Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യാട്ടം നാളെ

നെയ്‌ക്കിണ്ടികള്‍ ഒരുക്കുന്ന തിരക്കിലാണ് മഠങ്ങളില്‍ കഴിയുന്നവര്‍. തികച്ചും പരിതസ്ഥിതി സൗഹൃദമാണ് ഉത്സവത്തിന്റെ എല്ലാ ചടങ്ങുകളും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 04:04 pm IST
in Kerala

ഇരിട്ടി: ഇരുപത്തി എട്ട് നാളത്തെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ അക്കരെ കൊട്ടിയൂരില്‍ നടക്കുന്ന ആദ്യത്തെ പരമ പ്രധാന ചടങ്ങായ നെയ്യാട്ടം നാളെ. അര്‍ധരാത്രിയോടെ നടക്കുന്ന ചടങ്ങിന് മുന്നോടിയായി മഠങ്ങളില്‍ കഠിനവ്രതം അനുഷ്ഠിക്കുന്ന നെയ്യമൃത് സംഘങ്ങള്‍ ഇതിനായുള്ള അവസാന ഒരുക്കങ്ങള്‍ തുടങ്ങി.

നെയ്‌ക്കിണ്ടികള്‍ ഒരുക്കുന്ന തിരക്കിലാണ് മഠങ്ങളില്‍ കഴിയുന്നവര്‍. തികച്ചും പരിതസ്ഥിതി സൗഹൃദമാണ് ഉത്സവത്തിന്റെ എല്ലാ ചടങ്ങുകളും. അതിനാല്‍ത്തന്നെ നെയ്‌ക്കിണ്ടികള്‍ ഒരുക്കുന്നതും പ്രകൃതി ദത്തമായി കിട്ടുന്ന എറോപ്പ കൈത, ചടച്ചില്‍ മരത്തിന്റെ തൊലി തുടങ്ങിയവയില്‍ നിന്നുണ്ടാക്കുന്ന നാരുകള്‍ ഉപയോഗിച്ചാണ്.

ഇവയുടെ നാരുകള്‍ പിരിച്ചെടുത്തുണ്ടാക്കുന്ന കയര്‍ ഉപയോഗിച്ച് നെയ് പാത്രങ്ങള്‍ കെട്ടിയൊരുക്കുന്നു. ഇതില്‍ നെയ്‌നിറച്ച് കമുകിന്‍ പാളകള്‍ കൊണ്ട് വായ്‌പൊതി കെട്ടിയാണ് ഇവ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കുക. ഇതിന്റെ പ്രവൃത്തിയാണ് മഠങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്നത്.
എന്നാല്‍ ഏറെ ദൂരെയുള്ള ചില മഠങ്ങളില്‍ നിന്ന് നെയ് അമൃത് സംഘങ്ങള്‍ ഞായറാഴ്ച മുതലേ പുറപ്പെട്ടു കഴിഞ്ഞു. ഇവര്‍ വഴിയിലെ വിവിധ മഠങ്ങളില്‍ തങ്ങിയ ശേഷം തിങ്കളാഴ്ച രാത്രിയോടെ മണത്തണ ചപ്പാരം ക്ഷേത്രത്തില്‍ എത്തിച്ചേരും.

എല്ലാ മഠങ്ങളില്‍ നിന്നുമുള്ള സംഘങ്ങളും ചപ്പാരം ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന ശേഷം ചൊവ്വാഴ്ച രാവിലെ സ്ഥാനികരായ വില്ലിപ്പാലന്‍ കുറുപ്പിന്റേയും തെമ്മേങ്ങാടന്‍ നമ്പ്യാരുടെയും നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം കൊട്ടിയൂരിലേക്ക് പുറപ്പെടും. ചൊവ്വാഴ്ച വൈകുന്നേരമാണ് വയനാട്ടിലെ മുതിരേരിയില്‍ നിന്നുമുള്ള പരാശക്തിയുടെ വാള്‍ എഴുന്നള്ളിച്ച് ഇക്കരെ കൊട്ടിയൂരില്‍ എത്തിക്കുക. ഈ വാളിനൊപ്പം ക്ഷേത്രം സ്ഥാനികരും നെയ്യമൃത് സംഘങ്ങളും അക്കരെ കൊട്ടിയൂരില്‍ പ്രവേശിക്കും.

21ന് അര്‍ധരാത്രിയോടെയാണ് മണിത്തറയിലെ സ്വയംഭൂവില്‍ നെയ്യാട്ടം നടക്കുക. 22ന് രാത്രി മണത്തണ കരിമ്പനക്കല്‍ ഗോപുരത്തില്‍ നിന്ന് പുറപ്പെടുന്ന ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന ശേഷം 23 മുതല്‍ മാത്രമാണ് അക്കരെ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുള്ളൂ.

Tags: Kottiyoor Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു
Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)
Samskriti

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അവകാശവാദം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- ഹിന്ദു ഐക്യവേദി

Kerala

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

പുതിയ വാര്‍ത്തകള്‍

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.