Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പലിശനിരക്ക് കുറ‍ച്ച റിസര്‍വ്വ് ബാങ്ക് നടപടി: ആഗോള അസ്ഥിരതകള്‍ക്കിടയില്‍ ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്ക് ഇത് ആശ്വാസമായി: നിര്‍മ്മല സീതാരാമന്‍

പുതിയ പണനയംപ്രഖ്യാപിച്ചപ്പോള്‍ റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ച റിസര്‍വ്വ് ബാങ്കിന്റെ നടപടി ഇന്ത്യയ്‌ക്ക് ആശ്വാസമായെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. യുഎസ് വ്യാപാരച്ചുങ്കം ഉയര്‍ത്തിയ നടപടി മൂലം ലോകമാകെ സാമ്പത്തിക അസ്ഥിരത നിലനില്‍ക്കുന്നതിനിടയില്‍ റിസര്‍വ്വ് ബാങ്കിന്റെ ഈ നടപടി ഉചിതമായെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2025, 06:44 pm IST
inIndia, Business

മുംബൈ: പുതിയ പണനയംപ്രഖ്യാപിച്ചപ്പോള്‍ റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ച റിസര്‍വ്വ് ബാങ്കിന്റെ നടപടി ഇന്ത്യയ്‌ക്ക് ആശ്വാസമായെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. യുഎസ് വ്യാപാരച്ചുങ്കം ഉയര്‍ത്തിയ നടപടി മൂലം ലോകമാകെ സാമ്പത്തിക അസ്ഥിരത നിലനില്‍ക്കുന്നതിനിടയില്‍ റിസര്‍വ്വ് ബാങ്കിന്റെ ഈ നടപടി ഉചിതമായെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു നിര്‍മ്മല സീതാരാമന്റെ ഈ പ്രതികരണം. ഇന്തോ-യുകെ സാമ്പത്തിക-ധനകാര്യ സംഭാഷണങ്ങളുടെ ഭാഗമായാണ് നിര്‍മ്മല സീതാരാമന്‍ യുകെയില്‍ എത്തിയത്.

റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ ബാങ്കിലെ വായ്‌പാപലിശ നിരക്ക് കുറയുന്നതോടെ പണലഭ്യത കൂടുമെന്നാണ് കണക്കുകൂട്ടുന്നത്. സ്ഥിരനിക്ഷേപം ആകര്‍ഷകമല്ലാതാകുമ്പോള്‍ ആ തുക കൂടി ബിസിനസ് രംഗത്തേക്കും മറ്റും എത്തുന്നതോടെ സാമ്പത്തിക രംഗം സജീവമാകുമെന്നതാണ് റിസര്‍വ്വ് ബാങ്കിന്റെ ഈ കണക്കുകൂട്ടലിന് പിന്നില്‍. 6.25 ശതമാനമായിരുന്നു റിസര്‍വ്വ് ബാങ്ക് സാധാരണ ബാങ്കുകള്‍ക്ക് വായ്‌പനല്‍കിയിരുന്നതിന് ഈടാക്കിയിരുന്നു പലിശ നിരക്ക്. 9നാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഈ പലിശനിരക്ക് 6 ശതമാനമാക്കി കുറച്ചതായി പ്രഖ്യാപിച്ചത്. ഇതോടെ ബാങ്കുകള്‍ ബിസിനസുകാര്‍ക്കും സാധാരണ ഉപഭോക്താക്കള്‍ക്കും നല്‍കുന്ന വായ്‌പയുടെ പലിശ നിരക്കും കുറയും. ഇത് സമ്പദ്ഘടനയിലേക്ക് കൂടുതല്‍ പണമെത്താന്‍ സഹായിക്കും. പണത്തിന്റെ ചംക്രമണം വര്‍ധിക്കുന്നതോടെ സമ്പദ്ഘടന കൂടുതല്‍ ശക്തിപ്പെടും.

“യുഎസ് മറ്റ് രാജ്യങ്ങളുടെ മേലുള്ള വ്യാപാരച്ചുങ്കം വര്‍ധിപ്പിച്ചതോടെ ഉളവായ സാമ്പത്തിക പ്രതിസന്ധിയെ ഇന്ത്യയ്‌ക്ക് മറികടക്കാനാകും. കാരണം ഇന്ത്യയുടെ ആഭ്യന്തര ഉപഭോഗം സജീവമാണെന്നതിനാല്‍ ഇന്ത്യയുടെ സമ്പദ് ഘടന അടിസ്ഥാനപരമായി സുശക്തമാണ്.” – നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

“റിസര്‍വ്വ് ബാങ്കിന്റെ പലിശ നിരക്ക് കുറച്ചുകൊണ്ടുള്ള നടപടി ഞാന്‍ സ്വാഗതം ചെയ്യുന്നു. അതില്‍ ഞാന്‍ അതീവസന്തുഷ്ടയാണ്. കാരണം സാമ്പത്തിക വളര്‍ച്ചയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. റിസര്‍വ്വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്‌പകള്‍ക്ക് 25 ബേസിസ് പോയിന്‍റ് പലിശ നിരക്ക് കുറച്ചത് (0.25 ശതമാനം) ബാങ്കുകളിലെ വായ്‌പാ പലിശനിരക്ക് കുറയ്‌ക്കും.” – നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

“രണ്ട് മാസം മുന്‍പ് പലിശനിരക്ക് കുറച്ചതിന് പിന്നാലെയാണ് വീണ്ടും റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത്. ഇനിയും ഭാവിയില്‍ പലിശനിരക്ക് വീണ്ടും കുറയ്‌ക്കുമെന്നാണ് സൂചനകള്‍. ഇത് യുഎസ് വ്യാപരച്ചുങ്കം കൂട്ടിയതിനെതുടര്‍ന്നുള്ള പ്രതിസന്ധികളെ അതിജീവിക്കാന്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ സഹായിക്കും”.- നിര്‍മ്മല സീതാരാമന്‍ പറയുന്നു.

ആഗോള തലത്തില്‍ സാമ്പത്തിക അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍ റിസര്‍വ്വ് ബാങ്കില്‍ നിന്നും ധനകാര്യമന്ത്രാലയത്തില്‍ നിന്നും ഉള്ള ഓരോ ആശ്വാസവും ഉറ്റുനോക്കുകയാണ് ഇന്ത്യയുടെ സമ്പദ് ഘടന. കഴിഞ്ഞ കുറെ നാളായി ധനമന്ത്രാലയം ബജറ്റിലൂടെയും നയപ്രഖ്യാപനങ്ങളിലൂടെയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്‌ക്ക് ഉതകുന്ന പല സഹായങ്ങളും ചെയ്തിരുന്നു. അതിനിടെ ഇങ്ങിനെ പലിശനിരക്ക് കുറച്ചുകൊണ്ടുള്ള കേന്ദ്രബാങ്കിന്റെ നടപടിയും ആശ്വാസമാണ്. – നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

യുഎസ് ഉയര്‍ന്ന ഇറക്കുമതി തീരുവ ഇന്ത്യയുടെ ഉല്‍പന്നങ്ങളിന്മേല്‍ കെട്ടിവെച്ചിട്ടുണ്ടെങ്കിലും യുഎസുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ഭാവിയില്‍ ഇന്ത്യയ്‌ക്കും യുഎസിനും ഗുണകരമായ രീതിയിലുള്ള വ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും നിര്‍മ്മല സീതാരാമന്‍ പറയുന്നു. ഇന്ത്യയുടെ ആഭ്യന്തരഉപഭോഗം വര്‍ധിക്കുന്നതോടൊപ്പം കുതിച്ചുയരുന്ന ഇടത്തരക്കാരുടെ ഉയര്‍ന്ന വാങ്ങല്‍ശേഷിയും ഇന്ത്യയുടെ പ്രതീക്ഷയായി തുടരുന്നുണ്ടെന്നും നിര്‍മ്മലസീതാരാമന്‍ പറഞ്ഞു.

ലോകത്തില്‍ ഏറ്റവും വേഗതയില്‍ വളരുന്ന സമ്പദ്ഘടനയാണ് ഇന്ത്യയുടേതെന്ന് ലോകബാങ്കും ഐഎംഎഫും ഈയിടെ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു. ലോകം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യ സാമ്പത്തിക സുസ്ഥിരതയിലൂടെ കടന്നുപോകുമെന്നും വിവിധ ആഗോള ധനകാര്യസ്ഥാപനങ്ങള്‍ പ്രവചിക്കുന്നു. ആഭ്യന്തര ഉപഭോഗം കൂടുന്നതിനാലും ആഭ്യന്തര ഉല്‍പാദനം വര്‍ധിക്കുന്നതിനാലും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയും മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സുരക്ഷിതമായിരിക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു.

Tags: tariffwarUSTariffrbinirmalaIndianeconomyNirmalaSitharamanReservebankofIndiaUSChinawar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

Kerala

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.