ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 11 സീറ്റുകള്‍ നേടി ബിജെപി. പന്ത്രണ്ട് സംസ്ഥാനങ്ങളിലെ 25 മണ്ഡലങ്ങളിലേക്കാണ് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പും നടന്നത്. കോണ്‍ഗ്രസ് ഏഴും ടിഎംസി, എസ്പി എന്നിവര്‍ രണ്ട് വീതവും ജെഎംഎം, ഭാരത് ആദിവാസി പാര്‍ട്ടി, സിപിഐ എംഎല്-എല്‍ എന്നിവര്‍ ഒന്നുവീതം സീറ്റുകളും നേടി.
ഹരിയാനയിലെ കര്‍ണാലില്‍ നിന്ന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ നായബ് സിങ് സൈനി ജയിച്ചു. 95,004 വോട്ടുകള്‍ നേടിയ അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തര്‍ലോചന്‍ സിങ്ങിനെ 41,540 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലും ബിജെപി ജയിച്ചു. ഡോ. സി.ജെ. ചാവ്ദ(വിജാപൂര്‍), അര്ജുന് ദേവ മോദ്വാദിയ(പോര്‍ബന്തര്‍). അരവിന്ദ് ജിനാലദാനി(മാനവദാര്‍), ചിരാഗ് കുമാര്‍(ഖംഭട്ട്), ധര്‍മേന്ദ്രസിങ് വഗേല(വഗോഡിയ) എന്നിവരാണ് വിജയിച്ചത്.
ഉത്തര്‍പ്രദേശിലെ നാലു മണ്ഡലങ്ങളില്‍ രണ്ടിടത്ത് ബിജെപിയും രണ്ടിടത്ത് എസ്പിയും വിജയിച്ചു. ദദ്രൗളില് അരവിന്ദ് കുമാര്‍ സിങ്, ലഖ്നൗ ഈസ്റ്റില്‍ ഒ.പി. ശ്രീവാസ്തവ എന്നിവരാണ് ജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍. ഗെയ്ന്സാരിയില് രാകേഷ് കുമാര്‍ യാദവ്, ദുദ്ദിയില്‍ വിജയകുമാര്‍ സിങ് എന്നിവരാണ് ജയിച്ച എസ്പി സ്ഥാനാര്‍ത്ഥികള്‍.
ഹിമാചലിലെ ആറു മണ്ഡലങ്ങളില്‍ ബിജെപി രണ്ടും കോണ്‍ഗ്രസ് നാലും സീറ്റും ജയിച്ചു. ബര്‍സാറില്‍ ഇന്ദര്‍ ദത്ത് ലഖന്പാല്, ധര്‍മ്മശാലയില്‍ സുധീര്ശര്മ്മ എന്നീ ബിജെപി
സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. ഗാഗ്രറ്റില്‍ രാകേഷ് കാലിയ, സുജന്‍പൂരില്‍ ക്യാപ്റ്റന്‍ രഞ്ജിത് സിങ്, ലാഹൗള്‍ – സ്പിതിയില്‍ അനുരാധ റാണ, കട്ട്ലേഹറില് വിവേക് ശര്‍മ്മ എന്നീ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
ത്രിപുരയിലെ രാംനഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദീപക് മജുംദര്‍ ജയിച്ചു. ബംഗാളിലെ ബഗബംഗോളയില് റിയാത്ത് ഹുസൈന് സര്‍ക്കാര്‍ (ടിഎംസി), ബാരനഗറില് സായന്തിക ബാനര്‍ജിയും (ടിഎംസി) ജയിച്ചു. ഝാര്‍ഖണ്ഡിലെ ഗാണ്ടെയില് കല്‍പ്പന മുര്‍മു സോറന്(ജെഎംഎം), കര്‍ണാടകയിലെ ഷൊരാപൂരില് രാജ വേണുഗോപാല്‍ നായിക് (കോണ്‍ഗ്രസ്), രാജസ്ഥാനിലെ ബാഗിദോരയില്‍ ജയ കൃഷ്ണന് പട്ടേല്‍(ഭാരത് ആദിവാസി പാര്‍ട്ടി), തമിഴ്നാട്ടിലെ വിളവന്‍കോട് താരാഹായ് (കോണ്‍ഗ്രസ്), തെലങ്കാന സെക്കന്തരാബാദ് കാന്റില്‍ ശ്രീഗണേഷ് (കോണ്‍ഗ്രസ്), ബീഹാറിലെ അഗിയോണില്‍ ശിവപ്രകാശ് രഞ്ജന്‍ (സിപിഐ എംഎല് -എല്‍) എന്നിവരും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: