Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഡോര്‍ട്ട്മുണ്ട് ഫൈനലില്‍; പ്രതീക്ഷ ബാക്കിവച്ച് എംബാപ്പെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2024, 01:26 am IST
inNews
യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിക്കെതിരെ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് താരം മാറ്റ്‌സ് ഹമ്മല്‍സ്(വലതേയറ്റം) ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിക്കെതിരെ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് താരം മാറ്റ്‌സ് ഹമ്മല്‍സ്(വലതേയറ്റം) ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു

പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെര്‍മെയ്‌ന്(പിഎസ്ജി) വേണ്ടി യൂറോപ്യന്‍ കിരീടം എന്ന കിലിയന്‍ എംബപ്പെയുടെ സ്വപ്‌നം ബാക്കിയായി. യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയിലും പരാജയപ്പെട്ട് പിഎസ്ജി പുറത്തായി.

ഇന്നലെ പിഎസ്ജിയുടെ മൈതാനത്ത് ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ജയിച്ചു. രണ്ട് പാദ സെമിയിലും കൂടി 2-0ന്റെ മികവോടെ ഡോര്‍ട്ട്മുണ്ട് ഫൈനലില്‍ കയറി. സ്വന്തം മൈതാനത്ത് നടന്ന ആദ്യപാദത്തില്‍ ജര്‍മന്‍ ടീം 1-0ന് ജയിച്ചിരുന്നു.

ജയത്തിനാവശ്യമായ സര്‍വ്വശക്തിയും പുറത്തെടുത്ത് ഉഗ്രന്‍ പ്രകടനമാണ് എംബപ്പെയും പിഎസ്ജിയും നടത്തിയത്. ഗോളെന്നുറച്ച പല ഹെഡ്ഡറുകളുടെയും ഷോട്ടുകളുടെയും ലക്ഷ്യ സ്ഥാനം ക്രോസ് ബാര്‍ ആയും പോസ്റ്റായും മാറി. കളിയുടെ അവസാന സെക്കന്‍ഡുകളില്‍ ഒരാശ്വാസ ഗോള്‍ നേടാന്‍ പിഎസ്ജിക്ക് അവസരം കൈവന്നതാണ്. ഗോളെന്നുറച്ച പാസിലേക്ക് ഓടിയെത്തിയ എംബപ്പെ തെന്നിവീണ്, അതും തുലഞ്ഞു. തൊട്ടുപിന്നാലെ ഫൈനല്‍ വിസില്‍ മുഴങ്ങി. ജര്‍മന്‍ ടീം ആഘോഷം അതിര്‍വരമ്പുകള്‍ കടന്ന് ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആറാടാന്‍ തുടങ്ങി. 2013ന് ശേഷം ആദ്യമായാണ് ടീം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിക്കുന്നത്.

ലീഗില്‍ മരണ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ടീം ആണ് ഡോര്‍ട്ട്മുണ്ടും. ഇന്നലെ തോല്‍പ്പിച്ച പിഎസ്ജിയും ഇറ്റാലിയന്‍ കരുത്തരായ എസി മിലാനും ന്യൂ കാസില്‍ യുണൈറ്റഡും അടങ്ങുന്ന ഗ്രൂപ്പ് എഫിലായിരുന്നു ഡോര്‍ട്ട്മുണ്ട്. പ്രീക്വാര്‍ട്ടറില്‍ പിഎസ്‌വി എയ്ന്‍ധോവനെ തോല്‍പ്പിച്ച ഡോര്‍ട്ട്മുണ്ട് ക്വാര്‍ട്ടറില്‍ മറികടന്നത് അത്‌ലറ്റിക്കോ മാഡ്രിഡിനെ.

പ്രതിരോധത്തിലൂന്നിയാണ് പരിശീലകന്‍ എഡിന്‍ ടെര്‍സികിന്റെ ഡോര്‍ട്ട്മുണ്ട് കളിച്ചത്. കിട്ടിയ സുവര്‍ണാവസരം പാഴാക്കിയില്ല. മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ പിഎസ്ജി മികച്ചൊരു മുന്നേറ്റം നടത്തിയതാണ് പക്ഷെ ഒന്നും സംഭവിച്ചില്ല. നിമിഷങ്ങള്‍ക്കകം ഡോര്‍ട്ട്മുണ്ട് എതിര്‍ ഗോള്‍ മുഖത്തേക്ക് നടത്തിയ മുന്നേറ്റത്തില്‍ കോര്‍ണര്‍ നേടിയെടുത്തു. ജൂലിയന്‍ ബ്രാന്‍ഡ്റ്റ് തൊടുത്ത കോര്‍ണര്‍ കിക്ക് പറന്നുവന്നു വീണത് ഗോള്‍ പോസ്റ്റിന് തൊട്ടരികില്‍ മാറ്റ്‌സ് ഹമ്മല്‍സ് ഉയര്‍ന്നു ചാടി ഹെഡ്ഡ് ചെയ്ത് പന്ത് അനായാസം വലയിലാക്കി. ഈ ഒരു ഗോളില്‍ അവര്‍ പിഎസ്ജിയുടെ കഥ തീര്‍ത്തു. ആദ്യപാദ മത്സരത്തില്‍ ടീമിന്റെ ഗോള്‍ നേടിയത് ഫുള്‍ക്രൂഗ് ആയിരുന്നു. ഇന്നലത്തെ മത്സരത്തില്‍ ഒരു ഗോള്‍ വീണ ശേഷവും ഡോര്‍ട്ട്മുണ്ടിന് അവസരം ലഭിച്ചതാണ്. സ്‌കോര്‍ ചെയ്യുകയും ചെയ്തു. ചെറിയ വ്യത്യാസത്തില്‍ ഓഫ് സൈഡായതിനാല്‍ ഗോള്‍ അനുവദിക്കപ്പെട്ടില്ല.

പിഎസ്ജിക്ക് ഇക്കുറിയും ആശ്വസിക്കാന്‍ ഫ്രഞ്ച് ലീഗ് ടൈറ്റില്‍ മാത്രം. സീസണ്‍ അവസാനിക്കുമ്പോള്‍ ടീം വിടുമെന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ. 2020 ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയെങ്കിലും ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്ക് അന്ന് എംബപ്പെയുടെ മോഹങ്ങള്‍ തകര്‍ത്തുകളഞ്ഞു. വരും സീസണില്‍ മിക്കവാറും സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്കാകും എംബപ്പെ പോകുകയെന്ന് അഭ്യൂഹങ്ങള്‍ ശക്തമാണ്.

Tags: MbappeUEFA Champions LeagueDortmund
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

Football

മൊറോക്കോയും കടന്ന് ഫ്രാന്‍സ് സെമിയില്‍; എംബാപ്പെയ്‌ക്ക് ഈ ലോകകപ്പിലെ എട്ടാം ഗോള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Football

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

പുതിയ വാര്‍ത്തകള്‍

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

ഓണാഘോഷ റാലിക്കിടെ വി.സിയെ ‘ചവിട്ടിത്താഴ്‌ത്തി‘ എസ്എഫ്ഐ ; നീക്കം മോഹൻ കുന്നുമ്മൽ വന്ദേമാതരം ആലപിക്കുന്നതിനെ അനുകൂലിച്ചതിന് പിന്നാലെ

ബുധനാഴ്ച മുതല്‍ ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം തുടങ്ങും: മുഖ്യമന്ത്രി

1964ലെ പ്രളയവും. 2026 ലെ പ്രണയവും. ധനുഷ്കോടിയിലേക്ക് ചിത്രീകരണം പൂർത്തിയായി

ദുരൂഹതകളുടെ ചുരുളഴിയാത്ത “രണ്ട് രഹസ്യങ്ങൾ”; സെപ്റ്റംബർ റിലീസിന് ഒരുങ്ങി

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ;സൈജുക്കുറുപ്പ് നായകൻ

ശ്രീനാഥ് ഭാസിയെ നായകനാക്കി ഇഎഫ്ജി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ‘ക്രെഡിറ്റ് സ്കോർ’ കേരളത്തിൽ റിലീസ് ചെയ്യുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് മെഡിക്കല്‍ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.