Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മന്ത്രി ശിവന്‍കുട്ടിയുടെ ഉറപ്പും പാഴായി, സ്മാര്‍ട്ട് റോഡ് പൂര്‍ത്തിയായില്ല

സുനില്‍ തളിയില്‍byസുനില്‍ തളിയില്‍
Jun 15, 2024, 01:32 pm IST
inKerala

തിരുവനന്തപുരം: ഇന്നാണ് മന്ത്രി വി. ശിവന്‍കുട്ടി നഗരത്തിലെ സ്മാര്‍ട്ട് റോഡുകള്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കിയ ദിവസം. നഗരത്തിലെ സ്മാര്‍ച്ച് റോഡുകളുടെ പണികള്‍ 15 നകം സ്മാര്‍ട്ടാകുമെന്ന തിരുവനന്തപുരം നഗരസഭയുടെയും മന്ത്രി വി. ശിവന്‍കുട്ടിയുടെയും ഉറപ്പ് പാഴായി. ജനം ഇനിയും ഏറെ നാള്‍ ബുദ്ധിമുട്ടേണ്ടി വരുമെന്നുറപ്പാണ്. നഗരത്തിലെ റോഡുകള്‍ സ്മാര്‍ട്ടാകാന്‍ ഇനിയും പണികള്‍ ഏറെയുണ്ട്. റോഡുകളുടെ ശോചനീയാവസ്ഥയില്‍ പൊറുതിമുട്ടിയ ജനം സര്‍ക്കാരിനും നഗരസഭയ്‌ക്കുമെതിരെ തിരിയുമെന്ന് മനസ്സിലാക്കിയതോടെ കഴിഞ്ഞമാസം 21 ന് മന്ത്രി വി. ശിവന്‍കുട്ടിയും കോര്‍പ്പറേഷന്‍ അധികൃരും പങ്കെടുത്ത യോഗത്തിലാണ് ജൂണ്‍ 15 നകം റോഡുകളുടെ പണി പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കിയത്.

സ്മാര്‍ട്ട് റോഡ് പദ്ധതിയില്‍ ആദ്യം തുറന്നത് സ്റ്റാച്യു-ജനറല്‍ ആശുപത്രി റോഡാണ്. പിന്നീട് വെള്ളയമ്പലം-തൈക്കാട് റോഡും കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡും ആദ്യഘട്ട ടാറിംഗ് പൂര്‍ത്തിയാക്കി തുറന്നുകൊടുത്തിരുന്നു. എന്നാല്‍ നടപ്പാതയുടെയും ഓടയുടെയും ഡിവൈഡറിന്റെയും പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടില്ല. കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡില്‍ ഇപ്പോഴും ഒരു ഭാഗത്തുകൂടെ മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. റേഡിന്റെ പല ഭാഗത്തും കുഴികളാണ്. ഇതുവഴിയുള്ള രാത്രി യാത്ര അപകടം പിടിച്ചതും ദുസ്സഹവുമായിത്തീര്‍ന്നിരിക്കുകയാണ്.

വെള്ളയമ്പലം മുതല്‍ വഴുതയ്‌ക്കാട് വരെയുള്ള ഭാഗത്ത് ഡിവൈഡറിന്റെയും തെരുവുവിളക്കുകള്‍ സ്ഥാപിക്കാനുള്ള കോണ്‍ക്രീറ്റ് തൂണിന്റെയും നിര്‍മാണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേബിളുകള്‍ ഡെക്കിലൂടെ ഇറക്കുന്ന ജോലിയും നടന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രവൃത്തികള്‍ കഴിഞ്ഞതിനു ശേഷം മാത്രമേ രണ്ടാം ഘട്ട ടാറിംഗ് ആരംഭിക്കുകയുള്ളൂ. വാഹനഗതാഗതം അനുവദിച്ചെങ്കിലും കാല്‍നടയാത്രക്കാര്‍ക്ക് ഇപ്പോഴും സ്മാര്‍ട്ട് റോഡിലൂടെയുള്ള യാത്ര ദുസ്സഹമാണ്.

വഞ്ചിയൂര്‍ – ജനറല്‍ ഹോസ്പിറ്റല്‍ റോഡില്‍ കേബിള്‍ ഇറക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചിട്ടില്ല. ഹോളിഏഞ്ചല്‍സ് സ്‌കൂളിലേക്ക് വരുന്ന കുട്ടികളുടെ യാത്ര ദുഷ്‌കരമാക്കാന്‍ കേബിളുകളും മൂടാത്ത ഓടകളും കൂര്‍ത്ത കമ്പികളും വന്‍കുഴികളുമൊക്കെ മത്സരിക്കുകയാണ്.

തൈക്കാട് എംജി രാധാകൃഷ്ണന്‍ റോഡില്‍ ആദ്യഘട്ട ടാറിംഗ് പോലും പൂര്‍ത്തിയായിട്ടില്ല. ഇപ്പോള്‍ റോഡില്‍ മെറ്റല്‍ വിരിക്കുന്ന ജോലിയും മണ്ണുമാറ്റുന്ന ജോലികളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതുവഴി എന്ന് ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. ശാസ്താ ക്ഷേത്രം മുതല്‍ മോഡല്‍ സ്‌കൂള്‍ വരെയുള്ള ഭാഗത്ത് ആദ്യഘട്ട ടാറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു.

സ്‌പെന്‍സര്‍ ജംഗ്ഷന്‍ – എകെജി സെന്റര്‍ റോഡില്‍ മണ്ണും കല്ലുകളും കൂട്ടിയിട്ടിരിക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇവിടെ വാഹനഗതാഗതം തടസ്സപ്പെട്ടിട്ട് മാസങ്ങളായി. ചാലയിലെ സ്മാര്‍ട്ട് റോഡിന്റെ ഭാഗമായി നിര്‍മിക്കുന്ന ഓടയ്‌ക്കായി എടുത്ത കുഴികള്‍ കാരണം വ്യാപാരികളും പൊതുജനങ്ങളും ദുരിതമനുഭവിക്കുകയാണ്. വ്യാപാരികള്‍ സമരമുഖത്താണ്. സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിന്റെ പേരില്‍ നഗര ജനത ബുദ്ധിമുട്ടനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ ദുരിതം എന്ന് തീരുമെന്ന് മാത്രം ആര്‍ക്കുമറിയില്ല.

 

Tags: TrivandrumMinister SivankuttySmart Road
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

Business

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

Kerala

തിരുവനന്തപുരത്ത് അക്രമങ്ങള്‍ അവസാനമില്ല; ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു; തലയിലും മുതുകിലും സാരമായ പരിക്ക്

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.