കൊച്ചി: മഴക്കാലം എത്തുന്നതിന് മുന്നോടിയായി നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് പലയിടത്തും പാതിവഴിയില്‍ പാളി. പല ജില്ലകളിലും ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഉദ്ഘാടന മഹാമഹം നടന്നെങ്കിലും പ്രവര്‍ത്തനങ്ങള്‍ കാര്യമായ ഫലം കണ്ടില്ല.
തെരഞ്ഞെടുപ്പിന്റെ തിരക്കും പിന്നാലെ മെയ് മാസം രണ്ടാം വാരം തുടക്കം മുതല്‍ മഴ ശക്തമായതുമാണ് പലയിടത്തും പ്രതിസന്ധിയായത്. ത്രിതല പഞ്ചായത്തുകളും സ്‌കൂളുകളും കേന്ദ്രീകരിച്ചും നഗര- ഗ്രാമ മേഖലയിലും ശുചീകരണം നടത്താന്‍ ശ്രമങ്ങള്‍ കഴിഞ്ഞമാസം അവസാന വാരങ്ങളിലാണ് തുടങ്ങിയത്. ഈ സമയം മഴ ശക്തമായി തുടര്‍ന്നതിനാ
ല്‍ പ്രവര്‍ത്തനങ്ങള്‍ വേണ്ടപോലെ നടത്താനുമായില്ല.
ഇക്കാര്യങ്ങള്‍ ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുന്നുണ്ട്. കാര്യങ്ങള്‍ കൃത്യമായി മുന്‍കൂട്ടി കണ്ട് നടപടിയെടുക്കാന്‍ കഴിയാതെ പോയതാണ് തിരിച്ചടിയാകുന്നത്. മഴ ശക്തമാകുന്നത് വരെ ഈ പ്രവര്‍ത്തനങ്ങള്‍ നീട്ടി വെച്ചതും ആസൂത്രണത്തിലെ വലിയ പാകപ്പിഴവാണ്.
പലയിടത്തും ഓടയുടെ സ്ലാബ് മാറ്റി മാലിന്യം നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ പോലും ഇനിയും നടത്താനായിട്ടില്ല. ഇത് വലിയ തോതില്‍ വെള്ളക്കെട്ടിനും ഇടയാക്കുന്നുണ്ട്. മെയ് ആദ്യം തന്നെ ഡെങ്കിപ്പനിയടക്കമുള്ള സാക്രമിക രോഗങ്ങള്‍ വിവിധ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഴ ഇടവിട്ട് ലഭിച്ചതോടെ രോഗം എല്ലാ സ്ഥലങ്ങളിലേക്കും പടര്‍ന്നു. ദിവസവും നൂറ് കണക്കിന് കേസുകളാണ് സംസ്ഥാനത്തെമ്പാടും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനൊപ്പം പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങളും. ചുമ, ജലദോഷം, തൊണ്ടവേദന പോലുള്ളവ വന്നാല്‍ കുറയാന്‍ ഏറെ സമയം എടുക്കുന്നത് രോഗബാധിതരെ വലയ്‌ക്കുകയാണ്. വരും ദിവസങ്ങളില്‍ മഴ കുറയുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ പ്രവചനം. ഇത്തരത്തില്‍ വന്നാല്‍ അത് വലിയ തോതില്‍ കൊതുക് അടക്കമുള്ളവ പരത്തുന്ന രോഗങ്ങള്‍ പെരുകാന്‍ ഇടയാക്കും.
മൂളിപ്പറന്നെത്തി കൊതുകുകള്‍
മഴ ലഭിച്ചതോടെ നഗരഗ്രാമ വ്യത്യാസമില്ലാതെ കൊതുക് ശല്യം രൂക്ഷമായിരിക്കുകയാണ്. പകല്‍, രാത്രി സമയങ്ങളില്‍ വീടുകള്‍ക്കുള്ളില്‍ പോലും ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പുറത്തേക്ക് ഇറങ്ങിയാല്‍ കൊതുകുകള്‍ ചോരക്കുടിയ്‌ക്കാനായി മൂളി പറന്നെത്തുകയാണ്. ഇതിനൊപ്പം വലിപ്പം തീരെ കുറഞ്ഞ കൊതുകുകള്‍ ആയതിനാല്‍ ഇവയെ പെട്ടെന്ന് കാണാന്‍ പറ്റാത്തതും പ്രശ്നമാണ്. കൊതുക് കടിയേറ്റാല്‍ ചൊറിച്ചിലും ആ ഭാഗത്ത് തടിച്ച് വരുന്നതും ഇപ്പോള്‍ കൂടി വരികയാണ്.
റോഡുകളിലും വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരെയും കൊതുക് ശല്യം വലയ്‌ക്കുകയാണ്. ഇതിനൊപ്പം സര്‍ക്കാര്‍ ഓഫീസടക്കമുള്ള മേഖലയിലും കൊതുക് ശല്യം ജോലിയെ പോലും ബാധിക്കുന്ന സാഹചര്യം പലയിടത്തുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: