വാരണാസിയിലെ ബനാറസില്‍ തെരുവില്‍ റൊട്ടിയും പരിപ്പുകറിയും വില്‍ക്കുന്ന സ്ത്രീയെ മലയാളത്തിലെ ഒരു ടെലിവിഷന്‍ ചാനലിന്റെ രണ്ട് റിപ്പോര്‍ട്ടമാര്‍ കണ്ടപ്പോള്‍ അവര്‍ മോദിയെക്കുറിച്ച് പറയുന്നത് കേട്ട് ഈ മലയാളി യുവാക്കള്‍ ഞെട്ടി. അക്ഷരാഭ്യാസമില്ലാത്തതെന്ന് കരുതിയ, താഴേക്കിടയിലുള്ള ആ സ്ത്രീ മോദിയ്‌ക്ക് അനുകൂലമായി നിരത്തുന്ന ന്യായവാദങ്ങള്‍ അവരുടെ സ്വന്തം ജീവിതത്തിലെ അനുഭവങ്ങളാണ്.
ആ കടയില്‍ നിന്നും റൊട്ടിയും പരിപ്പും തിന്നുന്നതിനിടയില്‍ യുവാക്കള്‍ വാരണാസിയിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എങ്ങിനെയുണ്ട് മോദിജി എന്ന് ചോദിച്ചു. ഉടനെ സ്ത്രീയുടെ മറുപടി വന്നു- “മോദിജി വളരെ നന്നായി ജോലി ചെയ്യുന്നു”. ‘പാവങ്ങളായ നിങ്ങളെപ്പോലുള്ളവര്‍ക്ക് മോദിജി എന്തു ചെയ്തു?’ എന്ന ചോദ്യത്തിന് വഴിക്ക് വഴിക്കാണ് സ്ത്രീയുടെ ഉത്തരം എത്തിയത്:”ഞങ്ങള്‍ക്ക് വീടില്ലായിരുന്നു. പക്ഷെ സ്ഥലമുണ്ടായിരുന്നു. മോദിജി രണ്ടരലക്ഷം തന്നു. വീടുവെച്ചു. അപകടമുണ്ടായാല്‍ അഞ്ച് ലക്ഷം മരുന്നിനും ചികിത്സയ്‌ക്കും നല്‍കും. ആയുഷ്മാന്‍ കാര്‍ഡിലൂടെയാണ് ഈ സഹായം. ”
“വാരണാസിയില്‍ വികസനം എങ്ങിനെ?” എന്നതായിരുന്നു അടുത്ത ചോദ്യം. “വാരണാസിയില്‍ ഇടനാഴി ഉണ്ടാക്കി. റോഡുകള്‍ വികസിപ്പിച്ചു. നദിയോരം വൃത്തിയാക്കി. പണ്ട് ഇതുപോലെ വൃത്തിയില്ലായിരുന്നു. “. അപ്പോഴേക്കും സ്ത്രീയുടെ മകള്‍ പുറത്തുവന്നു. “മോദിജി ചെയ്യുന്നത് മറ്റാര്‍ക്കും ചെയ്യാന്‍ ആകില്ല” എന്നായിരുന്നു പെണ്‍കുട്ടിയുടെ ഉത്തരം. എല്ലാവരും രാഷ്‌ട്രീയത്തില്‍ സ്വന്തം കാര്യം നോക്കും. മോദിജി ജനങ്ങളുടെ കാര്യം നോക്കും. കോളെജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കെല്ലാം ലാപ് ടോപ് നല്‍കി”- ഇങ്ങിനെ പോകുന്നു പെണ്‍കുട്ടിയുടെ മറുപടി.
കന്യാകുമാരിയില്‍ 45 മണിക്കൂര്‍ നീണ്ട ധ്യാനത്തില്‍ ഇരുന്നതിനാല്‍ മോദിക്ക് വാരണാസിയില്‍ പോളിംഗ് ദിനത്തില്‍ പോകാന്‍ കഴിഞ്ഞില്ല. ആ ചുമതല അമിത് ഷായെ ഏല്‍പിക്കുകയായിരുന്നു. കാരണം വിജയം ഇവിടെ സുനിശ്ചിതമാണ്. ഭൂരിപക്ഷം എത്ര കൂടി എന്നേ നോക്കാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: