ചങ്ങനാശേരി: രാജ്യത്തിന്റെ സമുദ്ര മത്സ്യസമ്പത്തിലേക്ക് രണ്ട് മീനുകളെ കൂടി കണ്ടെത്തിയതായി ചങ്ങനാശ്ശേരി സ്വദേശി ടോജി തോമസ്. പുതുതായി കണ്ടെത്തിയ മീനുകള്‍ മുരല്‍, കോലാന്‍ ഇനത്തില്‍പ്പെട്ടവയാണ്. പൊതുവെ ഇവ അറിയപ്പെട്ടിരുന്നത് നീഡില്‍ ഫിഷ് എന്നാണ്.
അബ്ലെന്നെസ് ജോസ്ബര്‍ക്മെന്‍സിസ് എന്നും, അബ്ലെന്നെസ് ഗ്രേസാലി എന്നും ശാസ്ത്രീയമായി പേരിട്ടിരിക്കുന്ന ഈ മീനുകളുടെ കോമണ്‍ നെയിം, ഷോര്‍ട് ഫിന് ഫ്ലാറ്റ് നീഡില്‍ ഫിഷ് എന്നും ലോങ് ഫിന് ഫ്ലാറ്റ് നീഡില്‍ ഫിഷ് എന്നുമാണ്.
തന്റെ പൂര്‍വ കലാലയമായ ചങ്ങനാശേരി സെന്റ് ബെര്‍ക്കുമാന്‍സ് കോളജിന്റെയും, അവിടുത്തെ സൂവോളജി വിഭാഗം റിട്ടയര്‍ഡ് മേധാവി ഡോ. ജോസ് പി. ജേക്കബിന്റെയും പേരുകള്‍ സമന്വയിപ്പിച്ചാണ് ടോജി താന്‍ കണ്ടുപിടിച്ച ആദ്യത്തെ മീനിന് അബ്ലെന്നെസ് ജോസ്ബര്‍ക്മെന്‍സിസ് എന്ന പേര് നല്‍കിയിരിക്കുന്നത്.
അതുപോലെ റിസര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ സഹായിച്ച അമ്മയുടെ ഗ്രേസി എന്ന പേരും, അലീന എന്ന സുഹൃത്തിന്റെ പേരും സമന്വയിപ്പിച്ചാണ് അബ്ലെന്നെസ് ഗ്രേസാലി എന്ന പേര് അടുത്ത മീനിന് നല്‍കിയിരിക്കുന്നത്. പാറേല്‍ പള്ളി ഇടവകയിലെ കല്ലുകളം കുടുംബത്തിലെ അംഗമായ തോമസ് ഗ്രേസി ദമ്പതികളുടെ മകനാണ് ടോജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: