ന്യൂദല്‍ഹി: മോദിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള മൂന്നാമൂഴം എക്സിറ്റ് പോളുകള്‍ പ്രവചിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണി മാത്രമല്ല, ഇന്ത്യന്‍ രൂപയും കുതിച്ചു. ഇന്ത്യന്‍ രൂപയുടെ ഡോളറിനെതിരായ വിനിമയ നിരക്ക് തിങ്കളാഴ്ച 28 പൈസയാണ് കൂടിയത്.
ഒരു ഡോറളിന് ഇപ്പോള്‍ 83 രൂപ 14 പൈസയേ കിട്ടൂ. കഴിഞ്ഞ ദിവസം ഒരു ഡോളറിന് 83 രൂപ 42 പൈസയായിരുന്നു. തിങ്കളാഴ്ച ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 82 രൂപ 95 പൈസ വരെ കുതിച്ചിരുന്നു.
രൂപയുടെ മൂല്യം ഉയരാന്‍ ഒട്ടേറെ സാമ്പത്തിക ഘടകങ്ങള്‍ ഇന്ത്യയില്‍ രൂപപ്പെട്ടിരിക്കുകയാണ്. വരും നാളുകളില്‍ ഒരു ഡോളറിന് 82 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഉയരും. അതില്‍ ഒരു പ്രധാന കാരണം റിസര്‍വ്വ് ബാങ്ക് അവരുടെ ലാഭവീതത്തില്‍ നിന്നും 2.1 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ ദിവസം നല്‍കിയതാണ്. രണ്ടാമത്തെ കാരണം ഇന്ത്യയിലെ സര്‍ക്കാര്‍ ബോണ്ടുകളെ അന്താരാഷ്ട് ബോണ്ട് സൂചികയില്‍ ചേര്‍ക്കാന്‍ പോവുകയാണ്. ജെപി മോര‍്ഗനാണ് അതിന് മുന്‍ കൈ എടുക്കുന്നത്. ഇതോടെ വിദേശ നിക്ഷേപങ്ങള്‍ വന്‍തോതില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ദീര്‍ഘകാല ബോണ്ടകളിലേക്ക് ഒഴുകിയെത്തും. ഇതും രൂപയുടെ മൂല്യം വര്‍ധിപ്പിക്കും. മറ്റൊന്ന് മോദി സര്‍ക്കാരിന്റെ ഇന്ത്യയെ യുഎസ് ഡോളറിന് പകരമായ അന്താരാഷ്‌ട്ര കറന്‍സിയാക്കി മാറ്റാനുള്ള ശ്രമമാണ്. ഇതും വിജയത്തിലേക്ക് നീങ്ങുകയാണ്. റഷ്യ തന്നെ ഈയിടെ എണ്ണ തരുന്നതിന് ബദലായി രൂപയില്‍ തുക സ്വീകരിക്കാമെന്ന് സമ്മതിച്ചത് ഈയിടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: