Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Article

ബാര്‍ കോഴപ്പഴമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 02:21 am IST
inArticle

പായിപ്ര രാധാകൃഷ്ണന്‍

കാലത്തിലൂടെ മുന്നോട്ടും പിന്നോട്ടും പായാന്‍ ശേഷിയുള്ള ഒരു യന്ത്രാസുരന്റെ മുന്നിലിരുന്ന് അപ്പുണ്യേട്ടന്‍ കൈകൂപ്പി എല്ലാം ശുഭമായി കലാശിക്കണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ‘എന്റമ്മോ’ എന്ന് വികെഎന്‍ മട്ടില്‍ വിളിച്ചുകൊണ്ട്, രണ്ടും കല്‍പ്പിച്ച് കാലപ്രവാഹത്തിന് കുറുകെ ഒരൊറ്റപ്പാച്ചില്‍…
സത്യം സത്യമായിട്ട് തെളിഞ്ഞുവരണേ എന്ന പ്രാര്‍ത്ഥനയോടെ മനസ്സില്‍ വിരലമര്‍ത്തി. പിറക്കാനിരിക്കുന്ന യന്ത്ര വിസ്മയജാലകത്തില്‍ സാക്ഷാല്‍ ചാണക്യന്‍ ലൈനില്‍.
‘അര്‍ത്ഥശാസ്ത്രം’ ഇതള്‍ വിടര്‍ത്തി-‘സുരാദ്ധ്യക്ഷന്‍.’
-മദ്യം ഗ്രാമത്തിന് പുറത്തോ, ഒരു വീട്ടില്‍നിന്നും മറ്റൊരു വീട്ടിലേക്കോ കടത്തുവാന്‍ പാടില്ല. എല്ലാവരും പാനശാലയിലിരുന്നേ കഴിക്കാവൂ… (വീട്ടിലെബാറില്‍).
-പണിക്കൂലിയായി കിട്ടിയത് (ശമ്പളം/കിമ്പളം), പണയമായി ഏല്‍പ്പിച്ചത്, മോഷ്ടിച്ചത് എന്നിവയാല്‍ മദ്യപിക്കാന്‍ വരുന്നവരെയും, വരവില്ലാതെ ചെലവാക്കുന്നവനേയും പാനശാലയുടെ പുറത്തു വച്ചേ മടക്കി അയയ്‌ക്കണം.
-അപ്പോള്‍ പിന്നെ ബാറുകള്‍ അടയ്‌ക്കുന്നതായിരിക്കും ഭേദം. ഐടി ഹബ്ബിലും സംഗതി സാധ്യമല്ലല്ലോ?
വേറൊരു വകുപ്പുണ്ട്. ഉത്സവങ്ങള്‍, യാത്രകള്‍, സമാജങ്ങള്‍ എന്നിവയില്‍ നിശ്ചിത ദിവസങ്ങള്‍ കുടിക്കാന്‍ അനുവദിക്കാവുന്നതാണ്.

-ഭാഗ്യം! നാലാള്‍ കൂടുന്നിടത്തൊക്കെ ആവാമെന്ന് വ്യംഗ്യം!
ചാണക്യന്‍ നിഷ്‌ക്രമിച്ചു. വൈകാതെ ആദി ചെത്തുകാരനായ സാക്ഷാല്‍ വയനാട്ടു കുലവന്‍ സ്‌ക്രീനില്‍ തെളിഞ്ഞു. പരമശിവന്റെ പേഴ്‌സനല്‍ ചെത്തുകാരന്‍ കുലവനെ ഭഗവാന്‍ തന്നെയാണ് ഭൂമി മലയാളത്തിലേക്ക് നിയോഗിച്ചത്. നായാട്ടും മീന്‍പിടിത്തവുമായി കഴിഞ്ഞു. ഭഗവാനത് പിടിച്ചില്ല. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് കയ്യിലെ ചൂട്ടെടുത്ത് വലിച്ചെറിഞ്ഞു. ആദി പറമ്പില്‍ കണ്ണനാണ് പീഠം നല്‍കി വരവേറ്റത്. കാലം മാറി, കഥമാറി. ഘോഷയാത്രകള്‍ക്കു മുന്നില്‍ കോലം കെട്ടാനാണ് ഇന്ന് വിധി. പൊന്നുതമ്പുരാന് മദ്യം വിളമ്പിയതുമുതല്‍ തുടങ്ങിയതാണീ ദുരന്തങ്ങള്‍. തെങ്ങിന്‍ മുകളില്‍ നേരിട്ട് കയറിയാലും നല്ല കള്ളു കിട്ടാനില്ലാത്ത വല്ലാത്ത കാലം!
നിന്ന നില്‍പ്പില്‍ വയനാട്ടു കുലവന്‍ പിന്‍വാങ്ങി.

നായന്മാര്‍ തലയില്‍ മുണ്ടിട്ട് പോകുന്ന കാലത്ത് കള്ളുഷാപ്പു നടത്തിയ പിതാവിന്റെ പ്രശസ്തനായ പുല്ലുവഴിക്കാരന്‍ പുത്രന്‍ പരലോകത്തുനിന്നും ലൈനില്‍ വന്നു. തന്റെ അച്ഛന്‍ കള്ളൊഴിച്ചുകൊടുത്തു കുടിപ്പിച്ചവരൊന്നും രക്ഷപ്പെട്ടിട്ടില്ലെന്ന് തുറന്നടിക്കുന്ന സാക്ഷാല്‍ എം.പി.നാരായണപിള്ള. നല്ല കള്ള് ഉണ്ടാക്കിയെടുക്കാനും അത് ഏതു പെട്ടിക്കടയിലും ഇഷ്ടംപോലെ ന്യായവിലയ്‌ക്ക് ലഭ്യമാക്കാനും കഴിഞ്ഞാല്‍ ഈ കളി (!) നടപ്പില്ല. എക്‌സൈസ് വകുപ്പിലെ മിടുക്കന്മാര്‍ക്ക് അടുത്തൂണ്‍ നല്‍കി കള്ളുകച്ചവടം നടത്താന്‍ പ്രേരിപ്പിക്കണമെന്നും വാറ്റും നീറ്റുമെല്ലാം അവര്‍ക്കറിയാമെന്നും നാരായണപിള്ള. എക്കാലത്തേക്കുമുള്ള പ്രശ്‌നപരിഹാരങ്ങളെ നാണപ്പന്‍ പ്രഖ്യാപിക്കാറുള്ളൂ. അത് കിറ്റെക്‌സിനും മുത്തൂറ്റിനും ഒ.എന്‍.വിക്കും ബാര്‍ കോഴക്കുമൊക്കെ ബാധകമായിരിക്കയും ചെയ്യും!

നിനച്ചിരിക്കാതെ മറ്റൊരു മഹാനുഭാവന്‍ കൂടി മോണിറ്ററില്‍ തെളിഞ്ഞു. കുറുപ്പം വീട്ടില്‍ കെ.എന്‍. ഗോപാലപിള്ള കേരള മഹാചരിത്രവുമായി ലൈനില്‍ വന്നു. കരിമ്പിന്‍ കള്ള്, മധുരക്കള്ള് എന്നിങ്ങനെ എത്ര ഇനങ്ങള്‍! സോമലതയുടെ ചാറില്‍നിന്നും പിറമ്പരക്കള്ള്. കരിമ്പന, ചൂണ്ടപ്പന, തെങ്ങ് എന്നിവയില്‍നിന്നും ‘ഈള.’ മലരുപൊടിച്ച് ശര്‍ക്കരപാനിയില്‍ പാളയംകോടന്‍ പഴുമായി ഞരടി ചേര്‍ത്ത്, തേനും ഒഴിച്ച് അടച്ചുവച്ചിരുന്നാല്‍ പൊരിങ്കള്ള്. ശര്‍ക്കരപ്പാനിയില്‍ പാളയംകോടന്‍ പഴം ഞവുടിചേര്‍ത്ത് തേനും ഒഴിച്ച് വച്ചിരുന്ന് കുറച്ചുദിവസം കഴിഞ്ഞ് പിറുത്തിച്ചക്കയോ മാമ്പഴമോ മാതള നാരങ്ങളയോ ചെറുനാരങ്ങളയോ വരിക്കച്ചക്കപ്പഴമോ കൂട്ടിച്ചേര്‍ത്ത് കുരുമുളക്, ഇഞ്ചി, ഏലം, ഗ്രാമ്പൂ ഇവ ചേര്‍ത്ത് ഇടിച്ച് ശുദ്ധജലത്തില്‍ മൂന്നു ദിവസം അടച്ചുവച്ച് വെള്ളം ഊറ്റി നാലുദിവസം കഴിഞ്ഞാല്‍ നെങ്കള്ളായി.

ചരിത്രം മോഷ്ടിച്ചെടുത്ത് കഞ്ഞിവയ്‌ക്കുന്ന ഏര്‍പ്പാടുനിര്‍ത്തി, വര്‍ത്തമാനകാലത്തെ തൊടാതെ, ഭാവിയിലേക്ക് തൃക്കണ്‍ പായിച്ചാലോ? പ്രവചിക്കാന്‍ തുമ്മാരുകുടിയോ കാണിപ്പയ്യൂരോ എന്നൊക്കെയാവും ചോദ്യം. എന്നാല്‍ ശ്രദ്ധിച്ചു കേട്ടോളൂ…

പൊതു ടാപ്പു തുറന്നാല്‍ പാലും തേനും ഒഴുകുമെന്ന് പറയുന്ന തെരഞ്ഞെടുപ്പു പ്രകടനപത്രികയുടെ ശൈലിയല്ല. സത്യം സത്യമായിട്ടു പറയുന്നു. പൊതുടാപ്പില്‍ മദ്യം ഒഴുകും! ഐടി പാര്‍ക്കുകളില്‍ മാത്രമല്ല പ്രൊഫഷണല്‍ കോളജുള്‍പ്പെടെ സകലമാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലുകളിലും ക്ഷേത്രസങ്കേതങ്ങളിലും മാത്രമല്ല നാലാള്‍ കൂടുന്നിടത്തൊക്കെ മദ്യം ലഭ്യമാക്കും. തെരുവോരങ്ങളില്‍ പണമിട്ടാല്‍ ഉടന്‍ മദ്യം കിട്ടും. കോളജുകളില്‍ സമ്പൂര്‍ണ്ണ മദ്യലഭ്യത ഉറപ്പാക്കും. വിദ്യര്‍ത്ഥി നേതാക്കന്മാര്‍ക്ക് ഫ്രി. പടിപടിയായി സ്‌കൂളുകളിലും അങ്കണവാടികളിലും നേര്‍ത്ത പോഷക മദ്യം നല്‍കും.

ജനപ്രതിനിധികള്‍ക്കും ഐഎഎസ്സുകാര്‍ക്കും വ്യാജന്‍ കലരാത്ത കുപ്പി സൗജന്യമായി വീട്ടിലെത്തിക്കും. മദ്യഷാപ്പുകളും ബാറുകളും അടയ്‌ക്കും. ശമ്പളത്തിനു പകരം കുപ്പിയെന്ന നിലവരും. സൗജന്യ ഓണക്കിറ്റിലും നൂറുമില്ലി കൊടുക്കും. മികച്ച വ്യാജന്മാരെ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി. നല്ല കാലം വരാന്‍ ഇനി അധികം കാത്തുനില്‍ക്കേണ്ട. നവകേരള മദ്യ ബസ്സ് ഇതാ വന്നു കഴിഞ്ഞു. സര്‍ക്കാര്‍ ഒപ്പമുണ്ട്!

അപ്പുണ്യേട്ടന്റെ ശ്വാസം നേരെ വീണു!

Tags: Kerala GovernmentKerala Liquor PolicyBar bribe
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.
Kerala

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.