Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഹൊസേലു ഹിറ്റില്‍ ബയേണ്‍ വീണു; ചാമ്പ്യന്‍സ് ലീഗില്‍ റയല്‍-ഡോര്‍ട്ട്മുണ്ട് ഫൈനല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 12:15 am IST
inFootball
ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ബയേണിനതിരെ ഗോള്‍ നേടുന്ന റയല്‍ സ്‌ട്രൈക്കര്‍ ഹൊസേലു
(ഇടത് നിന്ന് രണ്ടാമത്)

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ബയേണിനതിരെ ഗോള്‍ നേടുന്ന റയല്‍ സ്‌ട്രൈക്കര്‍ ഹൊസേലു (ഇടത് നിന്ന് രണ്ടാമത്)

മാഡ്രിഡ്: ജയമുറപ്പിച്ച് നിന്ന ബയേണിന്റെ നെഞ്ചില്‍ തീയുണ്ട കണക്കെ നാല് മിനിറ്റുകൊണ്ട് രണ്ട് ഗോളുകള്‍ അടിച്ചുകയറ്റി ഹൊസേലു റയല്‍ മാഡ്രിഡിനെ യുവെഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിച്ചു. കളിയുടെ 87-ാം മിനിറ്റ് വരെ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലായിരുന്നു ബയേണ്‍. സെക്കന്‍ഡുകള്‍ക്കുള്ളില്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ ഹൊസേലു റയലിനായി സമനിലഗോള്‍ കണ്ടെത്തി. തീര്‍ന്നില്ല ബയേണ്‍ ഗോള്‍ മുഖത്തേക്കുള്ള റയലിന്റെ അടുത്ത മുന്നേറ്റവും ഗോളില്‍ കലാശിച്ചു. ഇന്‍ജുറി ടൈമിലേക്ക് കടന്ന സെക്കന്‍ഡുകളില്‍ റയല്‍ നടത്തിയ പ്രസ്സിങ് ഗെയിമിനൊടുവില്‍ നിറയൊഴിച്ചത് ഹൊസേലു തന്നെ. ഗോള്‍ വീണ നിമിഷം തന്നെ ബയേണ്‍ താരങ്ങള്‍ ഓഫ്‌സൈഡിനായി അപ്പീല്‍ മുഴക്കി. വാര്‍ പരിശോധനയില്‍ ഗോളെന്നു വിധി വന്നു. മത്സരം 2-1ന് സ്വന്തമാക്കി റയല്‍ ഫൈനല്‍ ടിക്കറ്റെടുത്തു.

മ്യൂണിക്കില്‍ നടന്ന ആദ്യപാദ സെമിയില്‍ ഇരു ടീമുകളും രണ്ട് വീതും ഗോളുകള്‍ നേടിയ സമനല പാലിച്ചിരുന്നു. ഇന്നലത്തെ മത്സരഫലവും ചേര്‍ത്ത് മൊത്തം ഗോള്‍ നേട്ടം 4-3നാണ് റയല്‍ വിജയിച്ചത്.

രണ്ടാംപാദത്തില്‍ രണ്ട് ടീമുകളും ഒന്നിനൊന്ന് മെച്ചമെന്ന തരത്തിലാണ് പൊരുതിയത്. ഗോളെന്നുറച്ച പല ഷോട്ടുകളും ഉതിര്‍ത്തെങ്കിലും ആദ്യ പകുതിയില്‍ ആരുടെ പേരിലും ഗോള്‍ വീണില്ല. രണ്ടാം പകുതി പുരോഗമിക്കവെ ബയേണ്‍ ലീഡ് ചെയ്തു. പല ശ്രമങ്ങള്‍ക്കൊടുവില്‍ ഹാരി കെയ്ന്‍ നീട്ടി നല്‍കിയ പാസുമായി ഇടത് ഭാഗത്ത് നിന്ന് ബോക്‌സിലേക്ക് കുതിച്ചു കയറിയ പ്രതിരോധതാരം അല്‍ഫോന്‍സോ ഡേവിസ് ഇടത് വശത്ത് നിന്ന് തൊടുത്തൊരു ഉഗ്രന്‍ ലോങ് റേഞ്ചറിന് എതിരുണ്ടായില്ല. ബയേണ്‍ ആഘോഷത്തിലായി. തൊട്ടുപിന്നാലെ റയല്‍ ഒരു ഗോള്‍ മടക്കിയെങ്കിലും ഓഫ് സൈഡ് ആയിരുന്നു.

ഇരുവശത്തേക്കും പിന്നെയും താരങ്ങള്‍ പലകുറി മുന്നേറി. രണ്ട് ടീമുകളുടെയും ഗോളിമാര്‍ക്കും പ്രതിരോധക്കാര്‍ക്കും നന്നായി വിയര്‍ത്തു. പക്ഷെ പിന്നീട് സ്‌കോര്‍ ചെയ്തത് റയല്‍ മാത്രം. ഗോള്‍ നേടുന്നതിന് ആറ് മിനിറ്റ് മുമ്പ് മാത്രമാണ് ആന്‍സെലോട്ടി പകരക്കാരനായി ഹൊസേലുവിനെ കളത്തിലിറക്കിയത്. വാല്‍വെര്‍ദെയെ പിന്‍വലിച്ചായിരുന്നു കോച്ചിന്റെ നീക്കം. പക്ഷെ അതിവേഗം ഫലം കണ്ടു. പിന്നെയും ഗോള്‍ നേടിയ ഹൊസേലു സാന്റിയാഗോ ബെര്‍ണബ്യൂവിലെ ഇന്നലത്തെ ദിനം തന്റേതാക്കി മാറ്റി. രണ്ട് ഗോളുകള്‍ നേടി റയല്‍ മുന്നിലെത്തിയ ഇന്‍ജുറി ടൈമില്‍ ബയേണ്‍ തിരിച്ചടിച്ചതാണ്. പക്ഷെ ഓഫ്‌സൈഡായിരുന്നു. ഇന്‍ജുറി ടൈം 14 മിനിറ്റോളം നീണ്ടു. പക്ഷെ ബയേണിന് തിരിച്ചടിക്കാനായില്ല. നാല് വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്താമെന്ന ജര്‍മന്‍ ടീമിന്റെ മോഹം പൊലിഞ്ഞു.

രണ്ട് വര്‍ഷത്തിന് ശേഷമാണ് റയല്‍ ഫൈനലിലെത്തുന്നച്. 2022ല്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് റയല്‍ 14-ാം കിരീടം സ്വന്തമാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ടീം ആണ് റയല്‍.

Tags: Champions LeagueReal-Dortmund final
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു
Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

Football

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ആഴ്‌സണല്‍ ടീം
Football

മാഡ്രിഡില്‍ ഗണ്ണേഴ്‌സ്; ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്- ആഴ്‌സണല്‍ പോരാട്ടം

ഇന്റര്‍ മിലാനെതിരെ ആഴ്‌സണലിന്റെ വിക്ടര്‍ ഗ്യോക്കറെസ് ഗോള്‍ നേടുന്നു
Football

ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ എല്ലാം ജയിച്ചു; ആഴ്‌സണലിന് ഏഴഴക്

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.