സുരേഷ് ഗോപിയെ തോല്പിക്കാന് വടകരയില്‍ നിന്ന് കെട്ടിപ്പെറുക്കിയെത്തിയ മുരളീധരന്റെ തോല്‍വിയാണ് തോല്‍വി. രണ്ടാം സ്ഥാനത്തുപോലുമെത്താതെ തോറ്റമ്പിയ മുരളീധരന് ഇപ്പോള്‍ ആകെ പിണക്കത്തിലാണ്. ഇനി പൊതുരംഗത്ത് അവധിയെടുക്കുകയാണെന്നാണ് മുരളീധരന്റെ ഒടുവിലത്തെ വീണ്ടുവിചാരം. പരാതി വേറെയുമുണ്ട്. ദേശീയനേതാക്കളെത്തിയില്ല. ഒപ്പമുള്ളവര്‍ സഹകരിച്ചില്ല. പണിയെടുക്കാനറിഞ്ഞുകൂടെങ്കില് ഡിസിസി പിരിച്ചുവിടുന്നതാണ് നല്ലതെന്നും മുരളീധരന് പിണങ്ങുന്നു. കൂടുതല്‍ പരാതികളുടെ പട്ടിക വരാനിരിക്കുന്നേയുള്ളൂ.
കുമ്മനം രാജശേഖരനെ തോല്പിക്കാന് മുമ്പ് നേമത്തിറങ്ങി സിപിഎം സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടിക്ക് വേണ്ടി നാണമില്ലാതെ പണിയെടുത്തത് വമ്പത്തരമാക്കി വീമ്പ് പറഞ്ഞ ആളാണ് ബിജെപിയെ ജയിക്കാന്‍ അനുവദിക്കില്ലെന്ന് വാശികെട്ടി തൃശ്ശൂരിലെത്തിയത്. കരഞ്ഞും നിലവിളിച്ചും പ്രതാപന് അല്പം സഹതാപം ഉണ്ടാക്കാന്‍ പണിപ്പെടുന്നതിനിടെ ഹൈക്കമാന്‍ഡിന്റെ മാസ്റ്റര്‍ സ്ട്രോക്ക് എന്ന് പറഞ്ഞു മുരളീധരന്റെ വരവ്. തനിയെ എഴുതിയ ചുവരെഴുത്ത് പ്രതാപന് കുത്തിയിരുന്ന് മായ്ക്കുകയും മുരളിച്ചേട്ടന്റെ കവിളില്‍ ചുംബിച്ച് വികാരാധീനനാകുകയും ചെയ്ത ചിത്രങ്ങള്‍ കേരളം കണ്ടതാണ്. അന്നേ മുരളീധരന്റെ സഹോദരി പദ്മജ മുന്നറിയിപ്പ് നല്‍കിയതാണ് പണി പിന്നാലെയുണ്ടെന്ന്.
വടകരയില്‍ നിന്ന് എന്തോ വലിയ തന്ത്രമാണെന്ന മട്ടില്‍ പൂരത്തിന്റെ നാട്ടിലേക്ക് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കിലും തൃശ്ശൂരില്‍ പച്ച തൊട്ടില്ല. പിന്നെ ഇമ്മാതിരി തോല്‍വി മുരളിക്ക് പുത്തരിയല്ലെന്നതാണ് ഒറ്റയ്ക്കിരിക്കുമ്പോള്‍ ആശ്വസിക്കാവുന്ന കാര്യം. പണ്ടേ വായില്‍ വരുന്ന വമ്പത്തം പറഞ്ഞ് തീരും മുമ്പേ ജനം പായ്ക്കപ്പ് പറയുന്നതാണ് ശീലം. വടകരയും പോയി, മോഹിച്ച തൃശ്ശൂരും പോയി. ഇനി അവധിയും വിശ്രമവും തന്നെ വഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: