Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലയാള സിനിമാ രംഗത്തെ ‘കറുത്ത’ ഇടപാടുകളും പ്രമുഖനടന്റെ പങ്കും; ഞെട്ടിക്കുന്ന വിവരങ്ങള്‍ പറഞ്ഞ് സംവിധായികയുടെ ഭര്‍ത്താവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2024, 09:45 pm IST
inKerala

കോഴിക്കോട്: മലയാള സിനിമാ രംഗത്തെ ‘കറുത്ത’ ഇടപാടുകളും വ്യവസായ- രാഷ്‌ട്രീയ മേഖലയിലെ പ്രമുഖര്‍ക്ക് അതിലുള്ള പങ്കാളിത്തവും നടന്‍ മമ്മൂട്ടിക്കുള്ള പങ്കും തുറന്നു പറഞ്ഞ് സിനിമാ സംവിധായികയുടെ ഭര്‍ത്താവും വ്യവസായിയുമായ മുഹമ്മദ് ഷര്‍ഷാദ്.

സംവിധായിക റത്തീനയുടെ ഭര്‍ത്താവാണ് ഷര്‍ഷാദ്. ഇവരുടെ കുടുംബബന്ധം തകര്‍ന്നതും വ്യവസായത്തകര്‍ച്ചയും അതിന് കാരണക്കാരനായ രാജേഷ് കൃഷ്ണ എന്ന, ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘വ്യവസായി’യുടെ സിപിഎം നേതാക്കളുമായുള്ള രഹസ്യ ബന്ധവും തുറന്നു പറയുന്ന ഷര്‍ഷാദ് ഡിവൈഎഫ്ഐയുടെ മാഹി യൂണിറ്റ് മേഖലാ ജോയിന്റ് സെക്രട്ടറിയായിരുന്നു.

റത്തീന സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച ‘പുഴു’ എന്ന സിനിമയുടെ നിര്‍മാണത്തിലും ചില പ്രത്യേക താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതിന് മമ്മൂട്ടിയുടെ നിര്‍ബന്ധങ്ങളും ഇടപെടലുകളും ഉണ്ടായിരുന്നുവെന്നും ഷര്‍ഷാദ് മറുനാടന്‍ മലയാളി യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

മമ്മൂട്ടിയുടെ മൗനത്തെ വിമര്‍ശിക്കുന്ന ഷര്‍ഷാദ്, സിനിമയുടെ പേരിലും പിന്നിലും നടക്കുന്ന ഇത്തരം മുഴുവന്‍ രഹസ്യ ഇടപാടുകളും മമ്മൂട്ടിക്കറിയാമെന്നും വൈകാതെ തെളിവു സഹിതം അവ പുറത്തറിയിക്കുമെന്നും വിവരിക്കുന്നു.

സുദീര്‍ഘമായ അഭിമുഖത്തില്‍ മമ്മൂട്ടിയെക്കുറിച്ചും ‘പുഴു’വിനെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ വിവാദമായിട്ടുണ്ട്. ഇത് സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചകളും അഭിപ്രായ പ്രകടനങ്ങളും നടക്കുന്നുണ്ട്. മമ്മൂട്ടിയോ മമ്മൂട്ടിക്കുവേണ്ടി ആരെങ്കിലുമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, മമ്മൂട്ടിക്കെതിരേയുള്ള ആരോപണത്തേക്കാള്‍ ഗുരുതരമായ വിഷയങ്ങളാണ് ഷര്‍ഷാദിന്റെ വെളിപ്പെടുത്തലില്‍.

മലയാള സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അധോലോകത്തിന്റെ സ്വഭാവമാണെന്നാണ് വിശദീകരണങ്ങള്‍. ചില പ്രത്യേക മത- ജാതി വിഷയങ്ങളിലും രാജ്യവിരുദ്ധ കാര്യങ്ങളിലും കേന്ദ്രീകരിച്ച് സിനിമാ നിര്‍മിക്കാന്‍ കൂട്ടുണ്ടാക്കുന്നു, കമ്പനി ഉണ്ടാക്കുന്നു, അതിനായി വിദേശത്തുനിന്ന് കള്ളപ്പണം ഒഴുക്കുന്നുവെന്നാണ് വെളിപ്പെടുത്തലുകള്‍. ഇതിന് ചുക്കാന്‍ പിടിക്കുന്ന പലരില്‍ സുരേഷ് കൃഷ്ണ എന്ന പത്തനംതിട്ടക്കാരനെക്കുറിച്ചാണ് ഷര്‍ഷാദിന്റെ ആരോപണങ്ങള്‍. ഇയാള്‍ നടത്തുന്ന ഇടപാടുകള്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ കാലത്താണ് വലിയ കുതിപ്പുണ്ടായതെന്നും അതിന് കാരണം സിപിഎമ്മിന്റെ സംരക്ഷണവും പിന്തുണയുമാണെന്നും വിശദീകരണത്തില്‍ പറയുന്നു.

സുരേഷ് കൃഷ്ണയ്‌ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകനും സിനിമാ സംവിധാന രംഗത്തുള്ളയാളുമായ ശ്യാമിലുള്ള പിടിപാടും നിയന്ത്രണവുമാണ് ഇപ്പോള്‍ മുഖ്യമെന്നും ഷര്‍ഷാദ് പറയുന്നു.

ഷര്‍ഷാദിന്റെ വിവവരണത്തില്‍നിന്ന്: ശ്യാം സംവിധായകന്‍ രഞ്ജിത്തിന്റെ ചീഫ് അസോസിയേറ്റാണ്. ശ്യാമും ഒരു പ്രമുഖ പോലീസ് ഓഫീസറും പ്രധാന വ്യവസായിയുമായി ഉണ്ടാക്കിയ സാമ്പത്തിക ഇടപാടില്‍ ഇടനിലക്കാരായിരുന്നു സുരേഷ് കൃഷ്ണയും ഷര്‍ഷാദും. അതില്‍ ശ്യാം വലിയ തുക കൈക്കലാക്കി.

മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, സ്പീക്കറായിരുന്ന ഇപ്പോഴത്തെ മന്ത്രി എം.ബി. രാജേഷ്, മന്ത്രിയായിരിക്കെ തോമസ് ഐസക്ക്, എ.എ. റഹിം, എം. സ്വരാജ്, പി.കെ. ബിജു എംപി, ധനമന്ത്രി ബാലഗോപാല്‍, പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി തുടങ്ങിയവര്‍ക്ക് സുരേഷ് കൃഷ്ണയുമായി പലതരത്തില്‍ ബന്ധമുണ്ട്. ഇയാളുടെ എല്ലാ ഇടപാടുകളും വിശദമായി രേഖാമൂലം കോടിയേരി ബാലകൃഷ്ണന്‍ എഴുതി വാങ്ങുകയും സിപിഎം സെക്രട്ടറിയേറ്റ് അത് ചര്‍ച്ച ചെയ്യുകയും ഉണ്ടായിട്ടുണ്ട്. എന്നാല്‍, കുറച്ചുകാലം അടക്കി നിര്‍ത്തിയതൊഴിച്ചാല്‍ സുരേഷ് കൃഷ്ണ ഇപ്പോഴും ഇടപാടുകള്‍ നടത്തുകയാണ്. ഈ വിഷയത്തില്‍ ഒരു സിപിഎം നേതാവും ഒന്നും ചെയ്യില്ല, കാരണം അവര്‍ക്ക് ഈ സാമ്പത്തിക ഇടപാടുകളില്‍ പങ്കുണ്ടെന്ന് സുരേഷ് കൃഷ്ണ പറഞ്ഞിട്ടുണ്ട്, എന്നിങ്ങനെയാണ് ഷര്‍ഷാദിന്റെ വിവരണങ്ങള്‍.

ഷര്‍ഷാദും റത്തീനയും തമ്മിലുള്ള ബന്ധംപിരിയല്‍ കേസ് അവസാന ഘട്ടത്തിലാണ്. റത്തീനയെ ‘പുഴു’ സിനിമയുടെ സംവിധായികയാക്കിയത് മമ്മൂട്ടിയാണ്. മമ്മൂട്ടി പറഞ്ഞിട്ടാണ് ചെന്നൈയില്‍നിന്ന് റത്തീന കൊച്ചിയില്‍ താമസമാക്കിയത്. ഷര്‍ഷാദുമായും നല്ല ബന്ധത്തിലായിരുന്നു മമ്മൂട്ടി.

സിനിമയിലെ പലരുടേയും കുടുംബ ജീവിതത്തിലെ പ്രശ്നങ്ങള്‍ ഇരുകൂട്ടരേയും വിളിച്ചിരുത്തി പരിഹരിക്കാറുള്ള മമ്മൂട്ടി റത്തീനാ- ഷര്‍ഷാദ് വിഷയത്തില്‍ ഒന്നും ചെയ്തില്ലെന്നും ഷര്‍ഷാദ് പറയുന്നു. മമ്മൂട്ടിയുടെ ഈ മൗനം ദുരൂഹമാണ്, ആ രഹസ്യങ്ങള്‍ വൈകാതെ തെളിവു സഹിതം പുറത്തിറിയിക്കുമെന്നും അദ്ദേഹം പറയുന്നു.

മമ്മൂട്ടി വിഷയം മാത്രമാണ് ആളുകള്‍ ഏറ്റു പിടിക്കുന്നത്. എന്നാല്‍, കള്ളപ്പണവും വ്യാജരേഖാ ഇടപാടുകളും സാമ്പത്തിക വഞ്ചനയും രാജ്യവിരുദ്ധ പ്രവര്‍ത്തനവും നടത്തുന്നവര്‍ മലയാള സിനിമയിലുണ്ടെന്നും അവര്‍ക്ക് സംരക്ഷണം നല്‍കുന്നത് സര്‍ക്കാരില്‍ പങ്കാളികള്‍ ആണെന്നുള്ളതുമായ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ഉയരുന്നില്ല എന്നതും വിമര്‍ശന വിഷയമാകുന്നുണ്ട്.

Tags: LoveMalayalamCinemaMalayalam film industrydirector RatinaMuhammed Sharshad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കഥയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നു, ഓപ്പറേഷൻ ത്രാൾ’ ഒരു രാഷ്‌ട്രീയ പ്രചാരണ സിനിമയല്ല’; വിവാദത്തിന് പ്രതികരണവുമായി ടീം

Kerala

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

Varadyam

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.