Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

മമതയുടെ മതസംവരണം ബംഗാള്‍ ഉള്‍ക്കടലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 04:31 am IST
inEditorial

പശ്ചിമബംഗാളിലെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ വിതരണം ചെയ്ത അഞ്ച് ലക്ഷം ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയ കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി നിര്‍ണായക പ്രാധാന്യം അര്‍ഹിക്കുന്നു. 2010 വരെ വിതരണം ചെയ്ത ഈ സര്‍ട്ടിഫിക്കറ്റുകള്‍ സാധുവാണെന്നും, 2011 നു ശേഷം ഇതുവച്ച് ജോലി സമ്പാദിച്ചവര്‍ക്ക് തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ കോടതി വിധി പ്രകാരം മമതയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് മറ്റു പിന്നാക്ക വിഭാഗങ്ങളായി കണക്കാക്കിയിരുന്നവര്‍ക്ക് മാത്രമേ ആ പദവി ഉണ്ടായിരിക്കുകയുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടിങ് നടക്കാനിരിക്കെയുള്ള ഹൈക്കോടതി വിധി മമത സര്‍ക്കാരിനും തൃണമൂല്‍ കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇത് മുന്നില്‍ കണ്ട് ഹൈക്കോടതി വിധി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി മമത. ഒബിസി സംവരണം ഇപ്പോഴത്തേതുപോലെ തുടരും എന്നാണ് അവര്‍ പ്രഖ്യാപിക്കുന്നത്. നിയമാനുസൃതം മേല്‍കോടതിയെ സമീപിക്കുകയോ അപ്പീല്‍ നല്‍കുകയോ ചെയ്യാതെയുള്ള ഈ പ്രഖ്യാപനം കോടതിയലക്ഷ്യ നടപടികളിലേക്ക് നയിക്കും. മമതയുടെ നിലപാട് ഹര്‍ജിക്കാര്‍ വിഷയമാക്കും എന്നുറപ്പാണ്. വിഷയം വീണ്ടും കോടതി കയറിയാല്‍ മമത വിയര്‍ക്കുമെന്നുറപ്പ്. രാഷ്‌ട്രീയ മുതലെടുപ്പിനു വേണ്ടി മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന ജാതികള്‍ക്കൊപ്പം മുസ്ലിങ്ങളെയും ഉള്‍പ്പെടുത്തുകയാണ് മമത സര്‍ക്കാര്‍ ചെയ്തത്. 2011 ലായിരുന്നു ഇത്. ഇതിനെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തതും, അവര്‍ക്ക് അനുകൂലമായും സര്‍ക്കാരിന് എതിരായും വിധിയുണ്ടായിരിക്കുന്നതും.

മതസംവരണം ഭരണഘടനാ വിരുദ്ധമണ്. സാമൂഹ്യ പിന്നാക്കാവസ്ഥയ്‌ക്കു കാരണം ജാതിയാണെന്ന് കണ്ടെത്തിയാണ് ഭരണഘടനയില്‍ പട്ടികജാതി-വര്‍ഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതും ജാതീയമായ പിന്നാക്കാവസ്ഥ കണക്കിലെടുത്താണ്. മതം ഇതില്‍ പരിഗണനാ വിഷമായിരുന്നില്ല. എന്നിട്ടും സംഘടിതരായ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വോട്ടുനേടുന്നതിനുവേണ്ടി ഇക്കൂട്ടര്‍ക്കും കോണ്‍ഗ്രസ്സിന്റെയും ചില പ്രാദേശികകക്ഷികളുടെയും സര്‍ക്കാരുകള്‍ മതപരമായ സംവരണം നല്‍കുകയായിരുന്നു. പല കോടതികളും ഇത് നിരാകരിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചിട്ടുള്ളതാണ്. എന്നിട്ടും മതപ്രീണനം രാഷ്‌ട്രീയ ആയുധമാക്കിയിട്ടുള്ള പാര്‍ട്ടികള്‍ വീണ്ടും ഈ നിയമവിരുദ്ധ നടപടി തുടരുകയായിരുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനെ അനുകൂലിക്കുന്നത് വിവാദത്തിന് വഴിവച്ചിരുന്നു. കോടതികള്‍ ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ റദ്ദാക്കിയാലും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാവുമെന്നതാണ് കപട മതേതരവാദികളും ഹിന്ദു വിരുദ്ധരുമായ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ദുഷ്ടലാക്ക്. ഇതേ സ്ഥാപിത താല്‍പ്പര്യം തന്നെയാണ് മമതാ ബാനര്‍ജിക്കും ഉണ്ടായിരുന്നത്. പശ്ചിമബംഗാളിലെ ഒബിസി വിഭാഗങ്ങളുടെ പട്ടികയില്‍ മുസ്ലിങ്ങളും കയറിപ്പറ്റിയിട്ടുണ്ടെന്ന് പിന്നാക്ക ജാതികള്‍ക്കുള്ള നാഷണല്‍ കമ്മീഷനും (എന്‍സിബിസി) കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ ഹിന്ദുക്കളുടെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ അവരെക്കാള്‍ കൂടുതല്‍ മുസ്ലിം വിഭാഗങ്ങള്‍ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തുകയുണ്ടായി. എന്‍സിബിസി നടത്തിയ ഫീല്‍ഡ് സര്‍വേയിലാണ് ഇത് വ്യക്തമായത്.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മതസംവരണം ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി യോഗങ്ങളില്‍ ഈ പ്രശ്‌നം ഉന്നയിച്ചു. പട്ടികജാതി-വര്‍ഗങ്ങള്‍ക്കും മറ്റു പിന്നാക്ക ജാതികള്‍ക്കുമുള്ള സംവരണം കോണ്‍ഗ്രസും പ്രതിപക്ഷപാര്‍ട്ടികളും മുസ്ലിങ്ങള്‍ക്ക് നല്‍കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞത് ചിലര്‍ വിവാദമാക്കിയെങ്കിലും ഇതു സംബന്ധിച്ച വസ്തുതകള്‍ പുറത്തുവന്നതോടെ ബിജെപി വിരുദ്ധര്‍ പ്രതിക്കൂട്ടിലായി. മുഴുവന്‍ സംവരണവും മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന് ‘ഇന്‍ഡി’ സഖ്യത്തില്‍പ്പെടുന്ന ആര്‍ജെഡിയുടെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് പറഞ്ഞതിനെ പ്രധാനമന്ത്രി മോദി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പ്രതിക്കൂട്ടിലായ ലാലുവിന് തന്റെ പ്രസ്താവന തിരുത്തേണ്ടി വന്നു. നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ സാമൂഹ്യനീതിയെ അട്ടിമറിക്കുന്ന പ്രവര്‍ത്തനമാണ് മതസംവരണത്തിന്റെ വക്താക്കള്‍ ചെയ്യുന്നത്. ഈ വസ്തുത ചൂണ്ടിക്കാട്ടിയതോടെ സംവരണത്തിന് അര്‍ഹരായ വിഭാഗങ്ങള്‍ ഇതിന്റെ അപകടം മനസ്സിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്. മുസ്ലിങ്ങള്‍ക്ക് ഒബിസി സംവരണം നല്‍കുന്നത് റദ്ദാക്കിയ കല്‍ക്കട്ട ഹൈക്കോടതി വിധി കേരളത്തിനും ബാധകമാണ്. കേരളത്തിലും കാലങ്ങളായി മുസ്ലിങ്ങള്‍ ഒബിസി സംവരണാനുകൂല്യം അനുഭവിക്കുകയാണ്. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് വലിയ നഷ്ടമാണ് ഇതുമൂലം സംഭവിക്കുന്നത്. ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും സാമൂഹ്യനീതിക്ക് നിരക്കാത്തതുമായ ഈ നടപടി നിയമപരമായി ചോദ്യം ചെയ്യാനുള്ള അവസരമാണ് കല്‍ക്കട്ട ഹൈക്കോടതി വിധിയിലൂടെ ലഭിച്ചിരിക്കുന്നത്. ഉത്തരവാദിത്വപ്പെട്ടവര്‍ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

Tags: Bay of BengalMamta BanerjeeCulcutta High Courtreligious reservation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

India

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

Kerala

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

India

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.