പത്തനംതിട്ട: കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വന്‍ കുതിച്ച്ചാട്ടം ഉണ്ടാക്കാന്‍ ഉതകുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് കേന്ദ്ര ഗവണ്‍മെന്റിന്റെ മറ്റൊരു സംഭാവന കൂടി
അന്താരാഷ്‌ട്ര തുറമുഖത്തിന് അനുബന്ധമായി ഭൂഗര്‍ഭ റയില്‍പാത നിര്‍മിക്കാന്‍ കേന്ദ്ര അനുമതി ഈ മാസം തന്നെ ലഭിക്കുമെന്ന് ഉറപ്പായി. 1200 കോടി രൂപ മുതല്‍മുടക്കില്‍ നി
ര്‍മിക്കുന്ന പാതയ്‌ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി ഉടന്‍ തന്നെ ലഭ്യമാക്കും എന്നാണ് അറിയുന്നത്.
ഇതിന്റെ അനുമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ട രേഖകള്‍ കഴിഞ്ഞമാസം വിഴിഞ്ഞം സീപോര്‍ട്ട് അധികൃതര്‍ കൈമാറിയിരുന്നു സമിതിയുടെ ശുപാര്‍ശ ലഭിച്ചാല്‍ ഉടന്‍തന്നെ കേന്ദ്ര അനുമതി ലഭിക്കുമെന്ന് സീപ്പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി വിഴിഞ്ഞത്ത് നിന്ന് ബാലരാമപുരം വരെ 10.7 കിലോമീറ്റര്‍ നീളമുള്ള ഭൂഗര്‍ഭ റെയില്‍പാതയാണ് നിര്‍മിക്കുക തുരങ്കമായതിനാല്‍ കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി കൂടി നിര്‍ബന്ധമായിരുന്നു. ഒന്‍പതു കിലോമീറ്റര്‍ ദൂരവും ഭൂമിക്ക് അടിയില്‍ കൂടിയാകും പാത കടന്ന് പോകുക.
ഇതുമായി ബന്ധപ്പെട്ട് ബാലരാമപുരം, അതിയന്നൂര്‍, പള്ളിച്ചല്‍, വിഴിഞ്ഞം, എന്നീ നാല് വില്ലേജുകളില്‍ പെട്ട സ്ഥലം ഏറ്റെടുക്കുന്നതിന് നേരത്തെ വിജ്ഞാപനം ഇറക്കുകയും 200 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ചരക്ക് നീക്കത്തിന്റെ ഹബ് ആയി ബാലരാമപുരം മാറും അതിനോടൊപ്പം 500 കോടി രൂപ മുതല്‍മുടക്കില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ പണിയും നടന്നുവരികയാണ്.
തെക്കന്‍ കേരളത്തിലെ ആദ്യ ദീര്‍ഘദൂര ഭൂഗര്‍ഭ റെയില്‍പാതയാണ് ഇത്. ധന്‍ബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മൈനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ആണ് തുരങ്ക പാതയെ കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കരിമ്പളിക്കല്‍ ഭാഗത്താണ് പാത വന്നിറങ്ങുന്നത് അവിടെ നിന്നും തൂണുകള്‍ക്ക് മുകളിലൂടെ തുറമുഖത്ത് എത്തി ചേരുന്ന രീതിയിലാണ് പാത വിഭാവനം ചെയ്തിരിക്കുന്നത് വിഴിഞ്ഞത്തു നിന്ന് തുടങ്ങി മുടവൂര്‍ പാറയില്‍ എത്തി നേമത്തേക്കും നെയ്യാറ്റിന്‍കരയിലേക്കും തിരിയുന്ന രീതിയിലാണ് രൂപരേഖ. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ് നിര്‍മാണ ചുമതല. ആധുനിക രീതിയില്‍ എല്ലാ സുരക്ഷ മാനദണ്ഡവും പാലിച്ചായിരിക്കും തുരങ്ക പാത നിര്‍മിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: