിയയും ലോയിസും

കൊല്ലം/പുനലൂര്‍: കുവൈറ്റില്‍ തീപ്പിടിത്തത്തില്‍ മരിച്ച വെളിച്ചിക്കാല വടകോട് വിളയില്‍ ഉണ്ണൂണ്ണി-കുഞ്ഞമ്മ ദമ്പതികളുടെ മകന്‍ വി.ഒ. ലൂക്കോസിനും (സാബു-48), പുനലൂര്‍ നരിക്കല്‍ സാജന്‍ വില്ലയില്‍ ജോര്‍ജ് പോത്തന്‍-വത്സമ്മ ദമ്പതികളുടെ മകന്‍ സാജന്‍ ജോര്‍ജിനും (29) നാട് കണ്ണീരോടെ വിട നല്കി. ജനപ്രതിനിധികള്‍, രാഷ്‌ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ വന്‍ ജനാവലി ഇരുവീടുകളിലുമെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ വീടുകളില്‍ എത്തിച്ച മൃതദേഹങ്ങള്‍ പ്രാര്‍ത്ഥനക്കുശേഷം മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കൊട്ടിയം കിംസ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ഇന്നലെ രാവിലെ ബന്ധുക്കള്‍ ഏറ്റുവാങ്ങിയ ലൂക്കോസിന്റെ മൃതദേഹം വിലാപയാത്രയോടെ വീട്ടില്‍ എത്തിച്ചു. പൊതുദര്‍ശനത്തിനു ശേഷം ഉച്ചക്ക് 12 മണിയോടെ മീയണ്ണൂര്‍ നാല്‍ക്കവല എബനേസര്‍ സഭയുടെ പൂയപ്പള്ളിയിലുള്ള സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു.

രണ്ടാഴ്ചയ്‌ക്കു ശേഷം അവധിക്ക് വരാനിരുന്ന ലൂക്കോസിന്റെ ചേതയറ്റ ശരീരം വീട്ടിലേക്ക് എത്തിയപ്പോഴേക്കും തളംകെട്ടി നിന്ന നിശബ്ദത പൊട്ടിക്കരച്ചിലായി മാറി. ലൂക്കോസിന്റെ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ ഭാര്യ ഷൈനിയെയും മക്കള്‍ ലിഡിയയെയും ലോയിസിനെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍ വിഷമിച്ചു.

പുനലൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന സാജന്‍ ജോര്‍ജിന്റെ മൃതദേഹം ഇന്നലെ രാവിലെ 10.30 ന് വീട്ടിലെത്തിച്ചു. വിദേശത്തേക്കു പോകുന്നതിനു മുന്‍പ് അടൂര്‍ സ്വകാര്യ എന്‍ജിനിയറിങ് കോളജിലെ അധ്യാപകനായിരുന്നു സാജന്‍. ശിഷ്യരും മുന്‍ സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് സാജനെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയത്.

അന്ത്യ ശുശ്രൂഷകള്‍ക്കായി സാജന്‍ ജോര്‍ജിന്റെ മൃതദേഹം നരിക്കല്‍ ബഥേല്‍ മര്‍ത്തോമാ പള്ളിയില്‍ എത്തിച്ചപ്പോള്‍

ഒന്നരമാസം മുന്‍പാണ് ജോലിക്കായി സാജന്‍ കുവൈറ്റിലെത്തിയത്. ആദ്യ ശമ്പളം വീട്ടിലേക്ക് അയച്ചു കൊടുത്ത് ഏഴാംദിനമാണ് സാജന്റെ വേര്‍പാട്. ഉച്ചയ്‌ക്ക് രണ്ടരയോടെ നരിക്കല്‍ ബഥേല്‍ മര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു. കൊട്ടാരക്കര ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീത്തോസ് മുഖ്യകാര്‍മികത്വം വഹിച്ചു.

കുവൈറ്റ് ദുരന്തത്തില്‍ ജില്ലയില്‍ അഞ്ചു പേരാണ് മരിച്ചത്. കടവൂര്‍ മതിലില്‍ കന്നിമൂലയില്‍ വീട്ടില്‍ സുന്ദരന്‍പിള്ള-ശ്രീകുമാരി ദമ്പതികളുടെ മകന്‍ സുമേഷ് എസ.് പിള്ള (38), ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഉമറുദ്ദീന്‍-ശോഭിത ദമ്പതികളുടെ മകന്‍ ഷെമീര്‍ (31) എന്നിവരുടെ സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു.

കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര വടക്ക് ആലുംതറമുക്ക് കളത്തില്‍ വടക്കേത്തറയില്‍ ബേബിക്കുട്ടി-ഹില്ലാരിബേബി ദമ്പതികളുടെ മകന്‍ ഡെന്നിബേബി (33)യുടെ കുടുംബം വര്‍ഷങ്ങളായി മുംബൈയിലാണ് താമസം. മുംബൈയില്‍ എത്തിച്ച മൃതദേഹം നാളെ ഉച്ചയ്‌ക്കു ശേഷം മൂന്നിന് മലാഡ് വെസ്റ്റ് ചാര്‍ക്കോപ്പ് ക്രിസ്ത്യന്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും.

Tags: Kuwait tragedyLukoseSajan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ സജു വര്‍ഗീസിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു
Kerala

സജു വര്‍ഗീസിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

Kerala

ദുരന്തമുഖത്തും രാഷ്‌ട്രീയവുമായി മുഖ്യമന്ത്രി; മന്ത്രിക്ക് കുവൈറ്റ് യാത്രാനുമതി നിഷേധിച്ചത് ഔചിത്യമില്ലായ്‌മയെന്ന്

കുവൈറ്റ് ദുരന്തത്തില്‍ മരണപ്പെട്ട പുലാമന്തോള്‍ തിരുത്തിയില്‍
ബാഹുലേയന്റെ മൃതശരീരം നാട്ടിലെത്തിച്ചപ്പോള്‍
Kerala

കണ്ണീരടക്കാനാകാതെ നാട്; മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

സുമേഷിന്റെ മൃതദേഹത്തിനരികെ മകള്‍ അവനി
Kerala

കണ്ണീര്‍ മഴയത്ത്… പ്രതീക്ഷ അസ്തമിച്ച് അഞ്ച് കുടുംബങ്ങള്‍

Kerala

കേന്ദ്ര സര്‍ക്കാര്‍ ശരിയായി ഇടപെട്ടു: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.