Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്ലസ് വണ്‍ ഏകജാലക പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ മേയ് 16-25 വരെ; അപേക്ഷിക്കുന്നതെങ്ങനെ.. കൂടുതല്‍ അറിയാം..

Janmabhumi Online by Janmabhumi Online
May 11, 2024, 04:55 pm IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

അഡ്മിഷന്‍ പോര്‍ട്ടല്‍ www.hscap.kerala.gov.in
ട്രയല്‍ അലോട്ട്‌മെന്റ് മേയ് 29 ന്
ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 5 ന്

സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് മേയ് 16 മുതല്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും  www.hscap.kerala.gov.in ല്‍ ലഭ്യമാണ്.

പ്രവേശന യോഗ്യത: 2024-25 അദ്ധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ ‘ഡി പ്ലസ്’ ഗ്രേഡില്‍ കുറയാതെ വിജയിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. 2024 ജൂണ്‍ ഒന്നിന് 15 വയസ്സ് പൂര്‍ത്തിയായിരിക്കണം. 20 വയസ്സ് കവിയാനും പാടില്ല. കേരളത്തിലെ പൊതു പരീക്ഷാ ബോര്‍ഡില്‍ നിന്നും എസ്എസ്എല്‍സി വിജയിച്ചവര്‍ക്ക് കുറഞ്ഞ പ്രായപരിധിയില്ല. ഉയര്‍ന്ന പ്രായപരിധിയിലും ആറ് മാസം വരെ ഇളവ് ലഭിക്കും. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2 വര്‍ഷത്തെ ഇളവുണ്ട്. അന്ധരോ ബധിരരോ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരോ ആയവര്‍ക്ക് 25 വയസ്സുവരെയാകാം.

അപേക്ഷ: ഓണ്‍ലൈന്‍ സംവിധാനത്തിലാണ് പ്രവേശന നടപടികള്‍ക്ക് പ്രോസ്‌പെക്ടസിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് www.admission.dge.kerala.gov.in ല്‍ ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ക്യാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിച്ച് അപേക്ഷ സമര്‍പ്പിക്കാം. ഒരു റവന്യൂ ജില്ലയിലേക്ക് ഒരു വിദ്യാര്‍ത്ഥി ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ മെരിറ്റ് സീറ്റിലേക്ക് സമര്‍പ്പിക്കാന്‍ പാടില്ല.

ഒന്നിലധികം റവന്യൂ ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവേശനം തേടുന്നവര്‍ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷാ രജിസ്‌ട്രേഷന്‍ ഫീസായ 25 രൂപ പ്രവേശന സമയത്തെ ഫീസിനോടൊപ്പം നല്‍കിയാല്‍ മതി. അപേക്ഷയുടെ പ്രിന്റൗട്ട് വെരിഫിക്കേഷനായി സ്‌കൂളുകളില്‍ നല്‍കേണ്ടതില്ല.

എയിഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ മാനേജ്‌മെന്റ്, കമ്യൂണിറ്റി, അണ്‍എയിഡഡ് ക്വാട്ടാ സീറ്റുകളിലേക്ക് പ്രവേശനമാഗ്രഹിക്കുന്നവര്‍ അതത് സ്‌കൂളില്‍ നിന്നും ഇതിനായുള്ള പ്രത്യേക അപേക്ഷാ ഫോറം വാങ്ങി പൂരിപ്പിച്ച് അതത് സ്‌കൂളില്‍ തന്നെ നല്‍കേണ്ടതാണ്.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവേശനവും ഈ വര്‍ഷം മുതല്‍ ഏകജാലക സംവിധാനം വഴിയാണ്. പ്രസ്തുത സ്‌കൂളുകളിലേക്ക് ഒറ്റ അപേക്ഷ ഓണ്‍ലൈനായി നല്‍കിയാല്‍ മതി.

ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് എല്ലാ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.

പ്രവേശന നടപടികളുടെ നിര്‍വ്വഹണത്തിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കണ്‍വീനറായി അഞ്ചംഗ അഡ്മിഷന്‍ കമ്മിറ്റി ഉണ്ടായായിരിക്കും.

സബ്ജക്ട് കോമ്പിനേഷനുകള്‍: സയന്‍സ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളിലായി ഹയര്‍ സെക്കന്ററി പഠനത്തിന് ആകെ 45 സബ്ജക്ട് കോമ്പിനേഷനുകള്‍ ലഭ്യമാണ്. ഗ്രൂപ്പ് തിരിച്ചുള്ള സബ്ജക്ട് കോമ്പിനേഷനുകളും ഒാരോ കോമ്പിനേഷന്‍ തെരഞ്ഞെടുക്കുമ്പോഴും വെയിറ്റേജ് ലഭിക്കുന്ന എസ്എസ്എല്‍സി വിഷയങ്ങളും പ്രോ
സ്‌പെക്ടസിലുണ്ട്.

സയന്‍സ് ഗ്രൂപ്പില്‍ ഒന്‍പതും ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ 32 ഉം കോമേഴ്‌സ് ഗ്രൂപ്പില്‍ നാലും സബ്ജക്ട് കോമ്പിനേഷനുകളാണുള്ളത്.

ജില്ലാതലത്തിലുള്ള ഹയര്‍ സെക്കന്ററി സ്‌കൂളുകളും കോഴ്‌സുകളും (സബ്ജക്ട് കോമ്പിനേഷനുകള്‍ ഉള്‍പ്പെടെ) www.hscap.kerala.gov.in ല്‍ ലഭിക്കും.

ഉപരിപഠനത്തിനും കരിയറിനും അനുയോജ്യമായ അഭിരുചിക്കിണങ്ങിയ സബ്ജക്ട് കോമ്പിനേഷനുകള്‍ െതരഞ്ഞെടുക്കാം.

പ്രവേശന മാനദണ്ഡം: ഓരോ വിദ്യാര്‍ത്ഥിയുടെയും വെയിറ്ററ്റ് ഗ്രേഡ് പോയിന്റ് ആവറേജ് കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അര്‍ഹത നിശ്ചയിക്കുന്നത്. തെരഞ്ഞെടുക്കുന്ന വിഷയ കോമ്പിനേഷനുകള്‍ക്കനുസരിച്ച് യോഗ്യതാപരീക്ഷയിലെ ചില വിഷയങ്ങള്‍ക്ക് വെയിറ്റേജ് ലഭിക്കും. പ്രവേശന നടപടികളുടെ വിശദാംശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.

ട്രയല്‍ അലോട്ട്‌മെന്റ്: അപേക്ഷകര്‍ക്ക് അവസാനവട്ട പരിശോധനയും തിരുത്തലുകളും വരുത്തുന്നതിനും പ്രവേശന സാധ്യതയറിയുന്നതിനും ആദ്യ അലോട്ട്‌മെന്റിന് മുമ്പായി മേയ് 29 ന് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും.

അലോട്ട്‌മെന്റ് പ്രക്രിയ: മുഖ്യമായും 3 അലോട്ട്‌മെന്റുകളാണുള്ളത്. ആദ്യ സീറ്റ് അലോട്ട്‌മെന്റ് ജൂണ്‍ 5 ന് നടത്തും. മുഖ്യ അലോട്ട്‌മെന്റ് ജൂണ്‍ 19 ന് അവസാനിക്കും. ജൂണ്‍ 24 ന് ക്ലാസുകള്‍ ആരംഭിക്കും.

ഫീസ് ഘടന: സയന്‍സ്/ഹ്യുമാനിറ്റീസ്/കോമേഴ്‌സ് ഗ്രൂപ്പുകള്‍- അഡ്മിഷന്‍ ഫീസ് 50 രൂപ, ലൈബ്രറി ഫീസ് 25 രൂപ, കലണ്ടര്‍ ഫീസ് 25 രൂപ, വൈദ്യപരിശോധനാ ഫീസ് 25 രൂപ, ഓഡിയോ വിഷ്വല്‍ യൂണിറ്റ് ഫീസ് 30 രൂപ, സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് ഫീസ് 75 രൂപ, സ്റ്റേഷനറി ഫീസ്-25രൂപ, അസോസിയേഷന്‍ ഫീസ്‌രൂപ-25യൂത്ത് ഫെസ്റ്റിവല്‍ ഫീസ് 50 രൂപ, മാഗസിന്‍ ഫീസ് 25 രൂപ.

കോഷന്‍ ഡിപ്പോസിറ്റ് സയന്‍സ് ഗ്രൂപ്പിന് 150 രൂപ. ഹ്യുമാനിറ്റീസ്/കോമേഴ്‌സ് ഗ്രൂപ്പുകള്‍ക്ക് 100 രൂപ. ലാബറട്ടറി സൗകര്യം ആവശ്യമുള്ള വിഷയങ്ങള്‍ക്ക് ലാബറട്ടറീസ്ഫീസ്- 50 രൂപ വീതം. കമ്പ്യൂട്ടര്‍ സൗകര്യം ആവശ്യമുള്ള വിഷയങ്ങള്‍ക്ക് (കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്) ഫീസ് 50 രൂപ വീതം നല്‍കണം. ഫീസ് നിരക്കില്‍ മാറ്റം വന്നുകൂടെന്നില്ല.
പിടിഐ അംഗത്വ ഫീസായി രക്ഷിതാക്കള്‍ വര്‍ഷംതോറും 100 രൂപ അടയ്‌ക്കേണ്ടതുണ്ട്. പട്ടികജാതി/വര്‍ഗ്ഗം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് പിടിഐ അംഗത്വ ഫീസ് നിര്‍ബന്ധമില്ല.

 

Tags: Higher Secondary Plus OneSingle Window AdmissionOnline ApplicationKerala Education Department
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദറക്‌സ ആറാം ക്ലാസ്സ് പുസ്തകവുമായി
Kerala

ബിഹാറില്‍ നിന്നു വന്നു, മലയാളിയായി; ദറക്‌സയുടെ അനുഭവം പാഠവുമായി

Kerala

രണ്ടു വര്‍ഷമായി യൂണിഫോമിന് പണമില്ല; നെട്ടോട്ടമോടി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ‘യഥാര്‍ത്ഥ അവകാശികള്‍’

Education

എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷ : ഓണ്‍ലൈന്‍ അപേക്ഷ പരിശോധിച്ച് ഉറപ്പുവരുത്താന്‍ ഏപ്രില്‍ 8 വരെ സമയം

Education

ജൂനിയര്‍ സഹകരണ ഡിപ്ലോമ (ജെഡിസി) കോഴ്‌സിന് ഓണ്‍ലൈന്‍ അപേക്ഷ 31 വരെ

News

ടെക്നിക്കല്‍ ഹൈസ്‌കൂളുകളില്‍ 8ാം ക്ലാസില്‍ ചേരാം,അപേക്ഷിക്കാന്‍ ഏപ്രില്‍ 8 വരെ സമയം

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies