ന്യൂദല്‍ഹി: നിര്‍മ്മല സീതാരാമന് ധനമന്ത്രിയായി വന്ന് അഞ്ച് വര്‍ഷത്തിനകമാണ് ഇന്ത്യയുടെ ഓഹരി വിപണി 93 ശതമാനത്തോളം മുകളിലേക്ക് കുതിച്ചത്. 2019 മെയ് 31ന് രണ്ടാം മോദി സര്‍ക്കാരില്‍ അരുണ്‍ ജെയ്റ്റ്ലിയില്‍ നിന്നും ഇന്ത്യയുടെ ധനകാര്യമന്ത്രി എന്ന പദവി കയ്യാളുമ്പോള്‍ ഓഹരി വിപണിയുടെ സെന്‍സെക്സ് വെറും 39700 എന്ന നിലയിലായിരുന്നു.
മൂന്നാം മോദി സര്‍ക്കാരില്‍ ഇക്കഴിഞ്ഞ ദിവസം വീണ്ടും നിര്‍മ്മല സീതാരാമനെ ധനമന്ത്രിയായി പ്രഖ്യാപിക്കുമ്പോള്‍ സെന്‍സെക്സ് എത്തിനില്‍ക്കുന്നത് 77000 പോയിന്റില്‍ ആയിരുന്നു. അതായത് ഏകദേശം 93 ശതമാനം വളര്ച്ചു.
മൂന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് സാമ്പത്തിക പരിഷ്കാരങ്ങള്‍ നേരത്തെ നിര്‍ത്തിയിടത്ത് നിന്നും മുന്നോട്ടു കൊണ്ടുപോകുമെന്ന പ്രതീക്ഷ ഉണര്‍ന്നതോടെ സെന്‍സെക്സ് എന്ന് ഒരു ലക്ഷം പോയിന്റ് എന്ന അത്യപൂര്‍വ്വ നേട്ടം കൈവരിക്കുമെന്ന ആകാംക്ഷയിലാണ് വിപണിയില്‍ ഉള്ളവര്‍. 2028 അവസാനത്തോടെ സെന്‍സെക്സ് ഈ ലക്ഷ്യം കൈവരിക്കുമെന്ന് ആനന്ദ് രതി പ്രവചിക്കുന്നു.
ഓഹരി വിപണിയുടെ ഗുരുവായ രാംദിയോ അഗര്‍വാള്‍ പറയുന്നത് 2029ഓടെ വിപണി 1.5 ലക്ഷം പോയിന്റ് എന്ന ലക്ഷ്യം കൈവരിക്കുമെന്നാണ്. നരേന്ദ്രമോദി സര്‍ക്കാറിന്റെ മൂന്നാം സര്‍ക്കാര്‍ സഖ്യകക്ഷി സര്‍ക്കാരാണെങ്കിലും ഇന്ത്യന്‍ വിപണി പോസീറ്റീവാണെന്നും അത് വളര്‍ച്ചയിലേക്ക് കുതിക്കുമെന്നും പ്രമുഖ ശതകോടീശ്വരനായ ഓഹരിനിക്ഷേപകന്‍ മാര്‍ക് മോബിയസ് പറയുന്നു. “ഇന്ത്യന്‍ വിപണി മുകളിലേക്ക് തന്നെ കുതിക്കുകയാണ്. ഒരു പക്ഷെ അഞ്ച് വര്‍ഷത്തിന് മുന്‍പേ തന്നെ വിപണി ഒരു ലക്ഷം പോയിന്റ് എന്ന ലക്ഷ്യം കൈവരിച്ചേക്കാം”- മാര്‍ക് മോബിയസ് പറയുന്നു.
നിര്‍മ്മല സീതാരാമന്റെ ഭരണകാലത്ത് ഒട്ടേറെ നല്ല കാര്യങ്ങള്‍ ഓഹരിവിപണിയ്ക്ക് സംഭവിച്ചു. അതില്‍ പ്രധാനമപ്പെട്ട ഒരു കാര്യം ഇന്ത്യന്‍ ഓഹരിവിപണിയുടെ മൂല്യം അഞ്ച് ലക്ഷം കോടി ഡോളര്‍ ആയി ഉയര്‍ന്നു എന്നതാണ്. ഓഹരിവിപണിയില്‍ കച്ചവടം നടത്തുന്നവരുടെ എണ്ണം 15 കോടിയായി ഉയര്‍ന്നു. പണ്ടൊക്കെ വിദേശനിക്ഷേപകരുടെ വിരല്‍ത്തുമ്പിലായിരുന്നു വിപണി. അവര്‍ വന്‍തോതില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുമ്പോള്‍ വിപണി ഉയരുകയും വന്‍തോതില്‍ വിറ്റഴിക്കുമ്പോള്‍ വിപണി ഇടിഞ്ഞ് തകരുകയും ചെയ്യുമായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറി. വിദേശനിക്ഷേപകരുടെ അത്രതന്നെ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ് ഇന്ത്യന്‍ വിപണിയില്‍ ചെറുകിട നിക്ഷേപകര്‍. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിച്ചാലൊന്നും ഇപ്പോള്‍ ആ ഓഹരിയുടെ വില തകരില്ല. അത് മുഴുവന്‍ ആഭ്യന്തരനിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്നതോടെ ഓഹരിയെ വല്ലാതെ ബാധിക്കാത്ത സ്ഥിതിയാണ്.
പ്രതിരോധം, ആഭ്യന്തരം, ധനകാര്യം, വിദേശകാര്യം, റോഡ് ഗതാഗതം എന്നീ പ്രധാനവകുപ്പുകള്‍ രണ്ടാം മോദി മന്ത്രിസഭയിലെ ബിജെപി മന്ത്രിമാരായ പ്രമുഖര്‍ക്ക് തന്നെ നല്‍കിയതിനെ വളരെ നല്ല അടയാളമായാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ജപ്പാനിലെ നിക്ഷേപകബാങ്കായ നോമുറ വിലയിരുത്തുന്നത് നിര്‍മ്മല സീതാരാമന്റെ ധനമന്ത്രിയായുള്ള പുനര്‍നിമയനം അടിസ്ഥാനസൗകര്യ വികസനത്തിന് ആക്കം കൂട്ടുമെന്നും ധനകാര്യ ഏകീകരണം സാധ്യമാക്കുമെന്നുമാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം പുതിയ സര്‍ക്കാരിന്റെ രാഷ്ട്രീയ സുസ്ഥിരത, നയത്തുടര്‍ച്ച എന്നീ കാര്യങ്ങളിലാണ് വിദഗ്ധര്‍ക്ക് ആശങ്ക ഉണ്ടായിരുന്നത്. എന്നാല്‍ മൂന്നാം മോദി മന്ത്രിസഭ രൂപീകരിക്കപ്പെടുകയും പ്രധാനവകുപ്പുകള്‍ ബിജെപിയുടെ കയ്യില്‍ തന്നെ എത്തിയതും നയത്തുടര്‍ച്ച ഉറപ്പാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: