Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിലപേശലിന് ശേഷി നഷ്ടപ്പെട്ട് കേരളാ കോണ്‍ഗ്രസ്; രാജ്യസഭാ സീറ്റില്ല, വാഗ്ദാനം ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ പദവി

ഹരികുമാര്‍ കെ.ഡിbyഹരികുമാര്‍ കെ.ഡി
Jun 6, 2024, 08:15 am IST
inKerala

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തുണ്ടായ തോല്‍വി ജോസ് കെ. മാണിക്കും, കേരളാ കോണ്‍ഗ്രസ് എമ്മിനും ഉണ്ടാക്കിയ ആഘാതത്തില്‍ നിന്നും നേതൃത്വം ഇനിയും മോചിതമായിട്ടില്ല. പൊതുതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുകള്‍ നേരിട്ട് ഏറ്റുമുട്ടുന്നത് 44 വര്‍ഷത്തിന് ശേഷമാണ്. കേരള കോണ്‍ഗ്രസ് രൂപീകരിച്ചതിന്റെ അറുപതാം വാര്‍ഷികത്തിലാണിതെന്ന് യാദൃച്ഛികം.

കോട്ടയത്ത് ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസിന് സംഭവിച്ച തോല്‍വി വലിയ രാഷ്‌ട്രീയ നഷ്ടമാണ് അവര്‍ക്കും എല്‍ഡിഎഫിനും ഉണ്ടാക്കിയിരിക്കുന്നത്. തോല്‍വിയോടെ ഇടതുമുന്നണിയില്‍ വിലപേശലിനുള്ള ശേഷിയും നഷ്ടമായി. ഇനിയെന്ത് എന്ന ചോദ്യമാണ് കേരളാ കോണ്‍ഗ്രസ് എമ്മിന് മുമ്പില്‍ ഉയരുന്നത്. ലോക്‌സഭയിലെ പ്രാതിനിധ്യം നഷ്ടപ്പെട്ടു, ജോസ് കെ. മാണിയുടെ രാജ്യസഭാ കാലാവധിയും ഈ മാസത്തോടെ കഴിയും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജോസ് കെ. മാണിയും കൂട്ടരും എല്‍ഡിഎഫിലേക്ക് കൂടുമാറിയത്. ജോസിന്റെ വരവോടെ എല്‍ഡിഎഫിന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മുന്നേറ്റം കൈവരിക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷെ, 52 വര്‍ഷം കെ.എം. മാണി കൈവശം വെച്ചിരുന്ന പാലായില്‍ മകന്‍ ജോസ് കെ. മാണി പരാജയപ്പെട്ടത് വിജയത്തിന്റെ എല്ലാ ശോഭയും കെടുത്തി. യുഡിഎഫിലൂടെ നേടിയ തോമസ് ചാഴിക്കാടന്റെ കോട്ടയം ലോക്‌സഭാ അംഗത്വവും പിന്നീട് ജോസ് കെ. മാണിക്ക് ലഭിച്ച രാജ്യസഭാംഗത്വവുമായിരുന്നു ഏക ആശ്വാസം.

കഴിഞ്ഞ തവണ യുഡിഎഫിലൂടെ എംപിയായ തോമസ് ചാഴികാടനെ തന്നെയാണ് ഇത്തവണ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി കോട്ടയത്ത് മത്സരത്തിനിറക്കിയത്. 2019ല്‍ 1,06,251ന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച തോമസ് ചാഴിക്കാടന്‍ 87266 വോട്ടിനാണ് ഇത്തവണ പരാജയപ്പെട്ടത്.

എല്ലാക്കാലത്തും കെ.എം. മാണിക്കൊപ്പം നിന്ന രാഷ്ടീയ സുരക്ഷിത കേന്ദ്രങ്ങളാണ് ജോസിനെ കൈവിട്ടത്. കേരള കോണ്‍ഗ്രസിന് എന്നും താങ്ങും തണലുമായിരുന്ന കത്തോലിക്കാ സഭയുടെ പിന്തുണ പോലും ജോസിന് നഷ്ടമായി എന്നാണ് ചാഴികാടന്റെ പരാജയം സൂചിപ്പിക്കുന്നത്. ജൂലൈ ഒന്നിന് ഒഴിവ് വരുന്ന രാജ്യസഭ സീറ്റില്‍ ഒരെണ്ണം സിപിഎം നല്‍കിയില്ലെങ്കില്‍ ഇന്‍ഡി മുന്നണിയിലെ എംപി ഇല്ലാകക്ഷിയായി കേരള കോണ്‍ഗ്രസ് മാറും. ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് ജയിക്കാന്‍ സാധിക്കുന്നത്. സിപിഐക്ക് ഒരെണ്ണം കൊടുക്കേണ്ടതിനാല്‍ ജോസ് കെ.മാണിക്ക് സീറ്റ് കിട്ടാനുള്ള സാധ്യത വിരളമാണ്. ലോക്‌സഭാ സീറ്റ് നഷ്ടപ്പെട്ടതിന് പുറമെ ഇത് കൂടിയായാല്‍ താങ്ങാനാകില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

നിലവില്‍ കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് സിപിഎം നേതൃത്വം ജോസ് കെ. മാണിയെ അറിയിച്ചതായാണ് സൂചന. 2016ല്‍ വി.എസ്. അച്യുതാനന്ദനെ മൂലയ്‌ക്കിരുത്താന്‍ കാബിനറ്റ് റാങ്കോടു കൂടി സൃഷ്ടിച്ച ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനമാണ് മുന്നോട്ടു വച്ചിരിക്കുന്നത്.

Tags: kottayamKerala Congressjose k maniCPM Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Kerala

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.